കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട... ''കമാൽ പാഷാണം''.. അത് മതി''; രൂക്ഷമായി വിമർശിച്ച് എംഎ നിഷാദ്

Google Oneindia Malayalam News

കൊച്ചി: പണി കഴിഞ്ഞ വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന് നല്‍കിയത് വിവാദമായിരിക്കുകയാണ്. വി ഫോര്‍ കേരളയുടെ ചില നേതാക്കളാണ് വൈറ്റില മേല്‍പ്പാലം തുറന്ന് നല്‍കിയത്. ജസ്റ്റിസ് ബി കമാല്‍ പാഷ അടക്കമുളളവര്‍ ഈ നടപടിയെ പിന്തുണച്ചും രംഗത്ത് വന്നിട്ടുണ്ട്. സ്വന്തം വീട്ടിലെ തേങ്ങ വെട്ടി പണിത പാലം അല്ലെന്നും മുഖ്യമന്ത്രി കാലെടുത്ത് വെച്ചാല്‍ മാത്രമേ ഉദ്ഘാടനം ആവുകയുളളോ എന്നും കമാല്‍ പാഷ ചോദിച്ചു.

കമാൽ പാഷയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്.. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' കൂടുതൽ ഡെക്കറേഷനൊന്നും വേണ്ട... ''കമാൽ പാഷാണം''.. അത് മതി... അരാഷ്ട്രീയ വാദത്തിന്റ്റെ ചില അപ്പോസ്തലന്മാർ,ഇറങ്ങിയിട്ടുണ്ട് ... ഒറ്റ രാത്രി കൊണ്ട് അവർ കേരളം, നന്നാക്കി കളയും... പച്ചക്ക് കളളം പറയുന്ന ഒരു ശുംഭൻ.. പിന്നെ പഴയ വിപ്ളവ സിംഹം, ഒരു പൊങ്ങൻ. ദ ഇപ്പോ ,പഴയ ജഡ്ജി ഏമാൻ പാഷാണം.. അങ്ങനെ പറഞ്ഞാൽ ഏമാൻ കേസ്സെടുക്കുമോ ആവോ ?

NISHAD

ചിലപ്പോൾ ഗുമസ്തനെ കൊണ്ട് എടുക്കുമായിരിക്കും... കൊച്ചിയിലും പ്രാന്ത പ്രദേശത്തും, കാലാ കാലങ്ങളിൽ ഇത്തരം, കൂട്ടർ തലപൊക്കാറുണ്ട്... എല്ലാം പ്രിവിലേജ്ട് ഐറ്റംസ്... നല്ല ശീതീകരിച്ച മുറിയിൽ ഇരുന്ന് നാട്ടിൽ പുതു വിപ്ളവം നടത്താമെന്ന് സ്വപ്നം കാണുന്ന അല്പന്മാർ... അടി എന്നെഴുതി കാണിച്ചാൽ.. മതി കാൽസറായും പൊക്കി, ഇവനൊക്കെ കണ്ടം വഴി ഓടുന്നത് കാണാം...

നല്ല ഉശിരുളള സഖാക്കൾ നേരെ വന്നാൽ പാട്ട് പെട്ടിയും മടക്കി സ്ഥലം കാലിയാക്കും ഇവറ്റകൾ... അത്രയേയുളളൂ ഇവന്റ്റെയൊക്കെ നാട് നന്നാക്കൽ
വെറും ഷോ... ആർക്കോ വേണ്ടി ഓക്കാനിക്കുന്ന... Dog Show...''

English summary
Director MA Nishad slams Justice B Kemal Pasha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X