ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയിൽ
കൊച്ചി: മലയാള സിനിമയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന വാർത്തകൾക്കിടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ കൊച്ചിയിൽ അറസ്റ്റിൽ. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് എക്സൈസ് സംഘം ഇരുവരേയും കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിവരം. ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഹ് മുഹമ്മദ് എന്നയാളും അറസ്റ്റിലായിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.
സംവിധായകരുടെ കൈയ്യിൽ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. പിടിയിലായ സംവിധായകർ ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഇൻസ്പെക്ടറെ ഉദ്ദരിച്ച് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു. ലഹരി ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംവിധായകരെ എക്സൈസ് സ്ക്വാഡ് പിടികൂടിയതെന്നും റിപ്പോർട്ടിൽ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സംവിധായകരെ ജാമ്യത്തിൽ വിട്ടയച്ചു.

അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഖാലിദ് റഹ്മാൻ ആസിഫ് അലി-രജിഷ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ട, സ്നേഹം, തല്ലുമാല , ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. നോർത്ത് 24 കാതം, പറവ, മായാനദി, മഞ്ഞുമ്മൽ ബോയ്സ് തുടങ്ങിയ ചിത്രങ്ങളിൽ നടനായും വേഷമിട്ടു. തമാശ , ഭീമന്റെ വഴി എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാല എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരനായും പ്രവർത്തിച്ചു.
അടുത്തിടെയാണ് ലഹരി ഉപയോഗിച്ചതിന് നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത്. നടി വിൻസി അലോഷ്യസിനോട് ഷൈൻ മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട പരാതിക്കിടെയായിരുന്നു അറസ്റ്റ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഡാൻസാഫ് സംഘം പരിശോധന നടത്തുന്നതിനിടെ ഷൈൻ ടോം ഹോട്ടലിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്നാണ് നടനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. മണിക്കൂറുകളോളം ചെയ്ത ചോദ്യം ചെയ്യലിലാണ് താൻ കഞ്ചാവ് സ്ഥിരമായി ഉപയോഗിച്ചിരുന്നതായി ഷൈൻ ടോം സമ്മതിച്ചത്. ആലപ്പുഴയിൽ ഹൈബ്രിഡുമായി പിടിയിലായ തസ്ലീമ എന്ന പ്രതിയുമായി തനിക്ക് ഇടപാട് ഉണ്ടായിരുന്നതായും അവരെ അറിയാമെന്നും ഷൈൻ പോലീസിനോട് സമ്മതിക്കുകയായിരുന്നു.
മുൻപ് അമിതമായി കഞ്ചാവ് ഉപയോഗിച്ചതോടെ വീട്ടുകാർ തന്നെ ലഹരിമുക്ത കേന്ദ്രത്തിൽ കൊണ്ടുവിട്ടിരുന്നതായും പിന്നീട് 12 ദിവസം കഴിഞ്ഞപ്പോൾ താൻ അവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ഷൈൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കേസിൽ അറസ്റ്റിലായ ഷൈനിനെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഷൈൻ ഇത് ആദ്യമായല്ല കഞ്ചാവ് കേസിൽ അറസ്റ്റിലാകുന്നത്. മുൻപ് കൊക്കൈൻ ഉപയോഗിച്ചതിന് നടൻ പിടിയിലായിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ കോടതി നടനെ വെറുതെ വിട്ടു.
അതേസമയം ഹൈബ്രിഡ് കേസ് പ്രതി തസ്ലീമയുടെ മൊഴിയിൽ തനിക്ക് നടൻ ശ്രീനാഥ് ഭാസിയെ അറിയാമെന്നും നടന് കഞ്ചാവ് നൽകിയിട്ടുണ്ടെന്നും പറയുന്നുണ്ട്. ഈ വാർത്തകൾ വന്നതോടെ നടൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹർജി പിൻവലിച്ചു. കേസിൽ ഉടൻ തന്നെ ഷൈനിനേയും ശ്രീനാഥ് ഭാസിയേയും പോലീസ് ചോദ്യം ചെയ്യും. ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് കൂടാതെ മറ്റ് മൂന്ന് പേർക്ക് കൂടി നോട്ടീസ് നൽകി. ഒരു മോഡൽ, സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തി, മുൻ ബിഗ് ബോസ് താരം എന്നിവർക്കാണ് നോട്ടീസ് അയച്ചത്. തസ്ലിമയുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications