Get Updates
Get notified of breaking news, exclusive insights, and must-see stories!

'നായകനെക്കാൾ വില്ലനെ ഇഷ്ടപ്പെടുന്ന യുവതലമുറ; 100 കോടിയൊക്കെ തള്ളി,ഇനിയെങ്കിലും മാറണം'; സംവിധായകൻ എംഎ നിഷാദ്

സിനിമയിൽ വയലൻസും, ലഹരിയും നോർമ്മലൈസ് ചെയ്യുകയാണെന്നും ഇത് യുവതലമുറയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും സംവിധായകൻ എംഎ നിഷാദ്. നായകനേക്കാളും വില്ലനെ ഇഷ്ടപ്പെടുന്ന ഒരു തലമുറ ഇവിടെ വളരാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി. ഇനിയൊരു കൊലപാതകവും നടക്കാതിരിക്കാൻ നാം ജാഗരൂകരാകണം. പത്ത് കാശിന് വേണ്ടി വയലൻസ് സിനിമകൾ നിർമ്മിക്കാതിരിക്കാൻ എക്കാലത്തേയും വലിയ മാധ്യമമായ സിനിമ തൊഴിലായി കൊണ്ട് നടക്കുന്നവർ ശ്രദ്ധിക്കണമെന്നും നിഷാദ് ഫേസ്ബുക്കിൽ കുറിച്ചു.

സംവിധായകന്റെ കുറിപ്പ് വായിക്കാം-' ഒട്ടും പ്രിയങ്കരമല്ലാത്ത ഒരു തുറന്നെഴുത്ത്, പ്രിയരെ, എന്റെ ഈ കുറിപ്പ്, ഒരൽപ്പം നീണ്ടുപോകുമെങ്കിൽ സദയം ക്ഷമിക്കുമല്ലൊ. മരവിച്ചൊരു മനസ്സുമായാണ് ഞാനിതെഴുതുന്നത്. ഓരോ നാളും നാം കാണുന്ന അഥവാ നാം കേൾക്കുന്ന വാർത്തകളൊന്നും അത്ര സുഖകരമല്ല... നമ്മുടെ നാടിനിതെന്തു പറ്റി ?

nishad2-17

സാക്ഷര കേരളമെന്ന് ഊറ്റം കൊണ്ട് നടക്കുന്ന ഞാനും നിങ്ങളുമുൾപ്പടെയുളള നമ്മൾ. ദൈവത്തിന്റെ സ്വന്തം നാട് എന്നെല്ലാം അഭിമാനത്തോടെ പറഞ്ഞിരുന്ന നമ്മുടെ കൊച്ചു കേരളത്തിൽ സാത്താന്റെ കൈകളിലേക്ക് പോകാൻ
വെമ്പൽ കൊളളുന്നവരെക്കുറിച്ചുള്ള ദയനീയമായ കാഴ്ച്ചകളാണ് നമ്മുക്കു ചുറ്റും ഇന്നു കാണുന്നത്. ലഹരിയുടെ പിടിയിലകപ്പെട്ട ഒരു വിഭാഗം ചെറുപ്പക്കാർ...
മാനുഷിക മൂല്യങ്ങളും, ദിശാ ബോധവും നഷ്ടപ്പെട്ട് സമൂഹത്തിൽ അക്രമവും
കൂട്ടക്കുരുതിയും നടത്തുന്നവർ. എന്തായിരിക്കും ഈ ചെറുപ്പക്കാരെ അതിന് പ്രേരിപ്പിക്കുന്ന ചേതോവികാരം? എവിടെയാണ് നമ്മുക്ക് പിഴച്ചത് ? നാം അതീവ ഗൗരവമായി ആലോചിക്കേണ്ട വിഷയം തന്നെ. കേരളത്തിൽ അമ്മമാരെ കൊല്ലുന്ന മക്കൾ. അമ്മയെന്ന വാക്കു തന്നെ ദൈവീകമാണ്. ലഹരി ഉപയോഗിക്കാൻ
പണം തികയാതെ വരുമ്പോൾ മകൻ ആദ്യം പണം ആവശ്യപ്പെടുന്നത് അവന്റെ അമ്മയോടാണ്... അവന് പണം ലഭ്യമായില്ലെങ്കിൽ ലഹരിക്കടിമയായ അവൻ ആ പെറ്റമ്മയെ പിന്നീട് വൈരാഗ്യത്തോടെ കാണുന്നു.

വേണ്ട സമയത്ത് ലഹരി പദാർത്ഥം കിട്ടാതെ വരുമ്പോൾ അവൻ മനുഷ്യനല്ലാതാകുന്നു... അവനിലെ മൃഗീയത ഉണരുകയും, ഒടുവിൽ പത്ത് മാസം ഉദരത്തിൽ ചുമന്ന്, മുലയൂട്ടി, അവന് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച അവന്റെ സ്വന്തം മാതാവിനെ തന്നെ അവൻ ക്രൂരമായി കൊല്ലുന്നു. അമേരിക്ക ഉൾപ്പടെ പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടു വരുന്ന ഇത്തരം ക്രൂരതകൾ ഏഴു കടലുകളും കടന്ന് നമ്മുടെ ഇടങ്ങളിലും എത്തിയിരിക്കുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് ലോകം മുഴുവൻ കാണാനും, ഓരോ ഇടങ്ങളിൽ നടക്കുന്ന ക്രൂരതകൾ അറിയാനും അവർക്ക് അവരുടെ വിരലുകൾ ഇന്നൊന്നമർത്തിയാൽ മതി. യൂ ടൂബിലൂടെയും ഒപ്പം മറ്റ് സമൂഹ മാധ്യമങ്ങളിലൂടേയും അവർ അത് നിർലോഭം കാണുന്നു. കൊറിയൻ സിനിമകളുടേയും പാട്ടുകളുടേയും
ആരാധകർ ഏറെ കൂടുതൽ ഉളളത് നമ്മുടെ ഈ കൊച്ചു കേരളത്തിലാണ് എന്നത് അതിശയോക്തിയേയല്ല. വയലൻസിനെ അത്രമാത്രം പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങളാണ് അവയിൽ മിക്കതും...

ഒരു ക്രൈം നടന്നാൽ അതിലെ കുറ്റവാളിയെ അധികാരികൾ കൊണ്ട് പോകുന്ന രംഗം നമ്മുടെ മാധ്യമങ്ങളിലെ സാധാരണ കാഴ്ച്ചയാണ്... ആ കുറ്റവാളിയുടെ വിശേഷങ്ങൾ, അയൽക്കാരുടെ അഭിപ്രായങ്ങൾ,, അവനെ പറ്റിയുളള നിറം പിടിപ്പിച്ച കഥകൾ എല്ലാം വാശിയോടെ വിളമ്പുന്ന മാധ്യമങ്ങൾ. കുറ്റവാളിയെ വില്ലനായി കാണുന്നതിനേക്കാളും അവനെ ഹീറോ ആയിക്കാണുവാനാണ് ഇന്നത്തെ യുവതലമുറയിലെ ചിലരെങ്കിലും ശ്രമിക്കുന്നത്...തനിക്കും എന്തുകൊണ്ടിങ്ങനെ ആയിക്കൂടാ എന്ന ചിന്തയും ചില കുട്ടികളിൽ ഉടലെടുക്കുന്നു. നായകനേക്കാളും വില്ലനെ ഇഷ്ടപ്പെടുന്ന ഒരു തലമുറ ഇവിടെ വളരാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി..

ഇന്ന് ലഹരി പദാർത്ഥങ്ങൾ ഏറെ സുലഭമായിട്ടും അതിന്റെ പ്രഭവ കേന്ദ്രം ഏതെന്ന് കണ്ടു പിടിക്കാൻ ശക്തമായ നടപടികൾ അധികാരികളിൽ നിന്നുണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ കുട്ടികളേയും ഈ നാടിനെയും രക്ഷിച്ചേ മതിയാവൂ..ഇനി സിനിമയിലേയ്ക്കു വന്നാൽ, സിനിമയെന്ന മാധ്യമം ചെറുപ്പക്കാരെ സ്വാധീനിക്കുമോ? തീർച്ചയായും സ്വാധീനിക്കും എന്നു തന്നെയാണെന്റെ പക്ഷം. ആരു നിഷേധിച്ചാലും അതു കണ്ണടച്ച് ഇരുട്ടാക്കലേ ആകൂ. ലഹരിയധിഷ്ഠിതമായി വയലൻസും ചേർത്ത് കണ്ടെത്തുന്ന കഥകളുമായി എത്തുന്ന സിനിമകൾ സമൂഹത്തെ വഴി തെറ്റിക്കുന്നുവെന്ന് ആരെങ്കിലും ആരോപിച്ചാൽ അത് ആരോപണമായല്ല യാഥാർത്ഥ്യമാണെന്നാണ് കഴിഞ്ഞ കാല സിനിമകൾ പലതും നമുക്കു മനസ്സിലാക്കി തരുന്നത്..‍

ഈയടുത്ത കാലത്ത് ഇറങ്ങിയ പല ചിത്രങ്ങളും ശ്രദ്ധിച്ചാൽ നിങ്ങൾക്കു മനസ്സിലാകും വയലൻസും, ലഹരിയും നോർമ്മലൈസ് ചെയ്യുന്ന സിനിമകളായിരുന്നു അവകൾ.. ഇത്തരം ചിത്രങ്ങൾക്കെങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് കിട്ടി എന്നുളളതാണ് അത്ഭുതമുളവാക്കുന്നത്..
കൊച്ചു കുട്ടികൾക്ക് നേരെയുളള ആക്രമവും, ചോര ചീന്തുന്ന രംഗങ്ങളും ഒക്കെ കാണുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ തീവ്ര മനോഭാവമാണ് സെൻസർ ബോർഡിന് "മൈര് " എന്ന വാക്ക്‌ സിനിമയിൽ കേട്ടാൽ ഉള്ളത്, അതാണ് സെൻസർ ബോർഡിന്റെ അവസ്ഥ.

സെൻസർ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് കൊട്ടിഘോഷിക്കപ്പെടുന്ന നൂറ് കോടി ക്ളബ്ബിന്റെ കഥ വെറും തളളാണെന്ന് അടുത്തിടെ നിമ്മാതാക്കളുടെ സംഘടന തന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. എന്നാൽ അണിയറക്കാരുടെ വിപണന തന്ത്രത്തിൽ ഇതൊക്കെ കേട്ട് അഭിരമിക്കുന്ന കുട്ടികളോട് എന്ത് പറയാൻ...
അവർ വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്..പി ആർ വർക്കിൽ തളളി മറിച്ചിരുന്ന കാലം കഴിയുന്നു..എല്ലാർക്കും,എല്ലാം മനസ്സിലായിക്കഴിഞ്ഞു. ഇനിയും നേരം വെളുക്കാത്തവരോട് സഹതാപിക്കാനേ കഴിയൂ..കഞ്ചാവിനെ ഗ്ലോറിഫൈ ചെയ്തു സിനിമയെടുത്തവരുടെ മനം മാറ്റം അഭിനന്ദനീയം തന്നെ. ലഹരിക്കെതിരെ ബോധവൽക്കരണം മാത്രം പോരാ. അതിനെതിരെ പോരാടുക തന്നെ വേണം.
ജാതി മത രാഷ്ട്രീയ ഭേദമന്യേ നാം ഒറ്റക്കെട്ടായി ഈ വിപത്തിനെ ചെറുക്കണം...
ലഹരിക്ക് മതവുമില്ല രാഷ്ട്രീയവുമില്ല. അതെല്ലാവരും ഓർത്താൽ നന്ന്.
യുവജന പ്രസ്ഥാനങ്ങളിലും, വർഗ്ഗ തൊഴിലാളി സംഘടനകളിലുമാണ് ഇനി പ്രതീക്ഷ.

എന്ത് കൊണ്ട് തൊഴിലാളി സംഘടനകളിൽ പ്രതീക്ഷ അർപ്പിക്കുന്നു എന്നുളളതിന്
വ്യക്തമായ കാരണങ്ങളുണ്ട്. സമൂഹത്തിൽ നടമാടുന്ന സാമൂഹിക വിപത്തിനെതിരെ കേരളത്തിലെ തൊഴിലാളികൾ പ്രതികരിച്ചിട്ടുണ്ട്. അത് ഈ നാടിനു വേണ്ടിയാണ്... ഇനിയും,ഉറക്കം നടിച്ചിട്ട് കാര്യമില്ല.. ഉണരണം.
നമ്മുടെ യുവ തലമുറയേ ചേർത്ത് പിടിക്കണം.. അമിതമായ ഉപഭോഗ തൃഷ്ണയിൽ മയങ്ങിയ പുതു തലമുറയെ ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് കൊണ്ടു വരണം...
പോലീസും എക്സൈസും സംയുക്തമായി നിന്നാൽ ഏത് മാഫിയയേയും കേരളത്തിന്റെ പടിക്കു പുറത്തു തന്നെ നിർത്താൻ കഴിയും. കേരളത്തെ ഗൾഫായി കാണുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാക്കണം. അതിന് പൊതു സമൂഹം അവരെ സഹായിക്കാനായി മുന്നിട്ടിറങ്ങുകയും വേണം. ഇനിയും വൈകിക്കൂടാ. ഇത് ലാസ്റ്റ് ചാൻസാണ്...
ഇനിയൊരു കൊലപാതകവും നടക്കാതിരിക്കാൻ നാം ജാഗരൂകരാകണം..
പത്ത് കാശിന് വേണ്ടി വയലൻസ് സിനിമകൾ നിർമ്മിക്കാതിരിക്കാൻ എക്കാലത്തേയും വലിയ മാധ്യമമായ സിനിമ തൊഴിലായി കൊണ്ട് നടക്കുന്നവർ ശ്രദ്ധിക്കണം.

അപ്പോൾ ചില ചോദ്യങ്ങൾ സ്വാഭാവികമായി ഉയരാം. OTT പ്ലാറ്റ് ഫോമിലും മറ്റും വരുന്ന വയലൻസ് കുത്തി നിറച്ച വിദേശ നിർമ്മിത സിനിമകൾ അവർ കാണില്ലേയെന്ന്. എങ്കിൽ ആ ചോദ്യം ന്യായമാണ്. പക്ഷേ നമുക്കു നഷ്ടപ്പെട്ടുപോയ നമ്മുടെ സംസ്ക്കാരം തിരിച്ചു കൊണ്ടു വരേണ്ടേ എന്ന മറുചോദ്യമേ തിരികെ പറയാനുള്ളൂ. Better late than never...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+