• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വെളളക്കാരുടെ കാല് നക്കാൻ ടിപ്പു പോയിട്ടില്ല, മരിച്ച് മണ്ണടിഞ്ഞിട്ടും ''അവർക്ക്'' ഭയമാണ്, കുറിപ്പ്!

മൈസൂര്‍ രാജാവായ ടിപ്പു സുല്‍ത്താന്‍ ഇന്നും കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് ചൂടുളള വിഷയമാണ്. ടിപ്പു സുല്‍ത്താനെ കാലങ്ങളായി ഒരു മതഭ്രാന്തനായി ചിത്രീകരിക്കുകയാണ് ബിജെപി. അടുത്തിടെ കേരളത്തിലും ടിപ്പു വിവാദ തലക്കട്ടുകളുണ്ടാക്കി.

കാപ്പിപ്പൊടിയച്ഛന്‍ എന്ന് അറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് നടത്തിയ പ്രസംഗം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ചരിത്ര വിരുദ്ധമായ പലതും പ്രസംഗത്തിലുണ്ടായിരുന്നു. ടിപ്പു സുല്‍ത്താനെ കുറിച്ചുളള പ്രചാരണങ്ങളെ ഖണ്ഡിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ എംഎ നിഷാദ്.

ടിപ്പു സുൽത്താനും ബ്രിട്ടീഷ് നായ്ക്കളും

ടിപ്പു സുൽത്താനും ബ്രിട്ടീഷ് നായ്ക്കളും

''ടിപ്പു സുൽത്താനും ബ്രിട്ടീഷ് നായ്ക്കളും'' എന്ന തലക്കെട്ടിലാണ് എംഎ നിഷാദിന്റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: ''ചരിത്രം വഴി മാറും, ചിലർ വരുമ്പോൾ. ഏതോ വ്യാപാര സ്ഥാപനത്തിന്റ്റെ പരസ്യ വാചകമല്ല.. സത്യസന്ധമായി ചരിത്രത്തെ വായിച്ചാൽ അല്ലെങ്കിൽ പഠിച്ചാൽ, അത് നമ്മുക്ക് മനസ്സിലാക്കാം. ഇനി ചരിത്രത്തെ വളച്ചൊടിക്കുന്ന മിത്രങ്ങളുടെ ചെവിയിൽ വേദമോതിയിട്ട് കാര്യമില്ലയെന്നറിയാം, അത് വെറും ജലരേഖയായി അവസാനിക്കുമെന്നും ഉത്തമ ബോധ്യത്തോട് തന്നെയാണ് ഈ കുറിപ്പെഴുതുന്നത്.

വാട്സ്ആപ്പ് ജൽപ്പനങ്ങൾ

വാട്സ്ആപ്പ് ജൽപ്പനങ്ങൾ

പറഞ്ഞ് വരുന്നത് ടിപ്പു സുൽത്താനെ കുറിച്ചാണ്. ടിപ്പുവിനെ പറ്റി വാട്ട്സാപ്പ്, ഫെയിസ്ബുക്ക് യൂണിവേഴ്സിറ്റിയിലെ ചരിത്ര ഗവേഷകന്മാർ പടച്ച് വിടുന്ന ജല്പനങ്ങൾക്ക് മറുപടി പറയാൻ ഞാൻ ആളല്ലാത്തത് കൊണ്ട് തൽക്കാലം അതിന് മുതിരുന്നുമില്ല. ( കാപ്പി പൊടി അച്ഛൻ അതിൽ വിശ്വസിക്കുന്നുണ്ടാകാം ) ആരാണ് ടിപ്പു സുൽത്താനെന്ന്, ഇൻഡ്യൻ ചലച്ചിത്രകാരന്മാർ രചിച്ച ചരിത്ര രേഖകളിൽ നിന്നും നാം മനസ്സിലാക്കിയതാണ് (ബ്രിട്ടീഷ് ചരിത്രകാരന്മാരല്ല കേട്ടോ).

മരിച്ചിട്ടും ഭയമാണ്

മരിച്ചിട്ടും ഭയമാണ്

പക്ഷെ കഴിഞ്ഞ കുറച്ച് കാലമായി ടിപ്പുവിനെ മറ്റൊരു തരത്തിൽ അറിയപ്പെടുവാനും, ചരിത്രം വളച്ചൊടിച്ച് വായിക്കപെടുവാനും ചില കോണുകളിൽ നിന്നും സംഘടിതമായി നടത്തുന്ന കുത്സിത ശ്രമങ്ങളുടെ ഭാഗമായി ടിപ്പു എന്ന ധീര ദേശാഭിമാനിയേ, ഒരു മത ഭ്രാന്തനും വർഗ്ഗീയ വാദിയുമായി മുദ്രകുത്താൻ ബ്രാഹ്മണിക്കൽ പരിവാറുകളുടെ കുഴലൂത്തുകാർ അഹോരാത്രം പണിയെടുക്കുന്നു. മരിച്ച് മണ്ണടിഞ്ഞിട്ടും ''അവർക്ക്'' ഭയമാണ് ടിപ്പു സുൽത്താനെ, അതേ ഭയം തന്നെയായിരുന്നു ബ്രിട്ടീഷുകാർക്കും.

അവർ ചരിത്രത്തെ വളച്ചൊടിക്കും

അവർ ചരിത്രത്തെ വളച്ചൊടിക്കും

വെളളക്കാരുടെ കാല് നക്കാൻ ടിപ്പു പോയിട്ടില്ല. പകരം വെളളക്കാരെ ഈ മണ്ണിൽ നിന്നും ആട്ടി പായിക്കുകയായിരുന്നു സുൽത്താൻ. ബ്രിട്ടീഷ്കാർ ഭയന്നോടുകയായിരുന്നു എന്നുളളതാണ് സത്യം. സ്വന്തമായി ചരിത്രമില്ലാത്തവർ ഭീരുക്കളാണ്. അവർ ചരിത്രത്തെ വളച്ചൊടിക്കും. സ്വാഭാവികം. ടിപ്പുവിന്റ്റെ യുദ്ധങ്ങളേയോ അദ്ദേഹത്തിന്റ്റെ മതേതര കാഴ്ച്ചപാടുകളോ വീണ്ടും ഓർമ്മിപ്പിക്കാൻ ഒരു താൽപര്യവുമില്ല. എന്നാൽ വസ്തുതകൾ മറച്ച് വെച്ച് ചിലർ സുൽത്താനെതിരെ കടലാസ്സ് വാളോങ്ങുമ്പോൾ, അവരെ പൊതു സമൂഹത്തിന്റ്റെ മുന്നിൽ വരച്ച് കാട്ടണമെന്ന് തോന്നി.

കളളങ്ങളും ശുദ്ധ അസംബന്ധങ്ങളും

കളളങ്ങളും ശുദ്ധ അസംബന്ധങ്ങളും

ആരാണ് ടിപ്പുവിനെ ഇകഴ്ത്തുന്നത്? ഒന്നാമത്തെ കൂട്ടർ സംഘപരിവാർ. രണ്ടാമത്തെ കൂട്ടരോ? ബ്രിട്ടീഷ് നായ്ക്കൾ എഴുതി ചേർത്ത ചരിത്രത്തോട് ഒരു തരത്തിലും നീതി പുലർത്താത്ത പച്ച കളളങ്ങളും ശുദ്ധ അസംബന്ധങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നവർ. ഇൻഡ്യ എന്ന മഹാരാജ്യത്തെ കൊളളയടിച്ച ഹിന്ദുവിനേയും മുസൽമാനെയും തമ്മിൽ തല്ലിച്ച് മതത്തിന്റ്റെ പേരിൽ വർഗ്ഗീയ ചേരിതിരിവിന് വിത്ത് പാകിയ (ശിപായി ലഹള ) ലക്ഷകണക്കിന് ഭാരതീയരേ കൊന്നൊടുക്കിയ ബ്രിട്ടീഷ് നായ്ക്കൾ.

കൃഷ്ണറാവു എന്ന ഒറ്റുകാരൻ

കൃഷ്ണറാവു എന്ന ഒറ്റുകാരൻ

അവർ രചിച്ച ചരിത്രം വായിച്ച്, അതുറക്കെ കൊട്ടിഘോഷിച്ച് നടക്കുന്ന നല്ല ഒന്നാന്തരം അവസരവാദികൾ. ടിപ്പുവിന്റ്റെ പേര് ഉച്ചരിക്കാൻ പോലും യോഗ്യതയില്ലാത്ത ചിലർ. അവർ എന്നും ഒറ്റുകാരാണ്. ചരിത്രം അവരേ വിളിക്കുന്നതും അങ്ങനെ തന്നെ. ടിപ്പു സുൽത്താനെ ഒറ്റിയതും അത്തരം ഒരു ഒറ്റുകാരനാണ്, അദ്ദേഹത്തിന്റ്റെ മന്ത്രി സഭയിലെ കൃഷ്ണറാവു എന്ന ഒറ്റുകാരൻ. കൃഷ്ണറാവുവിന്റ്റെ മതം പറഞ്ഞ് ആക്ഷേപിക്കാൻ നമ്മുക്ക് കഴിയില്ല. അങ്ങനെ ചെയ്താൽ നമ്മളും ''അവരും'' തമ്മിൽ എന്താണ് വ്യത്യാസം.

അവരെ ചെറുത്ത് തോൽപ്പിച്ചു

അവരെ ചെറുത്ത് തോൽപ്പിച്ചു

ബ്രിട്ടീഷ്കാർ നമ്മളെ നശിപ്പിക്കാൻ വന്നവരാണ്. നാം അവരെ ചെറുത്ത് തോൽപ്പിച്ചു. നമ്മുടെ നാടിന്റ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുപാട് പേർ ജീവത്യാഗം ചെയ്തു. പാവപ്പെട്ടവർ, തൊഴിലാളികൾ, കൃഷിക്കാർ, സ്ത്രീകൾ, വിദ്യാർത്ഥികൾ. വെളളക്കാരുടെ ശിരസ്സ് ഛേദിക്കാൻ ഊരിയ വാളുമായി മുന്നിൻ നിന്ന് പട നയിച്ച ടിപ്പു സുൽത്താൻ തന്നെയാണ് നായകൻ. മഹാത്മജിയും

ഭഗത് സിംങ്ങും, നേതാജി സുഭാഷ് ചന്ദ്രബോസും, മൗലാന അബ്ദുൾകലാം ആസാദുൾപ്പടെ അനേകായിരങ്ങൾ നമ്മുടെ നാടിന്റ്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി.

സംഭാവന മാപ്പുകൾ മാത്രം

സംഭാവന മാപ്പുകൾ മാത്രം

ആയിരങ്ങൾ ശഹീദായീ. പുതു ചരിത്രം രചിക്കുന്നവർ ഇൻഡ്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ എന്ത് സംഭാവന ചെയ്തു എന്ന ചോദ്യത്തിന്, അന്തരീക്ഷത്തിൽ ഇന്നും കറങ്ങി നടക്കുന്ന കുറയേറേ ''മാപ്പുകൾ''എന്ന ഉത്തരം മാത്രം... ചങ്കൂറ്റം ആണുങ്ങൾക്ക് പറഞ്ഞിട്ടുളളതാ.. ടിപ്പു സുൽത്താൻ ഒരാണാണ്...ചങ്കൂറ്റമുളള ആണ്...

അവരുടെ മതം നോക്കിയല്ല

അവരുടെ മതം നോക്കിയല്ല

NB

ബ്രിട്ടീഷ്കാരെ നായ്ക്കൾ എന്നഭിസംബോധന ചെയ്തത് അബദ്ധത്തിലല്ല. മനപ്പൂർവ്വം തന്നെയാ. പിന്നെ ഒരു കാര്യം കൂടി. നമ്മുടെ ഭാരതത്തിൽ അതിക്രമങ്ങൾ കാണിച്ച, കൊലപാതകങ്ങൾ നടത്തിയ നമ്മുടെ സ്വത്ത് കട്ടെടുത്ത ബ്രിട്ടീഷ് കാരെ നമ്മൾ അന്നും ഇന്നും ബ്രിട്ടീഷ്കാർ എന്ന് തന്നെയാണ് അഭിസംബോധന ചെയ്തിട്ടുളളത്. അവരുടെ മതം നോക്കിയല്ല എന്ന് സാരം. ചുമ്മ ഓർമ്മിപ്പിച്ചു എന്ന് മാത്രം.

English summary
Director MA Nishad slams fake propaganda against Tipu Sultan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X