കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭക്ഷിച്ചത് എല്ലിനിടിയിൽ കയറുമ്പോഴുളള ധാഷ്ട്യമല്ല നാടിന് ആവശ്യം, ലളിതമ്മയേ പോലുളള അമ്മമാരാണ്'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ചിന് ഉത്തരവിട്ട സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ആറ് ദിവസത്തെ ശമ്പളം അഞ്ച് തവണയായി പിടിക്കാനാണ് സർക്കാർ ഉത്തരവിട്ടത്. ഇതിനെതിരെയാണ് ഒരു കൂട്ടം അധ്യാപകർ രംഗത്തെത്തിയത്. വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

manishad-158

രണ്ട് ചിത്രങ്ങൾ...ഈ കൊറോണ കാലത്തെ നേർക്കാഴ്ച്ചകൾ...ഈ കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു നമ്മൾ...അത് കൊല്ലത്ത് അരിനല്ലൂരിൽ നിന്നായിരുന്നു...ചവറ തെക്കുംഭാഗം പോലീസ്,പട്രോളിങ്ങിന്റ്റെ ഭാഗമായി അരിനല്ലൂർ കല്ലുംപുറം ജങ്ഷൻ വഴി പോകുമ്പോൾ,ഒരു വയോധിക ജീപ്പിന് കൈകാണിച്ചു.തേവലക്കര കല്ലുംപുറത്ത് ലളിതമ്മ എന്ന വയോധികയായിരുന്നു അത്.ഒരു സാധാരണ തൊഴിലാളിയാണവർ..

അവർ സ്വരൂപിച്ച് കൂട്ടിയ അയ്യായിരത്തിയൊന്ന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ വേണ്ടിയാണ് പോലീസ് ജീപ്പിന് കൈകാണിച്ചത്...അവർക്ക് പഠിപ്പൊന്നുമില്ല...അവർക്കുളളത് മാനവികയുടെ മുഖമായിരുന്നു...കരളുറപ്പുളള കേരളത്തിന് കരുത്തേകുന്ന അമ്മയാണവർ..അങ്ങനെയെത്രയോ പേർ ഈ പ്രതി സന്ധിഘട്ടത്തിൽ ഈ നാടിന്റ്റെ രക്ഷകരായി എത്തിയിരിക്കുന്നു..വിഷു കൈനീട്ടം കിട്ടിയ കുട്ടികളും,ഭിന്നശേഷിയുളള സഹോദരും ,തൊഴിലാളികളുമുൾപ്പടെ എത്രപേർ ഈ നാടിന് താങ്ങായി നിൽക്കുന്നു...

ഇനി ചിത്രം രണ്ട്..

വിദ്യാസമ്പന്നരായ അധ്യാപക ദമ്പതികൾ,സർക്കാറിന്റ്റെ സാലറിചലഞ്ച്,ഉത്തരവ് ഇന്ദീവരം എന്ന അവരുടെ വീട്ട് മുറ്റത്ത് നിന്ന് കത്തിക്കുന്നു..പുതിയ സമരമുറയാണത്രെ..
നാട് സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ,പിന്നീട് നൽകാമെന്നുറപ്പിൽ,ഒരു മാസത്തിലെ ആറു ദിവസത്തെ ശമ്പളം പിടിക്കാൻ നിർബന്ധിതമായ സർക്കാറുത്തരവാണ് കത്തിക്കുന്നത്...

വിദ്യാഭ്യാസം കൊണ്ടൊന്നും കാര്യമില്ല എന്ന് മനസ്സിലായില്ലേ..അധ്യാപകരാണ് പോലും..കുട്ടികൾക്ക് വിദ്യ പകർന്ന് കൊടുക്കുന്ന അധ്യാപകർ..എന്ത് സന്ദേശമായിരിക്കും ഇവർ വിദ്യാർത്ഥികൾക്ക്,ഇത്തരം പ്രവർത്തികളിലൂടെ നൽകുന്നത്....ഒരു മാസം വെറുതേയിരുന്ന് ശമ്പളം മേടിക്കാൻ യാതൊരു ഉളുപ്പുമില്ലാത്തവർ...നമ്മൾ നേരിടേണ്ടത് ഇത്തരം വൈറസ്സുകളേയും കൂടിയാണ്...

വിദ്യാസമ്പന്നർ എന്ന് മേനി നടിച്ച്,കാശും സൗകര്യങ്ങളും കൂടുമ്പോൾ,ഭക്ഷിച്ചത് എല്ലിന്റ്റിടയിൽ കയറുമ്പോഴുളള നിങ്ങളെ പോലുളളവരുടെ ധാർഷ്ട്യവും പത്രാസുമല്ല ഈ നാടിന് ആവശ്യം..,ഒരു സാധാരണ തൊഴിലാളിയായ ലളിതമ്മയേ പോലുളള അമ്മമാരാണ് ഈ നാടിന്റ്റെ ശക്തി...അവരാണ് നാടിന്,ആവശ്യം..കരളുറപ്പുളള കേരളത്തിന് കരുത്തേകുന്നവർ...

'ഇതല്ല അതിനുള്ള സമയം'; യോഗി ആദിത്യനാഥിനെതിരെ നിതിൻ ഗഡ്ഗരി!! ചിലർ വൈറസിനേയും കൊണ്ടുവരും'ഇതല്ല അതിനുള്ള സമയം'; യോഗി ആദിത്യനാഥിനെതിരെ നിതിൻ ഗഡ്ഗരി!! ചിലർ വൈറസിനേയും കൊണ്ടുവരും

ഒന്നും രണ്ടുമല്ല ഏഴാമത്തെ തവണ!! മോദിയെ വളഞ്ഞിട്ട് പിടിച്ച് സോണിയയും രാഹുൽ ഗാന്ധിയും!! വീണ്ടും കത്ത്ഒന്നും രണ്ടുമല്ല ഏഴാമത്തെ തവണ!! മോദിയെ വളഞ്ഞിട്ട് പിടിച്ച് സോണിയയും രാഹുൽ ഗാന്ധിയും!! വീണ്ടും കത്ത്

English summary
director MA Nishad about salary challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X