ചെഗുവേരയെ കനയ്യയുമായി താരതമ്യം ചെയ്യരുത് പ്ലീസ്, പാര്ട്ടിക്കാര് കനയ്യയെ മുതലെടുക്കുന്നുവെന്ന് ജൂഡ്
ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യ കുമാറിനെതിരെ പ്രതികരിച്ച സംവിധായകന് ജൂഡ് ആന്റണിക്ക് ഫേസ്ബുക്കിലൂടെ വിമര്‍ശനങ്ങളുടെ പൊങ്കാലയായിരുന്നു. ഒടുവില്‍ ജൂഡിന് കമന്റ് ബോക്സ് വരെ അടയ്ക്കേണ്ടി വന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജൂഡ് പറഞ്ഞതിങ്ങനെ.. ഫേസ്ബുക്കില്‍ താനിടുന്ന പോസ്റ്റില്‍ കമന്റുകള്‍ സഹിക്കാന്‍ പറ്റുന്നില്ലെന്നാണ് ജൂഡ് പറയുന്നത്.
ചീത്തവിളിച്ചവരെ തിരിച്ച് ചീത്ത വിളിക്കുകയാണ് ജൂഡ് ഒടുവില്‍ ചെയ്തത്. താനിടുന്ന പോസ്റ്റിനെ തെറിവിളിക്കുന്നവര്‍ തിരിച്ചും അതേ പ്രതികരണമേ അര്‍ഹിക്കുന്നുള്ളൂ. തന്നെ ചീത്ത പറയുന്നവരെ മാത്രമേ താനും ചീത്തവിളിച്ചിട്ടുള്ളൂവെന്നാണ് ജൂഡ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ജെഎന്‍യു വിഷയത്തില്‍ തന്റെ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. അതില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
കനയ്യ കുമാറിനെ പാര്ട്ടിക്കാര് മുതലെടുക്കുകയാണെന്നും ജൂഡ് പറഞ്ഞു. ചെഗുവേര വീണ്ടും പുനര്‍ ജനിച്ചൂവെന്ന് മാധ്യമങ്ങളും നേതാക്കളും പറയുന്നതിനെതിരെയും ജൂഡ് പ്രതികരിച്ചു. ചെഗുവേരയുമായി കനയ്യയെ താരതമ്യം ചെയ്യരുത്, ചെഗുവേര എവിടെ കിടക്കുന്നു, കനയ്യ കുമാര്‍ എവിടെ കിടക്കുന്നുവെന്നും ജൂഡ് വിമര്‍ശിച്ചു.

ഫേസ്ബുക്കില്‍ തെറിവിളി
കനയ്യ കുമാറിനെതിരെ പ്രതികരിച്ച ജൂഡ് ആന്റണിക്ക് ഫേസ്ബുക്കിലൂടെ വിമര്‍ശനങ്ങളുടെ പൊങ്കാലയായിരുന്നു. ഫേസ്ബുക്കിലൂടെ തെറി വിളിച്ച വിമര്‍ശകരെ ജൂഡും തെറിവിളിച്ചു. ഒടുവില്‍ കമന്റ് ബോക്സ് വരെ ജൂഡ് അടച്ചു.

ചീത്തവിളിച്ചവര്‍ അര്‍ഹിക്കുന്നത്
താനിടുന്ന പോസ്റ്റിനെ തെറിവിളിക്കുന്നവര്‍ തിരിച്ചും അതേ പ്രതികരണമേ അര്ഹിക്കുന്നുള്ളൂവെന്നാണ് ജൂഡ് പറഞ്ഞത്. മാന്യമായി സംസാരിച്ചാല്‍ മാന്യമായി മറുപടി പറയും. തെറ്റ് ചൂണ്ടിക്കാണിക്കാം, അഭിപ്രായം പറയാം. അല്ലാതെ തെറി വിളിയല്ല നടത്തേണ്ടതെന്നും ജൂഡ് പറയുന്നു.

കേട്ടാലറക്കുന്ന ചീത്ത
കേട്ടാലറക്കുന്ന ചീത്തയാണ് ഓരോരുത്തരും കമന്റായി ഇടുന്നത്. അങ്ങനെയുള്ളവര്‍ തിരിച്ചും തെറി കേള്‍ക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

കനയ്യയെ പാര്ട്ടിക്കാര് മുതലെടുക്കുന്നു
കനയ്യ കുമാറിനെ പാര്ട്ടിക്കാര് മുതലെടുക്കുകയാണെന്നും ജൂഡ് പറഞ്ഞു. കനയ്യ ആത്മാര്‍ത്ഥതയുള്ള ചെറുപ്പക്കാരനാണ്. കാമ്പസിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി സ്വന്തം കാര്യം പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെട്ടവന്. എന്നാല്‍, ആ ചെറുപ്പക്കാരനെ നേതാവാക്കാനാണ് പാര്ട്ടിക്കാര് നോക്കുന്നതെന്നും ജൂഡ് പറഞ്ഞു.

ചെഗുവേരയുമായി താരതമ്യം ചെയ്യുന്നത്
ചെഗുവേര വീണ്ടും പുനര്‍ ജനിച്ചൂവെന്നാണ് കനയ്യയുടെ പ്രസംഗം കേട്ടവര്‍ പറഞ്ഞത്. എന്നാല്‍, ദൈവത്തെയോര്‍ത്ത് ചെഗുവേരയുമായി കനയ്യയെ താരതമ്യം ചെയ്യരുത്. ചെഗുവേര എവിടെ കിടക്കുന്നു, കനയ്യ കുമാര്‍ എവിടെ കിടക്കുന്നുവെന്നും നമുക്കെല്ലാവര്‍ക്കും അറിയാമെന്നും ജൂഡ് പറയുന്നു.

ഓരോരുത്തരുടെ ഇഷ്ടം
തന്റെ സിനിമ കാണുന്നതും കാണാതിരിക്കുന്നതും പ്രേക്ഷകരുടെ ഇഷ്ടം. കനയ്യയ്ക്കെതിരെ പ്രതികരിച്ച ജൂഡിന്റെ സിനിമ ബഹിഷ്കരിക്കണമെന്നാവശ്യവും ഉയര്‍ന്നിരുന്നു. നല്ല സിനിമയാണെങ്കില്‍ എത്രയാളുകള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചാലും വിജയിക്കുമെന്നാണ് ഇതിനെതിരെ ജൂഡ് പറഞ്ഞത്.

കനയ്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍
ജെഎന്‍യു വിഷയം കത്തി പടരുമ്പോള്‍ കനയ്യയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ വരും. അവസാനം ഇതാണ് സംഭവിക്കുകയെന്നും ജൂഡ് വ്യക്തമാക്കി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications