സംവിധായകന്‍ കമലിനെ ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണം: ബിജെപി
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി പിൻവാതിലിലൂടെ ഇടതു പക്ഷ പ്രവർത്തകരെ സ്ഥിരപ്പെടുത്താൻ ശ്രമിച്ച സംവിധായകൻ കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ. സർക്കാർ സ്ഥാപനങ്ങൾ ഇടതുപക്ഷക്കാർക്ക് തീറെഴുതാനുള്ളതല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
കമലിൻ്റെ നടപടി ഭരണഘടന വിരുദ്ധമാണ്. സാംസ്കാരിക നായകൻ്റെ മുഖം മൂടിയണിഞ്ഞ് ഇടതു പക്ഷ ക്ഷേമ പ്രവർത്തനമാണ് അക്കാദമിയിൽ കമൽ നടത്തുന്നത്. ആസ്ഥാന ഇടതുപക്ഷ വിദൂഷകൻ്റെ പദവിയാണ് കമലിന് അനുയോജ്യം. സിപിഎമ്മിൻ്റെ പാർട്ടി ഓഫീസുകളിലും, കമലുൾപ്പെടെയുള്ളവരുടെ വീടുകളിലുമാണ് ആദ്യം ഇടതുപക്ഷ സ്വഭാവം നിലനിർത്തേണ്ടത്.

അല്ലാതെ പൊതു ഖജനാവിൽ നിന്ന് പണം ചെലവാക്കി പ്രവർത്തിക്കുന്ന നാടിൻ്റെ സമ്പത്തായ സർക്കാർ സ്ഥാപനങ്ങളിലല്ലന്ന് കമൽ മനസിലാക്കണം. പിണറായി വിജയന് ദാസ്യവേല ചെയ്യുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അടിമയായ കമലിനെ മാറ്റിയില്ലെങ്കിൽ ബിജെപി ബഹുജനപ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറുകാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ സാംസ്കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് വിവാദമായത്.ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ, പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ നാലോളം കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാണ് എകെ ബാലന് അയച്ച കത്തില്‍ കമല്‍ ആവശ്യപ്പെടുന്നത്. എന്നാൽ നിയമനത്തിന്റെ മാനദണ്ഡം ഇത്തരം കാരണങ്ങളല്ലെന്ന് സാംസ്ക്കാരിക മന്ത്രി മറുപടി നൽകിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.
Recommended Video
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ്












Click it and Unblock the Notifications