കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധു സൂര്യകുമാറിനെ തുപ്പുമെന്നു പറഞ്ഞ മേജര്‍ രവിക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിനെതിരെ മോശം പരാമര്‍ശം നടത്തിയ സംവിധായകന്‍ മേജര്‍ രവിക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മേജര്‍ രവിയുടെ പരാമര്‍ശത്തിനെതിരെ സിന്ധു സൂര്യകുമാര്‍ തിരുവനന്തപുരം റേഞ്ച് ഐജിക്ക് പരാതി നല്‍കിയിരുന്നു. പരാതി കന്റോണ്‍മെന്റ് പോലീസിന് കൈമാറുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആയ സിന്ധു സൂര്യകുമാര്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ ദുര്‍ഗാദേവിയെ അപമാനിച്ചതായി ആരോപണമുണ്ടായിരുന്നു. അനുവാദം കിട്ടിയാല്‍ ഇത്തരക്കാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്നായിരുന്നു മേജര്‍ രവി ഒരു പരിപാടിക്കിടെ പ്രസംഗിച്ചത്.

major-ravi

ദുര്‍ഗാ ദേവിയെ വേശ്യയെന്നു വിളിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്ത സ്ത്രീയുടെ വര്‍ഗവും അത് തന്നെയായിരിക്കും. അവരുടെ അമ്മയും വേശ്യയാണെന്നതൊകണ്ടാണെന്നും തനിക്ക് അതില്‍ യാതൊരു പ്രശ്‌നവുമില്ല എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. ഇത്തരക്കാരുട മുഖത്ത് കാര്‍ക്കിച്ചു തുപ്പുമെന്നുമായിരുന്നു മേജര്‍ രവിയുടെ പ്രസംഗം.

ജെഎന്‍യുവില്‍ നടത്തിയ മഹിഷാസൂര ആഘോഷവുമായി ബന്ധപ്പെട്ടു നടന്ന ചര്‍ച്ചയില്‍ സിന്ധു സൂര്യകുമാര്‍ ദുര്‍ഗാദേവിയെ അപമാനിച്ചെന്നായിരുന്ന ആരോപണമുണ്ടായിരുന്നത്. സിന്ധുവിനെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആയിരത്തിലധികം ഭീഷണി ഫോണ്‍ കോളുകള്‍ ചെയ്തതിനെ തുടര്‍ന്ന് പോലീസ് ചിലരെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Sexist remark against sindhu suryakumar: Director Major Ravi slapped with police case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X