കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ഐഡന്റിറ്റി വച്ച് ജീവിക്കേണ്ട കാര്യമില്ലെന്ന് കമല്‍; മാധവിക്കുട്ടിയും ആ രാഷ്ട്രീയക്കാരനും...

ഏഷ്യാനെറ്റ് ന്യൂസിലെ പോയന്റ് ബ്ലാങ്കില്‍ ആയിരുന്നു കമലിന്‍റെ പ്രതികരണം

Google Oneindia Malayalam News

തിരുവനന്തപുരം: സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ എന്ന് വിളിച്ച് പ്രതിഷേധിച്ച സംഭവങ്ങള്‍ അടുത്ത ദിവസങ്ങളിലാണ് ഉണ്ടായത്. ദേശീയ ഗാനം തീയേറ്ററുകളില്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധിയ്ക്ക് ശേഷം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവും അതിനോട് അനുബന്ധിച്ച് ഉണ്ടായ വിവാദങ്ങളും ആയിരുന്നു ഇതിന് കാരണം.

അതുവരെ കമല്‍ എന്ന് മാത്രം അറിയപ്പെട്ടിരുന്ന സംവിധായകനെ ഒരു വിഭാഗം പെട്ടെന്ന് കമാലുദ്ദീന്‍ എന്ന് വിളിച്ചപ്പോള്‍ അത് കേരള സമൂഹത്തില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ അത്തരം പ്രതിഷേധങ്ങളൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നാണ് കമല്‍ പറയുന്നത്.

തനിക്ക് ജീവിക്കാന്‍ മുസ്ലീം ഐഡന്റിറ്റി ആവശ്യമില്ലെന്നാണ് കമല്‍ വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ ആയിരുന്നു കമലിന്റെ പ്രതികരണം

 കമലിനെ കമാലുദ്ദീന്‍ ആക്കിയത്

കമലിനെ കമാലുദ്ദീന്‍ ആക്കിയത്

ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് ചലച്ചിത്രോത്സവ ഡെലിഗേറ്റുകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ചതാണ് കമലിനെ വിവാദത്തിലാക്കിയത്. പോലീസ് നടപടി ദൗര്‍ഭാഗ്യകരമായിപ്പോയി എന്നായിരുന്നു കമല്‍ പറഞ്ഞത്. യുവമോര്‍ച്ചയാണ് കമലിനെതിരെ രംഗത്ത് വന്നത്.

വീടിന് മുന്നില്‍ ദേശീയ ഗാനം

വീടിന് മുന്നില്‍ ദേശീയ ഗാനം

കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ചൊല്ലിയായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. ഇതും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

വിവാദങ്ങള്‍ പ്രശ്‌നമല്ല, എല്ലാം തുടരും

വിവാദങ്ങള്‍ പ്രശ്‌നമല്ല, എല്ലാം തുടരും

ഇപ്പോഴുണ്ടായ വിവാദങ്ങളൊന്നും തന്നെ ബാധിക്കുന്നില്ലെന്നാണ് കമല്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്ക് എന്ന പരിപാടിയില്‍ പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ തന്റെ ആകുലതകളും അദ്ദേഹം പങ്കുവച്ചു.

ഇനി ആലോചിക്കുമോ... മുസ്ലീം ഐഡന്റിറ്റിയെ കുറിച്ച്

ഇനി ആലോചിക്കുമോ... മുസ്ലീം ഐഡന്റിറ്റിയെ കുറിച്ച്

ഇത്രയും വിവാദങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇനി എന്തെങ്കിലും പ്രതികരണം നടത്തുമ്പോള്‍ താന്‍ ഒരു മുസ്ലീം ആണെന്ന കാര്യം ഓര്‍ക്കുമോ എന്നായിരുന്നു അഭിമുഖം നടത്തുന്ന ജിമ്മി ജെയിംസ് ചോദിച്ചത്. കൃത്യമായിരുന്നു കമലിന്റെ ഉത്തരം.

ഓര്‍ക്കില്ല... ഓര്‍ത്താല്‍ ജീവിക്കാന്‍ പറ്റില്ല

ഓര്‍ക്കില്ല... ഓര്‍ത്താല്‍ ജീവിക്കാന്‍ പറ്റില്ല

തന്റെ മുസ്ലീം ഐഡന്റിറ്റിയെ കുറിച്ച് ഓര്‍ക്കില്ലെന്നായിരുന്നു കമലിന്റെ മറുപടി. അങ്ങനെ ഓര്‍ത്താല്‍ തനിക്ക് ജീവിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. അങ്ങനെയൊരു സമൂഹത്തിലാണ് താന്‍ ജീവിച്ചുവളര്‍ന്നത്. കൊടുങ്ങല്ലൂരില്‍ താന്‍ അക്കാര്യത്തില്‍ സുരക്ഷിതനാണെന്നും കമല്‍ പറഞ്ഞു.

 മുസ്ലീം ഐഡന്റിറ്റിയുടെ ആവശ്യമില്ല

മുസ്ലീം ഐഡന്റിറ്റിയുടെ ആവശ്യമില്ല

കൊടുങ്ങല്ലൂരില്‍ ജീവിക്കാന്‍ തനിക്ക് മുസ്ലീം ഐഡന്ററ്റിയുടെ ആവശ്യമില്ലെന്നും കമല്‍ വ്യക്തമാക്കുന്നുണ്ട്. മുസ്ലീം ഐഡന്റിറ്റിയെ കുറിച്ച് ഓര്‍ത്തുകഴിഞ്ഞാല്‍ തനിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടാകുമെന്നും കമല്‍ വ്യക്തമാക്കുന്നുണ്ട്.

കലാവിഷ്‌കാരം പോലും ആത്മാര്‍ത്ഥമാവില്ല

കലാവിഷ്‌കാരം പോലും ആത്മാര്‍ത്ഥമാവില്ല

മുസ്ലീം ഐഡന്റിറ്റിയില്‍ ജീവിക്കുകയാണ് എങ്കില്‍ തനിക്ക് തന്റെ കലാവിഷ്‌കാരം പോലും ആത്മാര്‍ത്ഥമായി ചെയ്യാന്‍ കഴിയില്ലെന്നും കമല്‍ പറയുന്നുണ്ട്. മുമ്പ് മുസ്ലീം മതമൗലികവാദികളില്‍ നിന്ന് ഭീഷണിയുണ്ടായിട്ടുള്ള ആളാണ് താന്‍ എന്നും കമല്‍ പറയുന്നുണ്ട്.

ഭയത്തിന്റെ അന്തരീക്ഷമാണ് ഉള്ളത്

ഭയത്തിന്റെ അന്തരീക്ഷമാണ് ഉള്ളത്

രാജ്യത്ത് ഇപ്പോള്‍ ഒരു ഭയത്തിന്റെ അന്തരീക്ഷമാണ് ഉള്ളത് എന്ന് കമല്‍ പറയുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ ഒരു നിസ്സംഗത മലയാളികളിലേക്കും പടര്‍ന്നിരിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. കലാകാരന്‍മാര്‍ക്കിടയിലെ നിസ്സംഗതയും മൗനവും വലിയ അപകടമാണെന്നും കമല്‍ പറയുന്നുണ്ട്.

സുരേഷ് ഗോപിക്ക് പ്രശംസ

സുരേഷ് ഗോപിക്ക് പ്രശംസ

അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന കാര്യത്തല്‍ സിരേഷ് ഗോപിയെ അഭിനന്ദിക്കാനും കമല്‍ മറക്കുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ നിന്നുകൊണ്ട് സുരേഷ് ഗോപി അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നുണ്ടെന്നും കമല്‍ പറയുന്നുണ്ട്.

മാധവിക്കുട്ടിയെ കുറിച്ചുള്ള സിനിമ

മാധവിക്കുട്ടിയെ കുറിച്ചുള്ള സിനിമ

മാധവിക്കുട്ടിയെ കുറിച്ച് വിദ്യാബാലനെ നായികയായിക്കി ചെയ്യുന്ന സിനിമയെ കുറിച്ചും കമല്‍ സംസാരിക്കുന്നുണ്ട്. പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അത് എന്തായിരിക്കും എന്ന് കമല്‍ വെളിപ്പെടുത്തിയില്ല.

മാധവിക്കുട്ടിയുടെ ജീവിതത്തിലെ ആ രാഷ്ട്രീയക്കാരന്‍

മാധവിക്കുട്ടിയുടെ ജീവിതത്തിലെ ആ രാഷ്ട്രീയക്കാരന്‍

മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം സംബന്ധിച്ച് വിവാദങ്ങളില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ പേര് ഉയര്‍ന്നുവന്നിരിന്നു. ഇക്കാര്യം എന്തായാലും തന്റെ സിനിമയിലും ഉണ്ടാകും എന്നാണ് കമല്‍ പറയുന്നത്. എന്നാല്‍ ആ കഥാപാത്രെ എത്തരത്തിലാകും അവതരിപ്പിക്കുക എന്ന കാര്യം അദ്ദേഹം പറയാന്‍ വിസമ്മതിച്ചു.

പോയന്റ് ബ്ലാങ്ക്... വീഡിയോ കാണാം

കമലുമായി ജിമ്മി ജെയിംസ് നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാം.

English summary
I don't want a Muslim Identity to live in my place, says Director Kamal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X