കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഇടത് സ്ഥാനാർത്ഥി? പ്രതികരണവുമായി സംവിധായകൻ

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് മുന്നണികള്‍. സിനിമാ രംഗത്ത് നിന്നടക്കം പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും സിപിഎം ബിജെപിയും തേടുന്നു. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ഇടത് സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് കമല്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഒരിക്കലും താന്‍ ആഗ്രഹിച്ചിട്ടില്ല. തന്നോട് ആരും അത്തരത്തില്‍ നിര്‍ദേശിച്ചിട്ടില്ലെന്നും കമല്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ തന്റെ പേര് ഒരിക്കല്‍ ഉയര്‍ന്ന് വരികയും മത്സരിക്കണമെന്ന് ചില കോണുകളില്‍ നിന്ന് ആവശ്യപ്പെടുകയുമുണ്ടായിരുന്നുവെന്ന് കമല്‍ വ്യക്തമാക്കി.

Kamal

എന്നാല്‍ അതിനോട് നീതി പുലര്‍ത്താനാകുമോ എന്നുളള ഭയം തനിക്കുണ്ടായിരുന്നു. ഒരു ജനപ്രതിനിധിയാവുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്. ഒരു കലാകാരന്‍ എന്ന നിലയ്ക്ക് ജനങ്ങളോട് നീതി പുലര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ഇത്രയും നാള്‍ നടത്തിയ കലാപ്രവര്‍ത്തനം പാഴായിപ്പോകുമെന്നും കമല്‍ പറഞ്ഞു. അല്ലാതെ തന്നെ താന്‍ കലാരംഗത്തും സാംസ്‌ക്കാരിക രംഗത്തും ജനങ്ങളുടെ ഇടയിലുണ്ട്. അങ്ങനെ തന്നെ തുടരാനാണ് ഇഷ്ടമെന്നും കമല്‍ പറഞ്ഞു.

മത്സരിക്കാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല. മത്സരിക്കുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് കമല്‍ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ ആശയങ്ങള്‍ ശക്തമായി മുറുകെ പിടിക്കേണ്ട സമയം ആണിത്. ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത്. വികസനത്തിന്റെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ കാഴ്ചവെച്ച മികച്ച പ്രകടനം തുടരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും കമല്‍ പറഞ്ഞു.

English summary
Director Kamal reacts to reports on him contesting in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X