Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോന്‍സന്റെ കൂടെ ദിലീപ് നിൽക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കിൽ...' ഡബ്ല്യൂസിസിയെ ട്രോളി സംവിധായകൻ

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ പരിഹസിച്ച് സംവിധായകന്‍ വ്യാസന്‍ രംഗത്ത്. കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ സംഭവുമായി ബന്ധപ്പെട്ടാണ് വ്യാസന്റെ പരിഹാസം.

മോന്‍സണിനൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം പുറത്ത് വന്നിരുന്നുവെങ്കില്‍ വനിതാ സംഘടന പ്രതികരിച്ചേനെ എന്നാണ് വ്യാസന്റെ പരിഹാസം. നേരത്തെയും പല ഘട്ടങ്ങളിലായി ദിലീപിനെ പിന്തുണച്ചിട്ടുളള വ്യക്തിയാണ് വ്യാസന്‍.

1

തെന്നിന്ത്യയിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയുണ്ടായ സംഭവങ്ങളാണ് മലയാള സിനിമയില്‍ ഡബ്ല്യൂസിസി എന്നുളള വനിതാ കൂട്ടായ്മയുടെ പിറവിക്ക് കാരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനോട് താരസംഘടനയായ അമ്മ പുലര്‍ത്തിയ അനുകൂല മനോഭാവത്തില്‍ പ്രതിഷേധിച്ച് നടിമാരില്‍ ചിലര്‍ അമ്മ അംഗത്വം രാജി വെയ്ക്കുകയും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഡബ്ല്യൂസിസി എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുകയുമായിരുന്നു.

2

സിനിമാ രംഗത്തെ സ്ത്രീ വിരുദ്ധ പ്രവണതകള്‍ക്കെതിരെ ശക്തമായി ശബ്ദം ഉയര്‍ത്തുന്ന സംഘടനയാണ് ഡബ്ല്യൂസിസി. നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിനെ പുറത്താക്കാന്‍ അമ്മ സംഘടന മടിക്കുന്നതിനെതിരെ ഡബ്ല്യൂസിസി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഡബ്ല്യൂസിസിയുടെ നിരന്തരമായ ഇടപെടലുകള്‍ക്ക് ഒടുവിലാണ് ദിലീപിനെതിരെ നടപടിയെടുക്കാന്‍ അമ്മ നിര്‍ബന്ധിതമായത്.

3

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന് സിനിമാ രംഗത്തുളള നിരവധി പേരുമായി ബന്ധമുണ്ടെന്നുളള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മോഹന്‍ലാലും ടൊവിനോ തോമസും ബാലയും അടക്കമുളള സിനിമാ താരങ്ങള്‍ക്കൊപ്പം മോന്‍സണ്‍ മാവുങ്കല്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. '' മോൻസൻ്റേ കൂടെ ദിലീപ് നിൽക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കിൽ... കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേൾക്കാമായിരുന്നു'' എന്നാണ് സംവിധായകൻ വ്യാസന്റെ പരിഹാസം.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

4

നടിയെ ആക്രമിച്ച കേസില്‍ 8ാം പ്രതിയാണ് നടന്‍ ദിലീപ്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് കൊണ്ട് നിരവധി തവണ വ്യാസന്‍ രംഗത്ത് വന്നിട്ടുണ്ട്. ദിലീപ് നായകനായി 2019ല്‍ പുറത്തിറങ്ങിയ ശുഭരാത്രി എന്ന സിനിമയുടെ സംവിധായകനാണ് വ്യാസന്‍. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ കൈമാറണം എന്നുളള ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയതിന് പിന്നാലെ വ്യാസന്‍ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

5

വ്യാസന്റെ അന്നത്തെ കുറിപ്പ് ഇങ്ങനെ: '' കോടതി വിധി ദിലീപിന്‌ എതിരാണെന്ന് പാടി പുകഴ്ത്തുന്ന മാധ്യമ കോക്കസ്സുകളുടെ അറിവിലേക്ക്‌. ദിലീപിനു എല്ലാം കൊണ്ടും അനുകൂലമാണു ഈ വിധി, ഒന്ന് കോടതി ദൃശ്യങ്ങൾ കൊടുക്കാൻ വിധിച്ചിരുന്നെങ്കിൽ ദിലീപ്‌ പെട്ടേനെ, ദിലീപിനുകിട്ടുന്ന പകർപ്പ്‌ ദിലീപ്‌ പോലും അറിയാതെ ലീക്കാവുമെന്നുറപ്പാണു (ആരായിരിക്കുമതിനു പിന്നിലെന്ന് ഊഹിക്കാമല്ലൊ) ദൃശ്യങ്ങൾ ലീക്കായാൽ ദിലീപ്‌ അകത്താകുമല്ലൊ? രണ്ട്‌ ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി ദിലീപിനു അനുവാദം കൊടുത്തിട്ടുണ്ട്‌''.

Recommended Video

cmsvideo
    Actress Lakshmi Priya against Monson Mavunkal
    6

    ''അതായത്‌ ദിലീപ്‌ സംശയിക്കുന്നത്‌ പോലെയാണു ദൃശ്യത്തിലുള്ളതെന്ന് തെളിയിക്കാൻ സുവർണ്ണാവസരമാണു കോടതി നൽകിയിരിക്കുന്നത്‌, ഇത്‌ കൂടാതെ ദൃശ്യം ഈ നാട്ടിലെ ഏത്‌ ഫോറൻസിക്ക്‌ വിദഗ്ദനെകൊണ്ടും പരിശോദിപ്പിക്കാനുള്ള അവകാശവും കോടതി ദിലീപിനു അനുവദിച്ചീട്ടുണ്ട്‌ അതായത്‌ ഉത്തമന്മാരെ ഇരയും വേട്ടക്കാരനും തമ്മിലുള്ള ദൃശ്യത്തിലെ സംഭാഷണങ്ങൾ ഇനി അധികം വൈകാതെ രേഖയാവും, അത്‌ തന്നെയാണു ദിലീപിനും വേണ്ടത്‌ എന്ന് തോന്നുന്നു...''?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+