'പക്ഷേ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്?'; 'സംഘി' ഇമേജിനെക്കുറിച്ച് മേജര്‍ രവി
പലപ്പോഴും മേജർ രവിയുടെ അഭിമുഖങ്ങളും അഭിപ്രായപ്രകടനങ്ങളും വിവാദത്തിന് വഴിയൊരുക്കാറുണ്ട്. മേജർ രവി പറയുന്നത് സംഘപരിവാർ അനുകൂല കാര്യങ്ങളാണ് എന്ന് പലപ്പോഴും സോഷ്യൽമീഡിയ വിമർശിക്കാറുമുണ്ട്. ഇപ്പോൾ തന്റേ പേര് എങ്ങനെയാണ് വിവാദങ്ങളിലേക്ക് വലിച്ചിടപ്പെടുന്നതെന്നും സംഘി എന്ന് വിളിക്കപ്പെട്ടത് എന്തുകൊണ്ടെന്നുമൊക്കെ പറയുകയാണ് അദ്ദേഹം. 'മേം ഹൂം മൂസ'യുടെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ കാര്യങ്ങളുമാണ് തന്നെ സംഘിയാക്കിയതെന്ന് മേജർ രവി പറഞ്ഞു. താൻ പട്ടാളത്തിൽ ഉണ്ടായിരുന്ന സമയത്ത്
ഇവിടുത്തെ ജാതി മത പ്രശ്നങ്ങൾ താൻ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും കാരണം തിരികെ നോക്കുമ്പോൾ തനിക്ക് കാണുന്നത് 110, 120 കോടി ജനങ്ങളാണെന്നും അപ്പോൾ ജാതി മതം ഒന്നുമില്ലെന്നും മേജർ രവി വ്യക്തമാക്കി. ഇന്ത്യക്കാരുണ്ട് എന്റെ പിന്നിൽ എന്ന തോന്നൽ മാത്രമാണ് ഉണ്ടായതെന്നും ഇതായിരുന്നു പട്ടാളക്കാരന്റെ ഫീലെന്നും അദ്ദേഹം പറഞ്ഞു.

മേജർ രവി പറഞ്ഞത് ഇവിടെ വായിക്കാം: ഞാൻ പട്ടാളത്തിൽ ഉണ്ടായിരുന്ന കാലത്ത്, പോരാടിക്കൊണ്ട് ബോർഡറിലുണ്ടായിരുന്ന സമയത്ത് ഇവിടുത്തെ ജാതി മത പ്രശ്നങ്ങൾ ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ല. കാരണം തിരികെ നോക്കുമ്പോൾ എനിക്ക് കാണുന്നത് 110, 120 കോടി ജനങ്ങളാണ്. അപ്പോൾ ജാതി മതം ഒന്നുമില്ല.

ഇന്ത്യക്കാരുണ്ട് എന്റെ പിന്നിൽ എന്ന തോന്നൽ മാത്രം. ഇതായിരുന്നു പട്ടാളക്കാരന്റെ ഫീൽ. പക്ഷെ ഞാൻ ഇവിടെ വന്നതിന് ശേഷം നിങ്ങൾ എന്റെ തലയിൽ കയറ്റിയിട്ടുണ്ട്, ഞാൻ ഹിന്ദുവാണെന്നും എന്റെ കൂടെ നടക്കുന്നയാൾ മുസ്ലീം ആണെന്നുമൊക്കെ. അവിടെ ഞാൻ സംഘിയായി. കാരണം രാഷ്ട്രത്തിന് വേണ്ടി പറഞ്ഞ പല കാര്യങ്ങളും നിങ്ങളെന്നെ സംഘിയാക്കി.

പക്ഷെ ആ സംഘിപ്പട്ടം പോയതെങ്ങനെയാണ്? ആലുവ വെള്ളപ്പൊക്കത്തിൽ ഞാൻ വെള്ളത്തിൽ ചാടി രക്ഷിച്ചത് മുഴുവൻ മുസ്ലിമുകൾ ആയതുകൊണ്ട്. ഇങ്ങനൊക്കെ ആണ് നിങ്ങളുടെ റിയാക്ഷൻ. പക്ഷെ ഒരു പട്ടാളക്കാരൻ അവിടെ നിൽക്കുമ്പോൾ ഒരൊറ്റ വികാരമേ ഒള്ളു. പുറകിൽ ഉള്ളത് എന്റെ നാട്ടുകാരാണ്.

അതിൽ എന്റെ അമ്മയും അച്ഛനും അനുജനും ഭാര്യയും കുട്ടിയുമുണ്ട്, അതിന്റെ കൂട്ടത്തിൽ ഈ നൂറ്റി ചില്ലുവാനും ആൾക്കാരും ഉണ്ട്. നേരെ മറിച്ച് ഞാൻ എപ്പോഴും പറയുന്നത്, ആ നൂറ്റി ചില്ലുവാനും ആൾക്കാരിൽ എന്റെ അമ്മയും അച്ഛനും ഉണ്ട് അതുകൊണ്ട് അവരെ എല്ലാവരേയും സംരക്ഷിക്കണം എന്നാണ് പട്ടാളക്കാരന്റെയും മൈന്റ് സെറ്റ്. അതൊക്കെ തന്നെയാണ് സിനിമയിൽ മൂസയുടേയും മൈന്റ് സെറ്റ്.

ഒരു പട്ടാളക്കാരൻ എന്ന രീതിയിൽ ഞാൻ ചിന്തിക്കുന്നത്, ഇപ്പോൾ എന്നെ വിട്ടുകഴിഞ്ഞാൽ ഞാൻ തിരിച്ചു പോയി അവിടെ തന്നെ കാവലായ് നിൽക്കാനാണ്. ഞാൻ മരിക്കുന്നത് വരെയും. ഇനി എന്ത് ആണെങ്കിലും എല്ലാ കാര്യങ്ങളും സെറ്റായി. ശമ്പളം കിട്ടിയില്ലങ്കിലും വലിയ പ്രശ്നമൊന്നുമില്ല. അവിടെ അങ്ങനെ നിൽക്കുക. അതിൽ കിട്ടുന്ന സംതൃപ്തി ആർക്കും മനസിലാവില്ല. കാരണം ഇവിടെ മാനസിക സംഘർഷങ്ങൾ, എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ പരമായ മൈലേജസ് എടുക്കുമ്പോൾ ഇതിൽ സാധാരണക്കാരായ ജനങ്ങളാണ്
ബയാടുകളാകുന്നത്, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications