'ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി'; പാലാ തങ്കത്തെ അനുസ്മരിച്ച് എംഎ നിഷാദ്
തിരുവനന്തപുരം; നടിയും ഡബ്ബിങ് ആർടിസ്റ്റുമായ പാലാ തങ്കത്തെ അനുസ്മരിച്ച് സംവിധായകൻ എംഎ നിഷാദ്. പാലാ തങ്കത്തെ
ആദ്യമായി കണ്ടപ്പോൾ,അന്നെഴുതിയ അനുഭവ കുറിപ്പാണ് നിഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി എന്ന ചാരിതാർത്ഥ്യം തനിക്കുണ്ടെന്നും തന്റെ കിണർ എന്ന ചിത്രത്തിൽ,അമ്മക്ക് ഒരു വേഷം നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു. നിഷാദിന്റെ കുറിപ്പ് വായിക്കാം
പാലാ തങ്കം ഓർമ്മയായി.... ഞാൻ ശ്രീമതി പാലാ തങ്കത്തെ ആദ്യമായി കണ്ടപ്പോൾ,അന്നെഴുതിയ അനുഭവ കുറിപ്പാണിത്...
ആ അമ്മയുടെ ആഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റി എന്ന ചാരിതാർത്ഥ്യംഎനിക്കുണ്ട്...എന്റ്റെ കിണർ എന്ന ചിത്രത്തിൽ, അമ്മക്ക് ഒരു വേഷം നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
ശ്രീമതി പാലാ തങ്കത്തിന് ആദരാഞ്ജലികൾ !!
''ഗാന്ധീഭവനിലെ അമ്മ''..
ഇത് ,..പാലാ തന്കം,മലയാള സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരി...സതൃൻ മാഷിന്റ്റെ അമ്മയായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച നടി...3000 ത്തിൽപരം സിനിമകൾക്ക് തൻറ്റെ ശബ്ദം കൊണ്ട് സാന്നിധൃം അറിയിച്ച ഢബ്ബിംഗ് ആർട്ടിസ്റ്റ്...ഈ കഴിഞ്ഞ ദിവസം ഞാൻ ഈ അമ്മയെ കണ്ടു...പുനലൂർ തൂക്കുപാലം സംരക്ഷിക്കണമെന്നാവശൃപെട്ട് നടത്തിയ ഉപവാസ സമരത്തിന് ശ്രീ സോമരാജനെ ക്ഷണിക്കാൻ അദ്ദേഹത്തിൻ്റ്റെ ഉടമസ്ഥതിയിലുളള പത്തനാപുരംഗാന്ധീഭവനിൽ ചെന്നപ്പോൾ....ഉറ്റവരും,ഉടയവരും ഇല്ലാതെ ജീവിതത്തിൻറ്റെ സായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ..
.മലയാളത്തിൻറ്റെ ആദൃകാല നടി ,ആരോടും പരിഭവമില്ലാതെ ,സിനിമയെന്ന മഹാലോകത്തെ സ്നേഹിച്ച് ജീവിക്കുന്നൂ...ഒരിക്കൽ കൂടി കാമറയ്ക്കു മുന്നിൽ നിൽക്കണമെന്ന ആഗ്രഹംഎന്നോട് പറയുംബോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ.....സിനിമയെന്ന മായികലോകത്തെ അധികമാരും കാണാത്ത കാഴ്ചകളിൽ ഒന്നായി..ഇതും...
വാക്സിൻ വിതരണം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്..സാഹചര്യങ്ങൾ വിലയിരുത്തും
വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദിവാകരന്, പക്ഷേ സിപിഐ നേതൃത്വം ആവശ്യപ്പെടണം!!
കേരള കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ അമ്പരപ്പ്; പഴയ ധാരണ തിരുത്തി സിപിഎം, സിപിഐയുടെ ആവശ്യം ശരിവച്ചു