സിനിമ എടുത്ത് പൊളിഞ്ഞു; മോഷണം തൊഴിലാക്കി സംവിധായകന്‍, ഒടുവില്‍ പോലീസ് പിടിയില്‍

മോഷണ കേസില്‍ സിനിമാ സംവിധായകന്‍ അറസ്റ്റില്‍. പാലക്കാട് കരിമ്പ സ്വദേശി കാജാ ഹുസൈന്‍ ആണ് ഷൊര്‍ണൂര്‍ റെയില്‍വെ പോലീസിന്റെ പിടിയിലായത്. ട്രെയിന്‍ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചതാണ് കേസ്. ഷൊര്‍ണൂരില്‍ രണ്ട് ലാപ്പ് ടോപ്പ് മോഷ്ടിച്ചതിന് പിന്നില്‍ ഇയാളാണ് എന്ന് പോലീസ് പറഞ്ഞു. കൂടാതെ കോഴിക്കോട് രണ്ട് ലാപ്പ്‌ടോപ്പ് മോഷ്ടിച്ചതും ഇയാളാണത്രെ.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവതിയുടെ 80000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷണം പോയ പരാതിയാണ് പോലീസ് അന്വേഷിച്ചത്. റെയില്‍വെ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംശയം തോന്നിയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയതും നിരീക്ഷണം ശക്തമാക്കിയതും. ഒടുവില്‍ കാജാ ഹുസൈന്‍ അറസ്റ്റിലാകുകയായിരുന്നു.

director kaja hussian arrested by shornur police

2024ല്‍ പുറത്തിറങ്ങിയ കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകനാണ് കാജാ ഹുസൈന്‍. ഈ സിനിമയുടെ സഹ നിര്‍മാതാവ് കൂടിയാണ് ഇയാള്‍. സിനിമ പരാജയപ്പെട്ടതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെയാണ് മോഷണം തുടങ്ങിയത് എന്നാണ് പ്രതി പറഞ്ഞത് എന്ന് പോലീസ് സൂചിപ്പിച്ചു. പാലക്കാട് നിന്ന് ഇടയ്ക്കിടെ എറണാകുളത്തേക്ക് ട്രെയിനില്‍ വരാറുണ്ട്. ഈ വേളയിലാണ് യാത്രക്കാരെ നിരീക്ഷിക്കുന്നതും മോഷണം ആസൂത്രണം ചെയ്യുന്നതുമത്രെ.

മോഷ്ടിച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്‍ക്കുകയാണ് പതിവ്. ചിലത് കടകളിലും വിറ്റിട്ടുണ്ടെന്ന് സംശയിക്കുന്നു. സെക്കന്റ് ഹാന്റ് വസ്തുക്കള്‍ വില്‍ക്കുന്ന ആളാണ് എന്നാണ് ഇയാള്‍ എല്ലാവരോടും പരിചയപ്പെടുത്തിയത്. മോഷണ പരാതികള്‍ കൂടുതലായി ലഭിച്ചതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതും പ്രതി വലയിലായതും.

സിനിമാ നിര്‍മാണത്തിന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയും കാജാ ഹുസൈനെതിരെയുണ്ട് എന്ന് പോലീസ് പറയുന്നു. 62 ലക്ഷം രൂപയാണ് തട്ടിപ്പ് നടത്തിയതത്രെ. ജാമ്യാപേക്ഷ തള്ളിയതോടെ ഈ കേസില്‍ കീഴടങ്ങുകയായിരുന്നു. പിന്നീട് ജാമ്യം ലഭിച്ച ശേഷമാണ് കാജാ ഹുസൈന്‍ മോഷണം തുടങ്ങിയത്. ലാപ്പ് ടോപ്പ്, മൊബൈല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളിലാണ് നോട്ടം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma