ബിനാലെയില്‍ കണ്ണുംനട്ട് സംവിധായകന് ലാല്‍ജോസ്
കൊച്ചി: കൊച്ചി മുസ്സിരിസ് ബിനാലെ ഓരോ ദിവസവും അത്ഭുതപ്പെടുത്തുന്നുവെന്ന വാര്‍ത്ത കേട്ട് എത്തിയ സംവിധായകന് ലാല്‍ജോസും ഒന്നു ഞെട്ടി. ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ഒരോ കലാസൃഷ്ടിയിലും കണ്ണുംനട്ട് നിന്നുപോയി ലാല്‍ജോസ്. ബിനാലെ അതിഗംഭീരമെന്നാണ് ലാല്‍ജോസ് വിശേഷിപ്പിച്ചത്. അത്ഭുത കാഴ്ചകള്‍ കണ്ണില്‍ നിന്നും മായുന്നില്ലെന്നാണ് ബിനാലെ കണ്ടിറങ്ങിയ ലാല്‍ജോസിന്റെ പ്രതികരണം.
വിനോദ സഞ്ചാരത്തിലായിരുന്ന ലാല്‍ജോസ് ഏറെ വൈകിയാണ് ബിനാലെ കാണാന്‍ എത്തുന്നത്. ലാല്‍ജോസിന്റെ മക്കള്‍ ബിനാലെ കാണാന്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. മക്കള്‍ക്ക് വാ തോരാതെ പറയാനുണ്ടായിരുന്നു ബിനാലെയെക്കുറിച്ച്. അവരുടെ വാക്കുകളാണ് തന്നെ ബിനാലെ കാണാന്‍ ആവേശം കൊള്ളിച്ചതെന്നും ലാല്‍ജോസ് പറഞ്ഞു.

ഓരോ കലാസൃഷ്ടിയുടെ മുന്നിലും ഏറെ നേരം കണ്ട് പഠിച്ചതിനുശേഷമാണ് ലാല്‍ജോസ് മടങ്ങിയത്. അനീഷ് കപുറിന്റെ ഡിസന്ഷന് എന്ന കലാസൃഷ്ടി തന്നെ ഏറെ ആകര്‍ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് റ്യോട്ടോ കുവാകുബോയുടെ കളിത്തീവണ്ടിക്കു മുന്നിലാണ്. നിഴലുകൊണ്ടൊരുക്കിയ ഒരു മായാജാലമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ കാഴ്ചക്കാരനെയും കലയുടെ ഭാഗമാക്കി മാറ്റുകയാണ് കൊച്ചി ബിനാലെയെന്നും അദ്ദേഹം പറഞ്ഞു. ബിനാലെയിലെ എല്ലാ കലാവിന്യാസങ്ങളും കാണാന്‍ കഴിയാത്തതിനാല്‍ ബിനാലെ സന്ദര്‍ശിക്കാന്‍ വീണ്ടും വരുമെന്നും ലാല്‍ജോസ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications