
റിയാസിനെതിരായ അധിക്ഷേപം: ലീഗ് നേതാവിനെ വിമർശിച്ച് എംഎ നിഷാദും കെഎസ് ശബരീനാഥും
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ കീഴില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ നടന്ന അധിക്ഷേപ പ്രചരണങ്ങള്‍ക്കെതിരെ വലിയ വിമർശനമായി സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ''ചെത്തുകാരന് കോരന് സ്ത്രീധനം കിട്ടിയതല്ലീ കേരളം, ഓര്‍ത്തുകളിച്ചോ സൂക്ഷിച്ചു, സമുദായത്തിന് നേരെ വന്നാല്‍ കത്തിക്കും''- എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരെ ലീഗ് റാലിയില്‍ ഉയർന്ന മുദ്രാവാക്യം.
മന്ത്രി മുഹമ്മദ് റിയാസിന്റെ വിവാഹ ജീവിതത്തെ കുറിച്ചായിരുന്നു മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് കല്ലായിയുടെ അധിക്ഷേപ പരാർശം. ഇതിനെതിരായിട്ടാമ് സംവിധായകന് എംഎ നിഷാദ്, കോണ്‍ഗ്രസ് നേതാവ് ശബരീനാഥ് തുടങ്ങിയവർ രംഗത്ത് വന്നത്.
5000 രൂപ തന്ന് വീട്ടിലിരുത്താന്‍ നോക്കിയതാണ്: 'അമ്മ', കൂടുതല്‍ വെളിപ്പെടുത്തലുമായി ഷമ്മി തിലകന്

ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ആരാണ് മൊത്തം മുസ്ളീങ്ങളുടെ അട്ടിപ്പേറാവകാശം നൽകിയതെന്നാണ് എംഎ നിഷാദ് ചോദിക്കുന്നത്. "ഇനി പറയൂ...ആരാണ് സംസ്ക്കാര ശൂന്യർ..? മുസ്ളീം ലീഗ് വേദികളിലും, അവരുടെ പ്രകടനങ്ങളിലും കേട്ട അല്ലെങ്കിൽ, കേൾക്കുന്ന വാക്കുകളും മുദ്രാവാക്യങ്ങളും. ഇനി പറയൂ... ആരാണ് ലജ്ജിക്കേണ്ടത് ? ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് ആരാണ് മൊത്തം മുസ്ളീങ്ങളുടെ അട്ടിപ്പേറാവകാശം നൽകിയത് ? അത്തരം ചിന്തകളോ തോന്നലുകളോ ഏതെങ്കിലും ലീഗ് കാരനുണ്ടെങ്കിൽ അത് നാലായി മടക്കി ഇങ്ങടെ കീശയിൽ തന്നെ വെച്ചാൽ മതി കോയാ.'- എംഎ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
അരണമലയില്‍ ആഹ്ളാദ തിമിർപ്പില്‍ ഗായന്ത്രി സുരേഷ്; വൈറായി പുതിയ ചിത്രങ്ങള്‍

ലജ്ജിക്കേണ്ടത് നിങ്ങളെ ഓർത്താണ് ലീഗ്കാരാ. ഈ നാടിനെ വർഗ്ഗീയമായി ദ്രുവീകരിക്കുന്നതിൽ സംഘപരിവാറുകൾക്കൊപ്പം തന്നെ നിങ്ങളുടെ പേരും കൂടി ചേർത്ത് വായിക്കണം ഫാസിസ്റ്റുകൾക്ക് കളം ഒരുക്കി കൊടുക്കാൻ നാരങ്ങാ വെളളം കലക്കി കൊടുക്കുന്ന നിങ്ങൾക്ക് എന്ത് പ്രതിബദ്ധതയാണ് ഈ
സമൂഹത്തിനോടും സമുദായത്തിനോടുമുളളത്...?

മഹാനായ സി എച്ചും സയ്ദ് ഉമ്മർ ബാഫക്കി തങ്ങളുമൊക്കെ നേതൃത്വം നൽകിയ പ്രസ്ഥാനം എത്രമാത്രം അധപതിച്ചു എന്നുളളതിന്റ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഈ ചിത്രങ്ങൾ പറയുന്നത്. നിങ്ങൾ ജനഹൃദയങ്ങളിൽ നിന്നും അകന്നു പോയിരിക്കുന്നു ലീഗേ. മാറുന്ന മലപ്പുറം കണ്ട ബേജാറിൽ നിങ്ങൾ വിളിച്ച് പറയുന്ന വാക്കുകൾക്ക്ഈ സമുദായത്തിന് ഉത്തരം നൽകേണ്ടബാധ്യതയില്ല. അത് മനസ്സിലാക്കിയാൽ നന്നെന്നും എംഎ നിഷാദ് അഭിപ്രായപ്പെടുന്നു.

രാഷ്ട്രീയം പറ കോയാ..
അതെങ്ങനാ നിങ്ങൾക്ക് എന്ത് രാഷ്ട്രീയം ? ഇന്നലെ പൊതു സമൂഹം കണ്ട നിങ്ങളുടെ രാഷ്ട്രീയമാണെങ്കിൽ അത് ഈ നാട്ടിൽ വിലപോവില്ല. ഒരു കാര്യം കൂടി ഇവിടെ പറയാതെ വയ്യ. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ജീവിച്ചിരുന്നെങ്കിൽ ഇത്രക്ക് ലീഗ് അധപതിക്കുകയില്ലായിരുന്നു.

ഇത്തരം വാക്കുകൾ നിങ്ങളുടെ യോഗങ്ങളിൽ അഴങ്ങില്ലായിരുന്നു. സാദിഖലിയും കുഞ്ഞാലിയും സലാമുമെല്ലാം ചേർന്ന നയിക്കുന്ന പുതിയ ലീഗിന് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും. പണ്ഠിറ്റ് ജവഹർലാൽ നെഹ്രു പണ്ട് ലീഗിനെ വിശേഷിപ്പിച്ച വാക്ക് അന്വർത്ഥമാകുന്ന കാലത്തിലാണ് പുതിയ ലീഗ്... ഇനി ഈ പോസ്റ്റി്ന്റ്റെ കീഴിൽ ലീഗ് ഭക്തരുടെ തെറി അഭിഷേകമായിരിക്കും എന്നെനിക്കുറപ്പാണ്. ചിന്തിച്ച് മറുപടി പറയാൻ ശ്രമിക്കു. അതായത് പടച്ചവൻ തന്ന തലച്ചോറ് ഉപയോഗിക്കണമെന്ന് സാരം. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ അപരിഷ്കൃതമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കെഎസ് ശബരീനാഥ് അഭിപ്രായപ്പെട്ടത്. 'പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ വിവാഹം ചെയ്തതിനെ വക്രീകരിച്ച അദ്ദേഹത്തിന്റെ വാക്കുകൾ അപരിഷ്കൃതമാണ്, പൊതുസമൂഹം അവജ്ഞയോടെ അതിനെ തള്ളിക്കളയുകയും ചെയ്യും. സമൂഹത്തിൽ ഇത്തരം സങ്കുചിത ചിന്താഗതികൾ ഉണ്ടായതിനുശേഷം കല്ലായി പുഴയിലൂടെ ഏറെ വെള്ളം ഒഴുകിപോയത് ഉൾക്കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു.'- കെഎസ് ശബരീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിന്റെ, പ്രത്യേകിച്ച് മലബാറിന്റെ സാമൂഹികവളർച്ചയിൽ മുസ്ലിം ലീഗിന്റെ സംഭാവന അതുല്യമാണ്. ഇപ്പോൾ വഖഫ് വിഷയത്തിലും മുസ്ലിം ലീഗ് എടുത്ത നിലപാടും ശരിയാണ് എന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന പതിനായിരങ്ങളുടെ മഹാസംഗമം. ഈ വിഷയത്തിന്റെ ചരിത്രവഴികൾ, കാലിക പ്രസക്തി, ഇടതുപക്ഷരാഷ്ട്രീയതന്ത്രം എന്നിവയിൽ വ്യക്തത വരുത്തിക്കൊണ്ടുള്ള ഭൂരിഭാഗ പ്രസംഗങ്ങളും ഒന്നിന്നൊന്ന് മികച്ചതായിരുന്നു. എന്നാൽ ഇതേ സദസ്സിൽ ശ്രീ അബ്ദുറഹ്മാൻ കല്ലായി നടത്തിയ പ്രസംഗത്തോട് പൂർണ്ണമായും വിയോജിക്കുകയാണെന്നും ശബരീനാഥ് വ്യക്തമാക്കുന്നു.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി വഖഫ് സംരക്ഷണ റാലിയുടെ വേദിയില്‍ പറഞ്ഞത്. 'മുന്‍ ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ... ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിന(വ്യഭിചാരം)യാണ്. അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള് ഉപയോഗിക്കണം,'- എന്നായിരുന്നു അബ്ദുറഹ്മാന് കല്ലായിയുടെ വാക്കുകള്‍.

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരേയും അദ്ദേഹം പരാമർശവും നടത്തിയിരുന്നു. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഈ കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലും അവരത് പറഞ്ഞു. ഭാര്യക്കും ഭർത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായും ലൈംഗിക ബന്ധത്തിലേർപ്പെടാമെന്ന് കോടതി ഒരു നിരീക്ഷണം നടത്തിയല്ലോ. രാജ്യത്ത് ലൈംഗിക അരാജകത്വം ഉണ്ടാക്കാനുള്ള 'വിഡ്ഢിത്തം' ഇന്ത്യന്‍ സുപ്രീം കോടതി നിരീക്ഷണം നടത്തിയപ്പോള്‍ ആത്മാർത്ഥമായും ആഹ്ളാദപൂർവ്വവും അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി വൈ എഫ് ഐ അഖിലേന്ത്യാ കമ്മിറ്റിയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.