കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് സല്യൂട്ട്, നിറകണ്ണുകളോടെ മേജര്‍രവി നിരഞ്ജനെ നോക്കി നിന്നു

  • By Sruthi K M
Google Oneindia Malayalam News

പാലക്കാട്: രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോരാടുന്ന ധീര ജവാന്മാര്‍ക്ക് സിനിമയിലൂടെ ഒട്ടേറെ തവണ ബിഗ് സല്യൂട്ട് നല്‍കിയ സംവിധായകനാണ് മേജര്‍ രവി. മുന്‍ പട്ടാളക്കാരനായതു കൊണ്ടുതന്നെ മേജര്‍ രവിക്ക് തന്റെ സിനിമയിലൂടെ സൈനികരുടെ ജീവിതം എന്താണെന്ന് അതിന്റേതായ രീതിയില്‍ വരച്ചു കാട്ടാന്‍ പറ്റിയിട്ടുണ്ട്.

കീര്‍ത്തി ചക്രയിലെ നടന്‍ ജീവയുടെ ജീവിതം പോലെ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ ജീവിതവും എരിഞ്ഞടങ്ങിയപ്പോള്‍ മേജര്‍ രവിയുടെ കണ്ണും നിറഞ്ഞു. നിറകണ്ണുകളോടെയാണ് മേജര്‍രവി നിരഞ്ജനെ മൃതദേഹത്തിനുമുന്നില്‍ നിന്നത്. നിരഞ്ജനെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ മേജര്‍ രവിക്ക് പറയാനുണ്ട്.

പാലക്കാടിന്റെ മണ്ണില്‍ നിരഞ്ജന്‍ എത്തിയപ്പോള്‍ അവിടെ മേജര്‍ രവിയും ഉണ്ടായിരുന്നു. എലമ്പുലാശേരി കളരിക്കല്‍ തറവാട്ടിലെ സംസ്‌കാര ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു. നിരഞ്ജന്റെ ഓര്‍മ്മകളില്‍ നിറഞ്ഞ മണ്ണാര്‍ക്കാട് എന്നാണ് മേജര്‍രവി ആ നിമിഷത്തെ വിശേഷിപ്പിച്ചത്.

ബിഗ് സല്യൂട്ട്

ബിഗ് സല്യൂട്ട്

സംവിധായകന്‍ മേജര്‍ രവിയുടെ ചിത്രത്തിലേതു പോലെ ലെഫ്റ്റനന്റ് കേണല്‍ നിരഞ്ജന്റെ ജീവിതവും എരിഞ്ഞടങ്ങിയപ്പോള്‍ മേജര്‍ രവിയുടെ കണ്ണും നിറഞ്ഞു. നിറകണ്ണുകളോടെയാണ് മേജര്‍രവി നിരഞ്ജനെ മൃതദേഹത്തിനുമുന്നില്‍ നിന്നത്.

നിരഞ്ജന്റെ ഓര്‍മ്മകളില്‍

നിരഞ്ജന്റെ ഓര്‍മ്മകളില്‍

ഒരു പട്ടാളക്കാരന്‍ കരയാന്‍ പാടില്ലെന്നറിയാം, എങ്കിലും ഒരു നിമിഷം ഞാനും കരഞ്ഞുപ്പോയെന്നാണ് മേജര്‍രവി പറഞ്ഞത്. ആ ഗ്രാമത്തിലെ അന്തരീക്ഷം അത്രമാത്രം മനസ് അലിയിക്കുന്നതായിരുന്നു.

യൂണിഫോമില്‍

യൂണിഫോമില്‍

യൂണിഫോമിലാണ് നിരഞ്ജന്റെ ശവസംസ്‌കാര ചടങ്ങില്‍ മേജര്‍ രവി പങ്കെടുത്തത്. ആയിരങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴികിയിരുന്നു. ആരും ഒന്നും മിണ്ടിയില്ല, ആ ഗ്രാമം ഒരുനിമിഷം നിശബ്ദമായി.

ഇതിനുമുന്‍പും കണ്ടിട്ടുണ്ട്

നിരഞ്ജനെയും കുടുംബത്തെയും ഇതിനുമുന്‍പും താന്‍ കണ്ടിട്ടുണ്ട്. എലമ്പുലാശേരി കളരിക്കല്‍ തറവാട്ടിലെ സംസ്‌കാര ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

മുസ്ലീമിനെ അടച്ചാക്ഷേപിക്കുന്നില്ല

മുസ്ലീമിനെ അടച്ചാക്ഷേപിക്കുന്നില്ല

ഫേസ്ബുക്കില്‍ അന്‍വര്‍ സാദിഖ് കാണിച്ച വൃത്തികേടിനെതിരെയും അദ്ദേഹം പ്രതികരിച്ചു. അന്‍വര്‍ തെറ്റ് ചെയ്‌തെന്നുവെച്ച് എല്ലാ മുസ്ലീം സഹോദരങ്ങളും മോശക്കാരല്ല. അവനു കിട്ടേണ്ട ശിക്ഷ കിട്ടി. ഇവരെപ്പോലുള്ള ആളുകള്‍ ഒരു സമുദായത്തെ മുഴുവന്‍ കുറ്റക്കാരായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയെ എന്തിന് കുറ്റപ്പെടുത്തുന്നു

മോദിയെ എന്തിന് കുറ്റപ്പെടുത്തുന്നു

പത്താന്‍കോട്ട് നടന്ന ആക്രമണത്തിന്റെ പേരില്‍ മോദിക്ക് കേള്‍ക്കേണ്ടിവന്ന വിമര്‍ശനം ചെറുതൊന്നുമല്ല. എന്നാല്‍, മോദിയെ കുറ്റ പറയേണ്ട കാര്യമില്ലെന്നാണ് മേജര്‍ രവി പറയുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് ഒരു സൗഹൃദം ഉണ്ടാക്കാനാണ് മോദി ശ്രമിച്ചത്. അല്ലാതെ ആക്രമണം അഴിച്ചുവിട്ടത് മോദിയല്ലെന്നും അദ്ദേഹം പറയുന്നു.

രാജ്യസ്‌നേഹം

രാജ്യസ്‌നേഹം

രാജ്യസ്‌നേഹിയാകാന്‍ ഒരു പട്ടാളക്കാരനാകണമെന്നില്ലെന്നും അദ്ദേഹം പറയുന്നു. പെരിന്തല്‍മണ്ണയിലുള്ള ഒരു ബാങ്ക് ഓഫീസര്‍ നല്‍കിയ വിവരമാണ് കാശ്മീരിലുള്ള മലയാളി ഭീകരരെ കണ്ടെത്താന്‍ സഹായിച്ചത്. ഓരോ ശ്വാസത്തിലും വേണ്ട ഒന്നാണ് രാജ്യസ്‌നേഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
paid our last respect to our brave soldier Lt. Col. Niranjan Kumar in Mannarkkad says director major ravi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X