കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുകല്ലേ, ഈ സംവിധാനം ജനം ചോദ്യം ചെയ്യണം; ഇന്ധനവിലക്കുതിപ്പിൽ മേജർ രവി

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ധനവില തുടർച്ചയായി വർധിക്കുന്ന സാഹചര്യത്തിൽ പ്രതികരിച്ച് സംവിധായകൻ മേജർ രവി. രാജ്യത്ത് പെട്രോൾ വില നൂറ് കടന്നതോടെയാണ് ഇന്ധനവില വർധനവിൽ പ്രതികരണവുമായി സംവിധായകൻ രംഗത്തെത്തിയത്. കേന്ദ്രം 20 കൂട്ടിയാല്‍ കേരളം 25 കൂട്ടുകല്ലേയെന്നും ഈ സംവിധാനമാണ് ജനം ചോദ്യം ചെയ്യേണ്ടതെന്നും മേജര്‍ രവി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ സര്‍ക്കാരിനുള്ള ടാക്സ് വേണ്ടായെന്ന് പറയട്ടെയെന്നും അത് പറയുന്ന പാര്‍ട്ടിക്കാരനെ താന്‍ ഇന്നേ വരെ കണ്ടിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഓരോ പദ്ധതികളും സർക്കാർ ജനങ്ങൾക്ക് നൽകിയ വാക്കാണ്, ആ വാക്ക് പാലിക്കാൻ കഴിഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻഓരോ പദ്ധതികളും സർക്കാർ ജനങ്ങൾക്ക് നൽകിയ വാക്കാണ്, ആ വാക്ക് പാലിക്കാൻ കഴിഞ്ഞെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

അത് പറയുന്ന ഏതെങ്കിലും ഒരു പാര്‍ട്ടിക്കാരനെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. എവിടെയൊക്കെ കൈയ്യിട്ടുവാരാം പറ്റുമെന്ന് നോക്കി. ഒന്നുമില്ലേല്‍ പോലീസുകാരോട് പറയും ഇത്ര പെറ്റിയടിച്ചിട്ട് വായെന്ന്. ആ പാവങ്ങള്‍ മനസ്സിലാമനസ്സോടെ പെറ്റിയടിക്കും. അവര്‍ക്കുമുണ്ടാകും സങ്കടം. എങ്ങനെ ഞാനീ പാവപ്പെട്ടവരെ കൈയ്യിൽ നിന്ന് പിടിച്ചുപറിക്കും. ഇതില്‍ ഒരു ചേഞ്ച് വരുത്തണമെന്ന് എന്താണെന്ന് എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയണമെന്നും മേജർ രവി പറയുന്നു.

 photo-2020-01-

ബിജെപി പ്രവർത്തകനായിരുന്ന മേജര്‍ രവി കഴിഞ്ഞ ദിവസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ എറണാകുളം ജില്ലയിലെത്തിയപ്പോള്‍ മേജർ രവിയും തൃപ്പുണിത്തുറയിൽ വെച്ച് അദ്ദേഹം മുഖ്യാതിഥിയായെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

തുടർച്ചയായി ഇന്ധന വർധനവ് തുടരുന്നതിനിടെ ചരിത്രത്തില്‍ ആദ്യമായി പെട്രോൾ വില 100 രൂപയിലെത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ ഷഹ്ദോൽ, ഭോപാൽ, അനുപ്പൂർ എന്നീ ജില്ലകളിലും മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി നൂറ് കടന്നിട്ടുള്ളത്. പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണ വില വർധനവ് തുടരുന്നതിനിടെ എണ്ണക്കമ്പനികളുടെ സംഘടനയായ ഒഎംസി തുടർച്ചയായ അഞ്ചാം ദിവസവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഇതാണ് ഇത്തരത്തിൽ വില വർധനവിലേക്ക് നയിച്ചിട്ടുള്ളത്.

English summary
Director Major Ravi about oil price hike in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X