പാലം നിര്‍മാണത്തിലെ അഴിമതി, പരാതി കൊടുത്തപ്പോള്‍ അധികൃതര്‍ കുറ്റപ്പെടുത്തിയെന്ന് മേജര്‍രവി
കൊച്ചി: പാലം നിര്‍മാണത്തില്‍ നടന്ന അഴിമതി ചൂണ്ടിക്കാട്ടി പ്രശസ്ത സംവിധായകന്‍ മേജര്‍ രവി വീണ്ടും രംഗത്ത്. കൊച്ചിയിലെ നെട്ടൂര്‍ പാലം നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്നാണ് മേജര്‍ രവി പറയുന്നത്. നിര്‍മാണം ആംരഭിച്ചതു മുതല്‍ ഇതിനെതിരെ മേജര്‍ രവി പ്രതികരിച്ചിരുന്നു. അഴിമതി നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെളിവു സഹിതം പരാതി നല്‍കിയിരുന്നു.
എന്നാല്‍, പരാതി നല്‍കിയിട്ടും അധികൃതര്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് മേജര്‍ രവി പറയുന്നത്. നെട്ടൂര്‍ പാലം നിര്‍മ്മിക്കുന്നതിനിടയില്‍ തകര്‍ന്നിരുന്നു. ഇതോടെയാണ് പാലം നിര്‍മാണം ചര്‍ച്ചാ വിഷയമായത്. നിര്‍മാണത്തിനിടെ പാലം പൊളിഞ്ഞതിനു പിന്നിലെ ക്രമക്കേട് അന്വേഷിക്കണമെന്നായിരുന്നു മേജര്‍ രവി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് നെട്ടൂര്‍ പാലം തകര്‍ന്നു വീണ് നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. അപകടത്തിനു പിന്നില്‍ എന്താണെന്നുള്ള വിശദമായ അന്വേഷണം ആവശ്യമാണ്. നിര്‍മാണത്തിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മേജര്‍ രവി ആരോപിക്കുന്നു.
ഇക്കാര്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ മന്ത്രിമാരടക്കം തന്നെ കുറ്റപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്റെ പരാതിയില്‍ അന്വേഷണം പോലും നടത്താതെയാണ് വിജിലന്‍സ് തള്ളികളഞ്ഞതെന്നും മേജര്‍ രവി പറഞ്ഞു.












Click it and Unblock the Notifications