• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചലച്ചിത്ര മേള വിവാദം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്, മാനസിക സമ്മര്‍ദ്ദമുണ്ടാക്കി; വിശദീകരണവുമായി കമൽ

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പില്‍ നിന്ന് നടന്‍ സലീം കുമാറിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പിന്നാലെ പ്രതികരിച്ച് സലീം കുമാര്‍ രംഗത്തെത്തിയിരുന്നു. തന്നെ ക്ഷണിക്കാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് സലീം കുമാര്‍ തുറന്നടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ കമല്‍.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളെ പിന്തുണച്ചുള്ള യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ നിന്നുള്ള ചിത്രങ്ങള്‍

ടിനി ടോം പറഞ്ഞത്

ടിനി ടോം പറഞ്ഞത്

ഐഎഫ്എഫ്‌കെ കൊച്ചി പതിപ്പിന്റെ ഉദ്ഘാടനത്തിന് നടന്‍ സലീം കുമാറിനെ ഉള്‍പ്പെടുത്തിയില്ല എന്ന ടിനി ടോം തമാശയ്ക്ക് പറഞ്ഞതാമെന്നും മറ്റൊരു ലിസ്റ്റില്‍ സലീം കുമാറിന്റെ പേര് ഉണ്ടായിരുന്നുവെന്നും അത് മനസിലാക്കാതെയാണ് സലീം കുമാര്‍ പ്രതികരിച്ചതെന്നും കമല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോോയിരുന്നു കമലിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

ഇപ്പോഴത്തെ വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ചെയ്യാത്ത തെറ്റിന് പഴി കേള്‍ക്കേണ്ടി വന്നത് വലിയ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും കമല്‍ പറയുന്നു. എല്ലാ കാലത്തും ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്. വിവാദത്തില്‍ രാഷ്ട്രീയമുണ്ടെന്ന് കമല്‍ പറഞ്ഞതോടെ വിവാദത്തെ രാഷ്ട്രീയമായി നേരിടേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപവാദ പ്രചരണം

അപവാദ പ്രചരണം

തനിക്ക് നേരെ വലിയ രീതിയിലുള്ള അപവാദ പ്രചരണമാണ് നടന്നത്. വ്യക്തിപരമായി ഏറെ സമ്മര്‍ദ്ദമുണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യാഖ്യാനിച്ചു. എല്ലാ വീഴ്ചകളുടെ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയ്യാറാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ വിവാദം

രാഷ്ട്രീയ വിവാദം

അതേസമയം, താന്‍ കോണ്‍ഗ്രസുകാരനായത് കൊണ്ടാണ് മേളയില്‍ നിന്നും ഒഴിവാക്കിയതെന്ന് സലിം കുമാര്‍ ആരോപിച്ചതോടെ വിവാദത്തിന് രാഷ്ട്രീയമാനം കൈവന്നിരിന്നു സലിം കുമാറിനെ പിന്തുണച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.

സലീം കുമാര്‍ പറഞ്ഞത്

സലീം കുമാര്‍ പറഞ്ഞത്

ചെറുപ്പക്കാര്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടി തന്നെ ഒഴിവാക്കി എന്നാണ് പറയുന്നത്. തന്നെ ഒഴിവാക്കി നിര്‍ത്തുന്നതില്‍ ചിലര്‍ വിജയിച്ചിരിക്കുകയാണ്. തന്റെ പ്രായം അല്ല ഇവിടെ വിഷയം. തനിക്കൊപ്പം മഹാരാജാസ് കോളേജില്‍ ജൂനിയര്‍മാരായി പഠിച്ചവരാണ് ആഷിഖ് അബുവും അമല്‍ നീരദുമെല്ലാം. അവരുമായി തനിക്ക് അധികം പ്രായവ്യത്യാസമൊന്നും ഇല്ലെന്നും തനിക്ക് 90 വയസ്സായിട്ടില്ലെന്നും സലിം കുമാര്‍ പരിഹസിച്ചിരുന്നു.

ബിഗ് ബോസിൽ ഇനി പ്രശ്‌നങ്ങളുടെ നാളുകൾ; ഡിംപലിനെ ലക്ഷ്യമിട്ട് മിഷേലിന്റെ ആരോപണം, വമ്പൻ ട്വിസ്റ്റുകൾ

കൊല്ലത്ത് മുകേഷിനെ ഉന്നമിട്ട് പ്രതിപക്ഷം, വെല്ലുവിളിച്ച് മുകേഷ്, ഇത്തവണയും നടനെ തന്നെ ഇറക്കാൻ സിപിഎം

'പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്'

എല്‍ഡിഎഫ് ബന്ധം തുടരില്ലെന്ന് ജെഎസ്എസ്, അറിഞ്ഞില്ലെന്ന് ഗൗരിയമ്മ, രാജന്‍ ബാബുവിനെ പുറത്താക്കി!!

തിരിച്ച് വീട്ടിലെത്തിയാൽ മകനോട് ഇതേക്കുറിച്ച് പറയുമോ? ലാലേട്ടനോട് മിഷേൽ, മറുപടി കിടിലൻ

cmsvideo
  ഐഎഫ്എഫ്കെ ഉദ്ഘാടന വിവാദം: സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് കമൽ

  English summary
  Director Kamal says the controversy surrounding the IFFK is ahead of the Assembly election
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X