കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരങ്ങിന്റെ കഥ പറഞ്ഞ് ജൂഡ് ആന്റണി! പരോക്ഷ അധിക്ഷേപമെന്ന് ആരോപണം..

ഇതിനിടെ പാർവതിയെ അനുകൂലിച്ചും സോഷ്യൽമീഡിയയിൽ നിരവധിപേർ രംഗത്തെത്തി.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പാർവതിയെ കുരങ്ങിനോട് ഉപമിച്ച് ജൂഡ് കണ്ടം വഴി ഓടാൻ പാർവതി

തിരുവനന്തപുരം: മമ്മൂട്ടിയെയും കസബയെയും വിമർശിച്ച പാർവതിക്കെതിരെ ഇപ്പോഴും സൈബർ ആക്രമണങ്ങൾ തുടരുകയാണ്. മമ്മൂട്ടി ഫാൻസെന്ന് പറയപ്പെടുന്നവരും സിനിമാ പ്രേമികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരുമാണ് നടിക്കെതിരെ അധിക്ഷേപം ചൊരിയുന്നത്.

ചിപ്സ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തീ കൊളുത്തിയപ്പോൾ ചിപ്സും കത്തി! മാരക രാസവസ്തുക്കളെന്ന് പ്രചരണംചിപ്സ് കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തീ കൊളുത്തിയപ്പോൾ ചിപ്സും കത്തി! മാരക രാസവസ്തുക്കളെന്ന് പ്രചരണം

കുളിസീൻ പകർത്തുന്നത് ഹോബി! ശനിയാഴ്ച രാത്രിയും ആർഎസ്എസ് നേതാവ് കുളിമുറിക്ക് അരികിലെത്തി, പക്ഷേ...കുളിസീൻ പകർത്തുന്നത് ഹോബി! ശനിയാഴ്ച രാത്രിയും ആർഎസ്എസ് നേതാവ് കുളിമുറിക്ക് അരികിലെത്തി, പക്ഷേ...

ഇതിനിടെ പാർവതിയെ അനുകൂലിച്ചും സോഷ്യൽമീഡിയയിൽ നിരവധിപേർ രംഗത്തെത്തി. പാർവതി ഒരു വിമർശനമുന്നയിച്ചതിന് ഇത്രയധികം പൊല്ലാപ്പെന്തിനാണെന്നായിരുന്നു ഇവരുടെ ചോദ്യം. എന്തായാലും പാർവതി കസബ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. സിനിമാരംഗത്തുള്ളവരും പ്രതികരണവുമായി രംഗത്തെത്തിയോടെ വിവാദം കൊഴുക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ്....

ഫേസ്ബുക്ക് പോസ്റ്റ്....

പാർവതി-കസബ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് സംവിധായകനായ ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയാകുന്നത്. എന്നാൽ നിലവിലെ വിവാദത്തെക്കുറിച്ച് ഒരിടത്തും പരാമർശിക്കാതെ പരോക്ഷമായുള്ളതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു കുരങ്ങന്റെ കഥ...

ഒരു കുരങ്ങന്റെ കഥ...

സർക്കസ് കൂടാരത്തിൽ കയറിപ്പറ്റിയ ഒരു കുരങ്ങിന്റെ കഥ പറയുന്നതാണ് സംവിധാനയകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജൂഡ് ആന്റണിയുടെ പോസ്റ്റ് ഇങ്ങനെ:- '' ''ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു.

പറഞ്ഞില്ല...

പറഞ്ഞില്ല...

ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് തുടരുന്നു:- അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ''.

കമന്റുകൾ...

കമന്റുകൾ...

ഈ കഥ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ പാർവതിയെ അല്ലേ സംവിധായകൻ ഉദ്ദേശിച്ചതെന്ന തരത്തിൽ നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു. അതിനിടെ ഇത്തരമൊരു പോസ്റ്റിട്ട ജൂഡിനെതിരെ വനിതാ മാധ്യമപ്രവർത്തകരടക്കം പ്രതിഷേധമറിയിച്ചും രംഗത്തെത്തി. പെൺകുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ ഇറക്കിയ ആൾ തന്നെ ഒരു പെൺകുട്ടിയെ ഇങ്ങനെ അധിക്ഷേപിക്കുന്നതാണ് വിരോധാഭാസം എന്നായിരുന്നു ചിലരുടെ കമന്റുകൾ.

ചലച്ചിത്രോത്സവ വേദിയിൽ...

ചലച്ചിത്രോത്സവ വേദിയിൽ...

തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഓപ്പൺ ഫോറത്തിലാണ് നടി പാർവതി കസബയെ വിമർശിച്ച് സംസാരിച്ചത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നുമായിരുന്നു പാർവതി പറഞ്ഞത്.

English summary
director jude antony joseph's facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X