കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കയ്യിലാണോ? കുമ്മനത്തിന് മറുപടിയുമായി കമല്‍

Google Oneindia Malayalam News

കൊച്ചി: സമരം ചെയ്യുന്ന സിനിമ നടന്‍മാര്‍ക്ക് കപട രാജ്യസ്‌നേഹമാണെന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന് മറുപടിയുമായി സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. രാജ്യസ്നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിക്കാരുടെ കൈയിലാണോയെന്ന് കമല്‍ ചോദിച്ചു. ബിജെപി നേതാവായതുകൊണ്ട് ഇത്തരം വിടുവായത്തം പറയുന്നത് ശരിയല്ലെന്നും കമല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കമലിന്‍റെ പ്രതികരണം.

'ഞങ്ങള്‍ ഈ നാട്ടിലെ പൗരന്മാരാണ് സാറേ. സിനിമാക്കാര്‍ വേറെ ഏതെങ്കിലും നാട്ടില്‍ നിന്ന് വന്നവരാണോ? കുമ്മനം രാജശേഖരന്‍ അത് മനസിലാക്കണം. ഇന്ത്യ മുഴുവന്‍ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ സിനിമാക്കാര്‍ എന്ന രീതിയില്‍ ഞങ്ങളെ വേറെ രാജ്യത്തെ ആളുകളായി കണക്കാക്കുന്നത് ശരിയല്ല. കുറേ നാളുകളായി പാകിസ്താനില്‍ പോകൂ ചന്ദ്രനിലേക്ക് പോകൂ എന്നൊക്കെ ബിജെപിക്കാര്‍ പറയുന്നു. ഈ ഭീഷണികളൊക്കെ അവരുടെ വേദിയില്‍ മുഴക്കിയാല്‍ മതി. കലാകാരന്‍മാരോട് വേണ്ട, കമല്‍ പറഞ്ഞു.

kamald

പൗരത്വ നിയമത്തിനതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്സ് റെയ്ഡ് നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ക്കെതിരേയും കമല്‍ രംഗത്തെത്തി.

സന്ദീപ് വാര്യര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യയിലെ ഇന്‍കം ടാക്‌സ് കമ്മീഷ്ണറോ ആയത് നമ്മുക്ക് അറിയില്ലല്ലോ. അദ്ദേഹമാണോ ഞങ്ങള്‍ ഇന്‍കം ടാക്സ് കൊടുക്കുന്നുണ്ടോ എന്ന് തിരുമാനിക്കുന്നത്. ഇത്തരം രീതിയിലുള്ള ഭീഷണികള്‍ കുറേ ആയി നടക്കുന്നു. ഞങ്ങള്‍ രാജ്യസ്നേഹം ഇല്ലാത്തവരാണ്, ഞങ്ങള്‍ നികുതി വെട്ടിപ്പ് നടത്തുന്നവരാണ്, എന്നൊക്കെയാണല്ലോ പറയുന്നത്.

രാജ്യം മുഴുവന്‍ പ്രതിഷേധിക്കുകയാണ്. കലാകാരന്‍മാരും സാംസ്കാരിക പ്രവര്‍ത്തകരും പ്രതിഷേധിക്കുമ്പോള്‍ മാത്രം എന്താണ് പ്രശ്നം.അപ്പോള്‍ ഞങ്ങളെ പോലുള്ള കലാകാരന്‍മാരേയും ബുദ്ധീജീവികളേയും സാംസ്കാരിക പ്രവര്‍ത്തകരേയും അവര്‍ക്ക് ഭയമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ ഈ ഭീഷണി.
അര്‍ബന്‍ നക്സല്‍ എന്ന് ചാപ്പകുത്തലൊന്നും നടക്കില്ല. ഞങ്ങള്‍ ഇന്ത്യയിലെ പൗരന്‍മാരാണ്. ഞങ്ങള്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട് കമല്‍ പറഞ്ഞു.

English summary
Director Kamal against Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X