മുത്തച്ഛന്റെ പുലയടിയന്തിരത്തിനുപോലും ക്ഷേത്രത്തില്‍ കയറാത്തവര്‍ വിമര്‍ശിക്കുന്നതെന്തിനെന്ന് ജൂഡ്
കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണോ, വേണ്ടയോ എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ സംവിധായകനും നടനുമായ ജൂഡ് ആന്റണിയും പ്രതികരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ജൂഡ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനോട് ജൂഡിനും വലിയ താല്‍പര്യമില്ലെന്നാണ് പറയുന്നത്.
ശബരിമല പ്രശ്‌നം ഇത്രയും വലിയ വിഷയമാക്കുന്നതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ജൂഡ്. ഓരോ മതത്തിനും അതിന്റേതായ വിശ്വാസങ്ങളുണ്ട്. അത് തകര്‍ത്തു കൊണ്ടുള്ള നടപടി ശരിയല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഹൈന്ദവ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കണമെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെയെന്നും ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു. മത വിശ്വാസത്തിന്റെ ഭാഗമായി കാലങ്ങളായി നിലനിന്നു പോരുന്ന ചില ആചാരങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശബരിമലയിലെ സ്ത്രീ നിയന്ത്രണം.
ഓരോ മതത്തിനും അതിന്റെതായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില...
Posted by Jude Anthany Joseph onThursday, January 14, 2016
മുത്തച്ഛന്റെ പുലയടിയന്തിരത്തിനു പോലും ക്ഷേത്രത്തില്‍ കയറാത്തവരാണ് വിമര്‍ശനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇവര്‍ നടത്തുന്ന മുറവിളി എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications