Get Updates
Get notified of breaking news, exclusive insights, and must-see stories!

'അങ്ങനെ,ബിജെപിയേ സംപൂജ്യരാക്കിയ നമ്മൾ ചരിത്രപരമായ ശരികളിലേക്ക്';തിരഞ്ഞെടുപ്പ് അവലോകനവുമായി എംഎ നിഷാദ്

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് അവലോകനവുമായി സംവിധായകൻ എംഎ നിഷാദ്.പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ,വാക്ക് വെറും വാക്കല്ല എന്ന് ഈ നാട്ടിലെ,ജനാധിപത്യ മതേതര വിശ്വാസികളായ സാധാരണക്കാരായ ജനങ്ങൾക്കറിയാമെന്ന് നിഷാദ് പറയുന്നു.ദുരിത കാലത്ത്,അവരോടൊപ്പം നിന്നഒരു സർക്കാറിനെ,എങ്ങനെ ജനം കൈവിടും അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് വിജയത്തിന്റ്റെ മുഖ്യ ശില്പി പിണറായി തന്നെ എന്ന് പറയാതെ വയ്യെന്നും ഫേസ്ബുക്കിലെഴുതിയ നീണ്ട കുറിപ്പിൽ നിഷാദ് പറഞ്ഞു. പോസ്റ്റ് വായിക്കാം

pinarayi and nishad

''ഒരു ത്വാതിക (തിരഞ്ഞെടുപ്പ് ) അവലോകനം''......
കേരളം,ചുവപ്പണിഞ്ഞു...
ഇടത് തരംഗമല്ല...ഇടത് കാറ്റുമല്ല...
വീശിയടിച്ച,ഇടത് കൊടുങ്കാറ്റാണ്....
ആ കൊടുങ്കാറ്റ്,നേരായ ദിശയിലേക്ക്
വീശാനുളള കാരണക്കാരൻ...ഇരട്ട ചങ്കനാണ്
കേരളത്തിന്റ്റെ സ്വന്തം ക്യാപ്റ്റൻ
പിണറായി വിജയൻ...

ഒരു ജനത അദ്ദേഹത്തിന്റ്റെ,വാക്ക് കേട്ടു
കാരണം,കേരളത്തിന് വിശ്വാസമാണ്,
അദ്ദേഹത്തെ...പിണറായി വിജയൻ
എന്ന ഭരണാധികാരിയുടെ,വാക്ക് വെറും
വാക്കല്ല എന്ന് ഈ നാട്ടിലെ,ജനാധിപത്യ
മതേതര വിശ്വാസികളായ സാധാരണക്കാരായ,ജനങ്ങൾക്കറിയാം..
ദുരിത കാലത്ത്,അവരോടൊപ്പം നിന്ന
ഒരു സർക്കാറിനെ,എങ്ങനെ ജനം കൈവിടും
അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ്
വിജയത്തിന്റ്റെ മുഖ്യ ശില്പി സ: പിണറായി
തന്നെ എന്ന് പറയാതെ വയ്യ..

മലയാളി പൊളിയാണ്...അതെ നാം ദൈനം
ദിനം കേൾക്കുന്ന ഒരു വാചകമാണിത്..
എന്ത് കൊണ്ട് അങ്ങനെ എന്ന ചോദ്യത്തിന്റ്റെ,ഏറ്റവും നല്ല ഉത്തരമാണ്
സാക്ഷരകേരളം,ഈ തിരഞ്ഞെടുപ്പിലൂടെ
ലോകത്തിന് മുമ്പിൽ വിളിച്ച് പറഞ്ഞത്...

മനുഷ്യനാകണം,എന്ന് കവി പാടിയ വരികൾ
ഹൃദയത്തിലേറ്റിയ മലയാളികൾ...
കനൽ ഒരു തരി മതി എന്ന് ചങ്കുറപ്പിന്റ്റെ
ആത്മവിശ്വാസമാണ് മലയാളികൾ...
ജാതി മത ചിന്തകൾക്കപ്പുറം,ഒരു നാടിനെ
കരുതലോടെ കാത്ത് സൂക്ഷിക്കുന്ന,
ഭൂരിപക്ഷമുളള ഒരു നാട്ടിൽ ജീവിക്കുന്നവരാണ് നാം മലയാളികൾ...
നമ്മൾ തോറ്റ ജനതയല്ല
നാം,അക്ഷരങ്ങളേയും,അറിവിനേയും
സ്നേഹിക്കുന്നവരാണ്...
അപ്പോൾ നമ്മൾ മലയാളികൾ പൊളിയാണ്

കേരളം ചങ്കിടിപ്പോടെയും,
ആകാംകഷയോടേയും കാത്തിരുന്ന
ഒരു തിരഞ്ഞെടുപ്പ് ഫലമായിരുന്നു മേയ്
രണ്ടിലേത്...
പല സർവ്വേകളിലും,വർഗ്ഗീയ കോമരങ്ങൾ
ശക്തി പ്രാപിക്കുമെന്നും,രണ്ടക്കത്തിൽ
അവരുടെ സീറ്റിന്റ്റെ സംഖ്യ കടക്കുമെന്നും
വലതുപക്ഷ മാധ്യമങ്ങളും,സംഘ പരിവാരങ്ങളും പ്രചരിപ്പിച്ചിരുന്നു...
ഉത്തരേന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച് വെറുപ്പിന്റ്റെ ,വർഗ്ഗീയതയുടെ,
അസഹിഷ്ണതയുടെ ആ തന്ത്രം നമ്മുടെ
നാട്ടിലും വിത്തിറക്കി വിളവെടുക്കുമോ
എന്ന ചങ്കിടുപ്പായിരുന്നു,ഈ നാട്ടിലെ
മനുഷ്യ സ്നേഹികൾക്കുണ്ടായിരുന്നത്..
രണ്ട്,ഇടതു പക്ഷത്തിന് തുടർ ഭരണം കിട്ടുമോ എന്ന ആകാംക്ഷ...
അവിടെയാണ്,ജനം വിധി പ്രഖ്യാപിച്ചത്...
അവശേഷിച്ച,ബി ജെ പി യുടെ,ഒരോയൊരു
സീറ്റിലും,കുമ്മനം എന്ന അതികായകനെ
മലർത്തിയടിച്ച് സ: ശിവൻകുട്ടി കരുത്തനായത്...

തിരഞ്ഞെടുപ്പ് അവലോകനം നേമത്ത് നിന്ന്
തന്നെ തുടങ്ങാം...കഴിഞ്ഞ തവണ
ശ്രി ഓ രാജഗോപാൽ ജയിച്ചതിന്റ്റെ ക്രെഡിറ്റ് നൽകേണ്ടത് കോൺഗ്രസ്സ് നേതാവ്
ശിവകുമാറിനാണ്...തിരുവനന്തപുരം സെൻട്രലിൽ നിന്ന് ശിവകുമാറിന് ജയിച്ച്
കേറാനുളള സ്ട്രാറ്റജിക്കൽ അഡ്ജസ്റ്മെന്റ്റ്,ബി ജെ പി യുമായി നടത്തിയതിന്റ്റെ തെളിവ് ,പകൽ പോലെ
സത്യമാണ്..അന്ന് ഘടകക്ഷിക്ക് നൽകിയ
സീറ്റിൽ യൂ ഡി എഫ് സ്ഥാനാർത്തിക്ക്
കിട്ടിയത് വെറും പതിനാറായിരം വോട്ടാണ്..
കോൺഗ്രസ്സ് അന്തസ്സായി കാലുവാരി..
ശിവകുമാർ തിരുവനന്തപുരത്ത്,
അനായാസമായി ജയിച്ചു കയറി...
ഇത്തവണേയും,അതേ ഫോർമുല
പയറ്റാൻ ശ്രമിച്ചെങ്കിലും കെ മുരളീധരന്റ്റെ
സാന്നിധ്യം എല്ലാ പ്രതീക്ഷകളും നഷ്ടപ്പെടുത്തി...മുരളീധരൻ,ചത്ത് കിടന്ന
കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റികൾക്ക് ജീവശ്വാസം നൽകി കോൺഗ്രസ്സ് വോട്ടുകൾ
സമാഹരിക്കാനുളള ശ്രമങ്ങളാരംഭിച്ചു...
ശിവൻകുട്ടിയുടെ പെട്ടിയിൽ ( പ്രതീകാത്മകമായി ഇന്നും അങ്ങനെയാണ്
പറയുന്നത് വോട്ടിംഗ് യന്ത്രം വന്നാലും)
ഇടത് വോട്ടുകൾ കറക്റ്റായി വീണു...
മണ്ഡലത്തിൽ ഏറെ സാന്നിധ്യമുളള
ന്യൂനപക്ഷ വോട്ടും ശിവൻകുട്ടിക്ക് കിട്ടി..
നേമത്ത് ശിവൻകുട്ടി മതേതര കേരളത്തിന്റ്റെ കാവലാളായി...

തൊട്ടടുത്ത മണ്ഡലമായ തിരുവനന്തപുരം
വളരെയേറെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു...
ആൻറ്റണി രാജുവും,ശിവകുമാറും തമ്മിലായിരുന്നു മത്സരമെങ്കിലും ഒരാവശ്യവുമില്ലാതെ ബി ജെ പി യുടെ
സ്ഥാനാർത്ഥി കൃഷ്ണകുമാർ എന്ന സീരിയൽ/സിനിമാ നടനെ മുഖ്യധാരയിലേക്ക്
കൊണ്ട് വരാൻ ചില മാധ്യമങ്ങൾ വല്ലാണ്ട്
ശ്രമിച്ചു..സലീം കുമാർ ഒരു സിനിമയിൽ
പറയുന്നത് പോലെ ''എന്തിന്''

കൃഷ്ണകുമാറിനേപോലെയുളള വേട്ടാവളിയന്മാരെയൊക്കെ എവിടെ
നിർത്തണമെന്ന് തിരുവനന്തപുരത്ത്കാർക്ക്
അറിയാം..അവർ അന്തസ്സായി ആൻറ്റണി
രാജുവിനെ ജയിപ്പിച്ച്...അനന്തപദ്മനാഭന്റ്റെ
നാട്ടിൽ,വർഗ്ഗീയതയുടെ കൊടി പാറണ്ടാ
എന്ന് ശ്രീപത്ഭനാഭനും തീരുമാനിച്ചു...
കൃഷ്ണകുമാറിന് ഇനി ചാണകത്തേ പറ്റി
ക്ളാസ്സെടുക്കാനും,റമ്പൂട്ടാൻ കൃഷിയിൽ
ശ്രദ്ധ ചെലുത്താനും ധാരാളം സമയം കിട്ടും.

ഇനി കഴക്കൂട്ടം...
കഴക്കൂട്ടം എനിക്കന്ന്യമല്ല...രണ്ടായിരത്തി
ഒന്നിൽ udf സഥാനാർത്തിയായിട്ട് മത്സരിച്ച്
അബദ്ധം കാണിച്ചവനാണ് ഞാൻ...കഴക്കൂട്ടം
ഒരു പൊളിറ്റിക്കൽ മണ്ഡലമാണ്..
അത് നന്നായി അറിയാവുന്ന ഒരാളാണ് ഞാൻ..ആ മണ്ഡലത്തിന്റ്റെ മുക്കും മൂലയും
അറിയാം..അവിടത്തെ കോൺഗ്രസ്സുകാർ
ആടി കളിക്കുന്നവരാണ്...പകൽ കോൺഗ്രസ്സും,രാത്രി ബി ജെ പി യും അവരിൽ ചിലരുടെ രീതിയാണ്...അത്
അടുത്തെങ്ങും മാറാനും പോകുന്നില്ല..
ശോഭാ സുരേന്ദ്രൻ പിടിച്ച് വാങ്ങി വന്ന സീറ്റ്
പറയാൻ ശബരിമല മാത്രം...അത് മാത്രമായിരുന്നു അവരുടെ പ്രചരണായുധവും...സ്വയം മാളിക പുറത്തമ്മയായി അവരോധിച്ചു...ഒരു വേള
അവർ ക്ഷേത്ര കമ്മിറ്റിയിലേക്കുളള മത്സരത്തിനാണോ നോമിനേഷൻ കൊടൂത്ത്
എന്നാരെങ്കിലും സംശയിച്ചാൽ ആ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല അമ്മാതിരി ഷോ ആയിരുന്നു അവിടെ..
എതിരാളി കടകംപളളി സുരേന്ദ്രനാണെന്ന
ഒരു ബോധമെങ്കിലും വേണമായിരുന്നു
ശ്രീമതി ശോഭക്ക്...കഴക്കൂട്ടം മണ്ഡലത്തെ
വികസനത്തിന്റ്റെ പറുദീസയാക്കി മാറ്റിയ
നാട്ട് കാരനായ ജനകീയ നേതാവാണ് കടകംപളളി ..അദ്ദേഹത്തെ ഭൂതന എന്ന്
വരെ വിളിച്ചാക്ഷേപിച്ചു ശോഭ...
ജനം അതൊക്കെ മനസ്സിൽ വെച്ചു..
വോട്ടിംഗ് മെഷീന്റ്റെ മുന്നിലെത്തിയ
കഴക്കൂട്ടത്തെ പ്രബുദ്ധരായ ജനം അവരുടെ
വിരൽ അമർത്തിയത് അരിവാൾ ചുറ്റിക
നക്ഷത്രം അടയാളത്തിലാണ്...അനന്തരം
വമ്പിച്ച ഭൂരിപക്ഷത്തോടെ കടകംപളളി
ജയിച്ചു..ബി ജെ പി യുടെ മറ്റൊരു എ പ്ളസ്സ്
മണ്ഡലത്തിലും തണ്ടൊടിഞ്ഞ് താമര..

കോന്നിയിലും,മഞ്ചേശ്വരത്തും ഹെലികോപ്റ്ററിൽ പറന്ന് നടന്ന ബി ജെ പി
കേരള തലവൻ കെ സുരേന്ദ്രനെ രണ്ടിടത്തും
തോൽപ്പിച്ച് കേരളം മാതൃകയായി..
കോന്നിയിൽ അദ്ദേഹം മൂന്നാമതായിയാണ്
ഫിനീഷ് ചെയ്തത്...അയ്യപ്പനറിയാം യഥാർത്ഥ ഭക്തനാരാണെന്ന്...

പലക്കാടും മെട്രോമാനും...
സ്വയം പ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവരോധിച്ച് കൊണ്ടാണ്,മെട്രോമാൻ ശ്രീ E ശ്രീധരന്റ്റെ
രംഗപ്രവേശനം..സംഘികൾ ആഹ്ളാദ നൃത്തം ചവിട്ടി..ശ്രീധരമന്ത്രങ്ങളാൽ പുളകിതരായി മൃദു സംഘികൾ...

കാലുകഴുകി അദ്ദേഹത്തെ വരവേറ്റിയ
ജനതയേ കണ്ട് സാക്ഷര കേരളം ഞെട്ടി.
മനസ്സിൽ സംഘപരിവാർ ചിന്തകളാൽ
നടക്കുന്ന എലൈറ്റ് സമൂഹം ശ്രീധര വിജയത്തിനായി അഹോരാത്രം കഷ്ടപ്പെട്ടു
ആദ്യ ഫല സൂചനകൾ അദ്ദേഹത്തിനനുകൂല
മായപ്പോൾ പടക്കം പൊട്ടിച്ച സംഘ് സുഹൃത്തുക്കളെ എനിക്കറിയാം...അവരുടെ പ്രചരണായുധമായ വാട്ട്സാപ്പ് യൂണിവേഴ്സിറ്റി സജീവമായി...അവസാന റൗണ്ടിൽ സംഗതി മാറി...അല്ലെങ്കിലും ക്ളൈമാക്സാണല്ലോ മനസ്സിൽ നിൽക്കുന്നത്...ഷാഫി പറമ്പിൽ അവിടെ
ജയിച്ചു കയറി..രാഷ്ട്രീയ പരമായ വിയോജിപ്പുകളുണ്ടെങ്കിലും,ഷാഫിയുടെ
തിളക്കമാർന്ന വിജയത്തിൽ സന്തോഷമുണ്ട്

ശ്രീധരൻ സാറിന്റ്റെ പരാജയം പല നിഷ്പക്ഷരുടെയും മുഖാവരണങ്ങൾ അവരറിയാതെ അഴിഞ്ഞു വീണു..

ഒരു ചെറിയ ഉദാഹരണം പറയാം..
എഞ്ചിനീയറിംഗ് കോളജിലെ ഞങ്ങൾ സഹപാഠികളുടെ Whatsaap ഗ്രൂപ്പിൽ
ശ്രീധരന്റ്റെ പരാജയം സഹിക്കാൻ കഴിയാതെ ഒരു സംഘിണി രോഷാകുലയായി
കേരളത്തിലെ ജനങ്ങൾക്കെതിരെ വിമർശ
ശരങ്ങൾ ഉതിർത്തു...കേരളം നിങ്ങളേ deserve ചെയ്യുന്നില്ല എന്നായിരുന്നു ആ മിത്രത്തിന്റ്റെ ഏറ്റവും മിതമായ കമൻറ്റുകളിലൊന്ന്...പിച്ചും പേയും പറഞ്ഞ്
കൊണ്ടേയിരുന്നു...നമ്മുടെ നാടിനെതിരെ
ആക്ഷേപവർഷമായിരുന്നു..
ഇതൊരു അപായ സൂചനയാണ്...

E ശ്രീധരനേയും,സുരേഷ് ഗോപിയേയും പോലുളള സെലിബ്രിറ്റികളെ നിർത്തി
സംഘപരിവാർ രാഷ്ട്രീയത്തിന് സ്വീകാര്യത
നേടിയെടുക്കാൻ വേണ്ടിയുളള ഒരു വലിയ
ശ്രമം അതാണ് ഈ നാട്ടിലെ ജനം തിരിച്ചറിഞ്ഞത്.
..അതിന്റ്റെ മോഹഭംഗത്തിലാണ്,ആ സംഘിണി സുഹൃത്ത് ഇത്തരത്തിൽ
പ്രതികരിച്ചത്..തമാശ അതൊന്നുമല്ല
മുംമ്പൈയിൽ ജോലി ചെയ്യുന്ന ഈ മിത്രം
കോവിഡ് പോസിറ്റീവായപ്പോൾ,രായ്ക്ക്
രാമാനം ഓടി എത്തി ചികിത്സ നേടിയത്
അവർ ആക്ഷേപിച്ച കേരളത്തിലാണ്...

പശു പുല്ല് തിന്നും,പശു പാൽ നൽകും
നമ്മൾ പാൽ കുടിക്കും...പശു ചാണകം
ഇടും...അത് വാരി മുഖത്ത് തേച്ചാൽ
നാറുന്ധത് നിങ്ങളാണ്..ഞങ്ങളല്ല..
(കടപ്പാട് നടി അഹാന കൃഷ്ണകുമാർ )
അങ്ങനെ,ബി ജെ പി യേ സംപൂജ്യരാക്കിയ
നമ്മൾ ചരിത്രപരമായ ശരികളിലേക്ക്....
കളമശ്ശേരിയിലെ പി രാജീവിന്റ്റെ വിജയം
തിളക്കമാർന്നതാണ്...കളമശ്ശേരിയിലെ
വോട്ടർമാർക്ക് അഭിനന്ദനങ്ങൾ ...
പണാധിപത്യത്തിനെതിരെ ജനാധിപത്യത്തിന്റ്റെ വിജയം..
ഒരു ജനതയേ കൊഞ്ഞനം കാട്ടാൻ വന്ന
അപ്പനേയും മകനേയും വീട്ടിലിരുത്തി
കളമശ്ശേരിക്കാർ..
പാലാരിവട്ടം പാലം ആരും മറക്കില്ല കോയ..
ഞാനും ഒന്നും മറക്കില്ല കോയാ...

തവന്നൂരിലെ സുൽത്താൻ കെ ടി ജലിൽ
തന്നെ..സത്യമേ ജയിക്കു...സത്യം മാത്രം
തവന്നൂരിലെ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ ..

ഫാസിസത്തിനെതിരെ ജുദ്ധം നടത്തി
തിരികെയെത്തിയ കുഞ്ഞാലികുട്ടിയുടെ
വാട്ടർലൂ ആണ് ഈ തിരഞ്ഞെടുപ്പ് ..

മുനീറിനെ ഒതുക്കാൻ കൊടുവളളിയിലിട്ടു
ഉപ മുഖ്യമന്ത്രി,ആഭ്യന്തരം,അങ്ങനെ ഒരുപാട്
കിനാവ് കണ്ട് മൂപ്പര്..സംഘപരിവാറുമായി
രഹസ്യ ബാന്ധവം...കാലാ കാലങ്ങളായി സ്വന്തം താൽപ്പര്യത്തിന് വേണ്ടി,ഒരു സമുദായത്തെ ഒറ്റി കൊടുത്ത്
നേടിയതെല്ലാം നഷ്ടപ്പെടാൻ പോകുന്നു
കുഞ്ഞാലികുട്ടിക്ക്...ലീഗിൽ വരും ദിനങ്ങളിൽ,പൊട്ടിത്തെറികളുണ്ടാകും..
കുഞ്ഞാപ്പയുടെ അപ്രമാദിത്തം ചോദ്യം
ചെയ്യപ്പെടും...കാലം മാറി,ചിന്തിക്കുന്ന
ജനതയുണ്ട് മലപ്പുറത്ത്...ഏണി കേറിയാൽ
സ്വർഗ്ഗത്തെത്താം എന്ന പഴയ നമ്പറുകൾ
ഇനി ഏശത്തില്ല കോയ...കാലം കുറേ ആയില്ലേ കയ്യില് കുത്താൻ തുടങ്ങിയിട്ട്.
ഇനിയെങ്കിലും പുതു തലമുറക്ക് മാറി കൊടുക്ക്...
പോകുമ്പോൾ ആ KNA ഖാദറിനേയും കൂടെ
കൂട്ടാൻ മറക്കരുത്...

ഷൈലജ ടീച്ചറുടെ വമ്പിച്ച വിജയം ഏതൊരു
മലയാളിയേയും ആവേശം കൊളളിക്കും..
പത്ത് വനിതകളാണ് ഇടത് പക്ഷത്തിന്റ്റെ
ജനകീയ ശബ്ദമാകാൻ നിയമസഭയിൽ
ഉണ്ടാവുക...അഭിമാനം...
കോൺഗ്രസ്സ് അടി മുടി അഴിച്ച് പണിഞ്ഞില്ലെങ്കിൽ,അനിക്സ്പ്രേയുടെ
പരസ്യം പോലെയാകും..പൊടി പോലുമില്ല
കണ്ട് പിടിക്കാൻ...എന്ന പരസ്യ വാചകം പോലെ...നയം മാറാൻ സമയമായി
കരുത്തുളള ഒരു നേതൃനിര വേണം..
അന്ധമായ മാർക്സിസ്റ്റ് വിരോധം മാറ്റി വെക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങി സമയം കളയരുത്...
മതേതര മൂല്ല്യങ്ങൾ ഉയർത്തി പിടിക്കൂ കോൺഗ്രസ്സെ...നെഹൃുവിന്റ്റെ കോൺഗ്രസ്സാവാൻ ശ്രമിക്കു...കുറഞ്ഞ
പക്ഷം മമതാ ബാനർജിയേ എങ്കിലും കണ്ട്‌
പഠിക്ക് ഒന്ധുമില്ലെങ്കിലും പഴയ കോൺഗ്രസ്സുകാരിയല്ലേ...
നാട് ദുരന്ത മുഖത്ത് നിൽക്കുമ്പോൾ
നിങ്ങൾ കളിച്ച വൃത്തികെട്ട രാഷ്ട്രീയ
നാടകങ്ങൾക്കും കൂടിയുളള തിരിച്ചടിയാണ്
ഈ ജനവിധി ..

കോൺഗ്രസ്സ് ഒരു മതേതര പ്രസ്ഥാനം
ആണെന്നാണ് ഇന്നും ജനം വിശ്വസിക്കുന്നത്
ബി ജെ പി തകർന്നടിഞ്ഞത് കൊണ്ട് തൽക്കാലം,നിങ്ങളിൽ പെട്ടവരാരും അങ്ങോട്ട് പോകുമെന്ന പേടി വേണ്ട...
ആ അക്കൗണ്ട് പൂട്ടി...എന്നന്നേക്കുമായി
എന്ന് പറയാൻ പറഞ്ഞു...

മാർച്ചിച്ച് പാർട്ടിയെ കുറ്റം പറയാൻ മാത്രം
വായ തുറക്കുന്ന ഏ കെ ആൻറ്റണിയേ
പോലെയുളള അപ്പാപ്പന്മാർക്ക് നിർബന്ധിത
പെൻഷൻ നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

ബേപ്പൂരിലെ സ: മുഹമ്മദ് റിയാസിന്റ്റെ
വിജയം ചാനൽ അവതാരകൻ പറയുമ്പോൾ
ആ മുഖത്തെ പേശികളുടെ വലിഞ്ഞ് മുറുക്കം ജാള്യതയായിട്ട് തോന്നിയത്
എനിക്ക് മാത്രമാണോ ?

ഈ വിജയത്തിലും സങ്കടം തോന്നിയത്
സ : സ്വരാജിന്റ്റെ പരാജയമാണ്...
ബി ജെ പി യുടെ സഹായത്താൽ ആ സഖാവിനെ തോൽപ്പിച്ചത്..സ്വരാജിനെ
അവർക്ക് ഭയമുളളത് കൊണ്ടാണ്..
സ്വരാജ്..നിങ്ങളാണ് ശരി..ജയിച്ചത്
നിങ്ങളാണ്...നിങ്ങളുടെ സാന്നിധ്യം അവർക്ക്
ഭയമുളവാക്കുന്നു..നിങ്ങളുടെ ശബ്ദം അവരെ അസ്വസ്ഥരാക്കുന്നു...നിങ്ങൾ
അജയനാണ് സഖാവേ

എന്തായാലും ഇതിവിടെ അവസാനിക്കുന്നില്ല
തുടരുക തന്നെ ചെയ്യും..
രണ്ടാം പിണറായി സർക്കാറിന് ഭാവുകങ്ങൾ
നേർന്ന് കൊണ്ട് ഈ കുറിപ്പ് തൽക്കാലം
നിർത്തുന്നു...

NB
ബൈ ദ ബൈ,ബി ജെ പിയെ വിമർശിച്ചാൽ അതിവിടുത്തെ ഹിന്ദുക്കൾക്ക്
എതിരാണെന്നും
മുസ്ളീം ലീഗിനെ വിമർശിച്ചാൽ
അതിവിടുത്തെ മുസ്ളീങ്ങൾക്ക്.
എതിരെയാണെന്നുമുളള നിങ്ങൾ
ഇരു കൂട്ടരുടേയും പഴയ നമ്പറുകളൊന്നും
ഇവിടെ ഇനി വിലപോകത്തില്ല.
ഇത് പുതിയ കേരളമാണ്...
ഇവിടെ ഇങ്ങനാണ് ഭായി..

Recommended Video

cmsvideo
    Sandheepanandha giri praises pinarayi vijayan

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+