'എല്ലാവരും അധ്വാനിക്കുന്നവരാണ്, തീയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്'
കൊച്ചി: ജാനകി ജാനെ സംവിധായകന്‍ അനീഷ് ഉപാസനയുടെ തുറന്ന കത്തിന് മറുപടിയുമായി സംവിധായകന്‍ ജൂഡ് ആന്തണി രംഗത്ത്. എല്ലാ സിനിമകളും തീയേറ്ററില്‍ പോയി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ് താനെന്നും തീയേറ്ററില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
2018 തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചുകൊണ്ടായിരുന്നു സംവിധായകന്‍ അനീഷ് ഉപാസന സോഷ്യല്‍ മീഡിയയില്‍ കത്ത് പങ്കുവച്ചത്. ഇതിന് മറുപടിയുമായാണ് ജൂഡ് രംഗത്തെത്തിയത്.

എല്ലാ സിനിമകളും തീയേറ്ററില്‍ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു . അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രന്‍ സിനിമകളാണ് . എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളില്‍ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് .
അതിനുള്ള അവകാശവും അവര്‍ക്കുണ്ട് . ജനങ്ങള്‍ വരട്ടെ , സിനിമകള്‍ കാണട്ടെ , മലയാള സിനിമ വിജയിക്കട്ടെ . നമ്മള്‍ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്‌നേഹം മാത്രം- ജൂഡ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 2018ന്റെ റിലീസോടെ ചിത്രത്തിന് തിയറ്റര്‍ ഉടമകള്‍ നല്‍കുന്ന പ്രാധാന്യം മൂലം 'ജാനകി ജാനെ'യുടെ ഷോ ടൈം പലയിടങ്ങളിലും മാറ്റുകയും പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഷോകള്‍ തരുകയും ചെയ്ത സാഹചര്യത്തിലാണ് തുറന്ന കത്ത് എഴുതുന്നതെന്നാണ് അനീഷ് ഉപാസന വ്യക്തമാക്കുന്നത്.
അനീപ് ഉപാനയുടെ കുറിപ്പ് ഇങ്ങനെ
അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റര്‍ ഉടമകള്‍ക്കുമായി ഒരു തുറന്ന കത്ത്
ഞാന്‍ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സന്‍ സംവിധാനം ചെയ്ത നെയ്മര്‍ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളില്‍ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ.. 2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികള്‍ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങള്‍ക്കുമറിയാം.
ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളില്‍ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഷോസ് തരുകയും ചെയ്യുന്ന തീയറ്ററുകാരുടെ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..എല്ലാവര്‍ക്കും 2018 എടുക്കാന്‍ പറ്റില്ല..തീയറ്ററുകള്‍ ഉണര്‍ന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. .സംശയമില്ല..
അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച് ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.. ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലര്‍ച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങള്‍ തീയറ്ററില്‍ നിറയണമെങ്കില്‍ 1േെ ഷോയും 2ിറ ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം..
2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്.. ഞങ്ങള്‍ക്ക് കൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരാനാണ്..പലവാതിലുകളില്‍ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്.. പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദര്‍ശന സമയം തോന്നിയത് പോലെയാക്കുമ്പോള്‍ മാനസികമായി ഞങ്ങള്‍ തളരുകയാണ്..
ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ് മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..
ജാനകി ജാനേയും സിനിമ തന്നെയാണ് ... ഇനി വരാന്‍ പോകുന്നതും കൊച്ച് സിനിമകളാണ് 2018 ഉം സിനിമയാണ് എല്ലാം ഒന്നാണ്
മലയാള സിനിമ. .! മലയാളികളുടെ സിനിമ..! ആരും 2018 ഓളം എത്തില്ലായിരിക്കും.. എന്നാലും ഞങ്ങള്‍ക്കൊപ്പവും ഒന്ന് നിന്ന് കൂടെ...
അനീഷ് ഉപാസന












Click it and Unblock the Notifications