Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേനക്കാര്‍ ഏത് സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ്,കൊച്ചി സംഭവത്തില്‍ ലിജോ ജോസ് പല്ലിശ്ശേരിക്കും പറയാനുണ്ട്

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെയായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ പ്രതിഷേധം.

തിരുവനന്തപുരം: പ്രേമിക്കുന്നവരെ ചൂരലിനടിക്കാന്‍ നിങ്ങള്‍ ഏത് സ്‌കൂളിലെ ഹെഡ്മാസ്റ്ററാണെന്ന് തനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് പ്രശസ്ത സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെയായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ പ്രതിഷേധം.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സദാചാര പോലീസ് ചമഞ്ഞെത്തിയ ശിവസേനക്കാര്‍ അവിടെ ഇരിക്കുകയായിരുന്ന കമിതാക്കളെ ചൂരല്‍ വടികൊണ്ട് അടിച്ചോടിക്കുകയായിരുന്നു. മറൈന്‍ ഡ്രൈവില്‍ വടക്കേ അറ്റത്തുള്ള അബ്ദുള്‍ കലാം മാര്‍ഗ് നടപ്പാതയില്‍ ഒരുമിച്ചിരിക്കുകയായിരുന്ന യുവാതീ യുവാക്കളാണ് ആക്രമണത്തിനിരയായത്.

 യുവജന സംഘടന

യുവജന സംഘടന

അതേസമയം ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ മറൈന്‍ഡ്രൈവില്‍ സ്‌നേഹ ഇരുപ്പ് സമരം നടത്തി. 'സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല' എന്ന മുദ്രവാക്യമുയര്‍ത്തിയാണ് സമരം.

 ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐ

ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലാണ് സമരം. കൂടാതെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുത്തു.

 പ്ലക്കാര്‍ഡും മുദ്രാവാക്യവും

പ്ലക്കാര്‍ഡും മുദ്രാവാക്യവും

സദാചാരഗുണ്ടായിസത്തിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തികാട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മറൈന്‍ ഡ്രൈവിലെ നടപാതയിലൂടെ സഞ്ചരിച്ചവരെയും സംസാരിച്ചിരുന്നവരെയും ക്രൂരമായി മര്‍ദ്ദിച്ച ശിവസേന നടപടി തികച്ചും സദാചാര ഗുണ്ടായിസമാണെന്നു ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

 മറൈന്‍ഡ്രൈവ്

മറൈന്‍ഡ്രൈവ്

കേരളത്തിന്റെ പുരോഗമന കാഴ്ചപാടുകളെ തകര്‍ത്ത് സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമാണ് മറൈന്‍ഡ്രൈവ് സംഭവമെന്നും യുവജനസംഘടനകള്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+