കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ലെന്ന് പറഞ്ഞു; വെളിപാടിന്റെ പുസ്തകത്തില്‍ കുറ്റബോധം: ലാല്‍ ജോസ്

Google Oneindia Malayalam News

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി താന്‍ ആദ്യമായി സംവിധാനം ചെയ്ത വെളിപാടിന്‍റെ പുസ്തകം എന്ന ചിത്രം ക്ലാസിക് ആകേണ്ട ചിത്രം ആയിരുന്നുവെന്ന് സംവിധായകന്‍ ലാല്‍ ജോസ്. എന്താണ് ആ ചിത്രത്തിന് സംഭവിച്ചതെന്ന് പറയാന്‍ പറ്റുന്നില്ലെന്നും മാതൃഭൂമി വാരന്ത പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ബിജു മേനോനെ നായകനാക്കി സംവിധാനം ചെയ്ത 41 എന്ന സിനിമക്കെതിരെ ആസൂത്രണ പ്രചാരണം നടത്തിയവരോട് താന്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും അഭിമുഖത്തില്‍ ലാല്‍ ജോസ് വ്യക്തമാക്കുന്നു.

മോഹന്‍ലാലിന് വേണ്ടി

മോഹന്‍ലാലിന് വേണ്ടി

മോഹന്‍ലാലിന് വേണ്ടി മൂന്ന് വിഷയങ്ങളായിരുന്നു ആലോചിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതൊന്നും നടന്നില്ല. വളരെ യാദൃശ്ചികമായാണ് ബെന്നി പി നായരമ്പലം എന്നോട് പറഞ്ഞ ചിന്തയില്‍ നിന്നാണ് വെളിപാടിന്‍റെ പുസ്തകം ഉണ്ടാവുന്നത്. നടനല്ലാത്ത ഒരാള്‍ പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രമായി അഭിനയിക്കേണ്ടി വരുന്നു. ആ വേഷം അയാളില്‍ നിന്ന് ഇറങ്ങിപോകാതിരിക്കുന്നു എന്നതാണ് ചിന്ത.

അന്താരാഷ്ട്ര വിഷയം

അന്താരാഷ്ട്ര വിഷയം

ബെന്നി പറഞ്ഞ കാര്യം ഒരു അന്താരാഷ്ട്ര വിഷയമായിട്ടാണ് എനിക്ക് തോന്നിയത്. ക്ലാസിക് ആകേണ്ട സിനിമയായിരുന്നു അത്. എന്നാല്‍ എന്ത് സംഭവിച്ചു എന്ന് പറയാന്‍ പറ്റുന്നില്ല. കേവലം ഒമ്പത് ദിവസം കൊണ്ടാണ് ആ ചിത്രത്തിന്‍റെ വണ്‍ലൈന്‍ പൂര്‍ത്തിയാക്കിയത്. ഒടിയന്‍' തുടങ്ങുന്നതിന് മുമ്പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അപ്പോഴാണ് ചിത്രത്തിന്‍റെ ചിത്രീകരണം നടന്നതെന്നും ലാല്‍ ജോസ് പറയുന്നു.

വെളിപാടിന്‍റെ പുസ്തകം

വെളിപാടിന്‍റെ പുസ്തകം

അവര്‍ തന്നെയാണ് വെളിപാടിന്‍റെ പുസ്തകം നിര്‍മ്മിച്ചത്. നിങ്ങളിപ്പോള്‍ റെഡിയാണെങ്കില്‍ സിനിമ ചെയ്യാമെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞപ്പോള്‍ തയ്യാറാണെന്ന് അറിയിച്ചു. സാധാരണ ഞാന്‍ ചെയ്യുന്ന രീതിയല്ല അത്. അയാളും ഞാനും തമ്മില്‍' ഒന്നര വര്‍ഷം കൊണ്ടാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോള്‍ ഉണ്ടായതെന്നും ലാല്‍ ജോസ് പറയുന്നു.

സാവകാശം ലഭിച്ചില്ല

സാവകാശം ലഭിച്ചില്ല

പലതവണ ഞങ്ങളിരുന്ന് ചര്‍ച്ച ചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. ഇതിനിടയില്‍ ഞാന്‍ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. എന്നാല്‍ വെളിപാടിന്‍റെ പുസ്തകത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല. ഒമ്പതുദിവസം കൊണ്ട് വണ്‍ലൈന്‍ പൂര്‍ത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവര്‍ക്കത് ഇഷ്ടമാവുകയുമായിരുന്നു.

ലാല്‍ ജോസ് വ്യക്തമാക്കുന്നു

ലാല്‍ ജോസ് വ്യക്തമാക്കുന്നു

മോഹന്‍ലാല്‍ ഒന്ന് രണ്ട് ചോദ്യങ്ങല്‍ ചോദിച്ചു. അതിനൊക്കെ കൃത്യമായ മറുപടി കൊടുത്തു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിങ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. അതിനിടക്ക് വീണ്ടുമൊരു ചര്‍ച്ചയ്ക്കോ പുനരാലോചനയ്ക്കോ സമയം കിട്ടിയില്ലെന്നും അഭിമുഖത്തില്‍ ലാല്‍ ജോസ് വ്യക്തമാക്കുന്നു.

കസിന്‍സ്

കസിന്‍സ്

വെളിപാടിന്‍റെ പുസ്തകത്തിന് മുമ്പ് കസിന്‍സ്, ബലരാമന്‍ എന്നീ പ്രോജക്ടുകള്‍ ഞാന്‍ ലാലേട്ടനെ വെച്ച് ഞാന്‍ ആലോചിച്ചിരുന്നു. ബലരാമന്‍ എന്ന സബ്ജക്ടാണ് പിന്നീട് പദ്മകുമാര്‍ ശിക്കാര്‍ എന്ന പേരില്‍ സിനിമയാക്കിയത്. പ്ലാന്‍ ചെയ്ത സിനിമകളൊന്നും നടക്കാത്തതുകൊണ്ടാണ് എങ്കില്‍ പിന്നെ ഇതായിക്കോട്ടെ എന്ന് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

ആസൂത്രണ പ്രചാരണം

ആസൂത്രണ പ്രചാരണം

41 എന്ന സിനിമക്കെതിരെ ആസൂത്രണ പ്രചാരണം നടത്തിയവരോട് താന്‍ എങ്ങനെയാണ് പ്രതികരിച്ചതെന്നും ലാല്‍ ജോസും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. 41 എന്ന സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ അതിനെതിരെ വലിയ രീതിയില്‍ ആസൂത്രണ പ്രചാരണം നടന്നിരുന്നുവെന്നും അത് സിനിമയെ ബാധിച്ചിരുന്നുവെന്നും ലാല്‍ജോസ് പറയുന്നു.

അയ്യപ്പനെ തൊട്ടുകളിക്കുന്നു

അയ്യപ്പനെ തൊട്ടുകളിക്കുന്നു

ലാല്‍ ജോസ് അയ്യപ്പനെ തൊട്ടുകളിക്കുന്നു എന്ന് പറഞ്ഞ് സ്ത്രീകളടക്കം തനിക്കെതിരെ വന്നുവെന്നു. നിങ്ങളാദ്യം സിനിമ കാണൂ എന്നാണ് അവരോട് പറഞ്ഞത്. സിനിമ കണ്ട ചിലര്‍ ഞങ്ങള്‍ തെറ്റിദ്ധരിച്ചതാണ് ക്ഷമിക്കണം എന്നെല്ലാം പറഞ്ഞ് വിളിച്ചിരുന്നു. എന്നാല്‍ അവരോട് ഞാന്‍ പറഞ്ഞത് നിങ്ങളോട് ഞാന്‍ ക്ഷമിച്ചാലും അയ്യപ്പന്‍ ഒരുകാലത്തും ക്ഷമിക്കില്ല എന്നാണെന്നും ലാല്‍ ജോസ് പറഞ്ഞു.

അവകാശവാദം

അവകാശവാദം

41 നല്ല ഒരു സിനിമയാണെന്നത് തന്റെ അവകാശവാദം. ശബരിമലയിലെ സ്ത്രീപ്രവേശന കോടതിവിധിക്ക് ശേഷം വിവാദങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലായിരുന്നു ശബരിമലയിലേക്ക് പോകുന്ന രണ്ട് കമ്യൂണിസ്റ്റുകാരുടെ കഥ പറയുന്ന 41 എന്ന ചിത്രവുമായി ലാല്‍ ജോസ് എത്തുന്നത്. പിന്നീട് ശബരിമല വിവാദവുമായി ചേര്‍ത്തുവെച്ചായിരുന്നു സിനിമക്കെതിരെ സമൂഹ്യമാധ്യമങ്ങളില്‍ വിവാദം ഉണ്ടായത്.

കുറ്റബോധം

കുറ്റബോധം

'തട്ടിന്‍പുറത്ത് അച്യുതനി'ല്‍ എനിക്ക് കുറ്റബോധമില്ല. 'വെളിപാടിന്റെ പുസ്ത'ത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കുറ്റബോധമുണ്ടെന്നും അഭിമുഖത്തില്‍ ലാല്‍ ജോസ് പറയുന്നു. തിരക്കു കൂട്ടാതെ 'ഒടിയന്‍' കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കില്‍ അത് കൂടുതല്‍ നന്നായേനെ. മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് വെളിപാടിന്റെ പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
മോഹൻലാൽ തന്നെ വേറെ ലെവൽ..മലക്കം മറിഞ്ഞു ദേവൻ

English summary
director lal jose about his movies velipadinte pusthakam and nalpathiyonnu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X