Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയെ ഇങ്ങനെയാക്കിയത് യോഗി, ചിലതൊക്കെ ചോദിക്കാനുണ്ട്; തുറന്നുപറഞ്ഞ് മേജര്‍ രവി

സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം സംവിധായകന്‍ എന്ന നിലയില്‍ കയ്യൊപ്പ് പതിപ്പിച്ച താരമാണ് മേജര്‍ രവി. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത കീര്‍ത്തിചക്ര വലിയ വിജയം നേടിയിരുന്നു. മോഹന്‍ലാലിനെ കൂടാതെ മമ്മൂട്ടി, അമിതാഭ് ബച്ചന്‍, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം മേജര്‍ രവി ചിത്രത്തിന്റെ ഭാഗമായി. സിനിമ കൂടാതെ ആനുകാലിക സംഭവങ്ങളിലും മേജര്‍ രവി പ്രതികരണവുമായി എത്താറുണ്ട്.

ബി ജെ പിയോട് അനുഭാവം പ്രകടിപ്പിച്ച മേജര്‍ രവി അടുത്തിടെ സംസ്ഥാന നേതൃത്വത്തിന് എതിരെ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. വിവിധ യൂട്യൂബ് ചാനലുകള്‍ക്കായി ഇന്റര്‍വ്യൂവറിന്റെ റോളിലും മേജര്‍ രവി എത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് അഭിമുഖം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ പേരുകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മേജര്‍ രവി. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

major ravi

'നരേന്ദ്ര മോദിയേയും യോഗി ആദിത്യനാഥിനേയും ഇന്റര്‍വ്യൂ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇവരോടൊക്കെ ജനങ്ങള്‍ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിക്കണം എന്നുണ്ട്. യോഗി ആദിത്യനാഥ്ജിയെ എന്തുകൊണ്ട് റെസ്‌പെക്ട് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ യുപി ഞാന്‍ കണ്ടിട്ടുള്ളതാണ്. അവിടെ സര്‍വീസ് ചെയ്തിട്ടുള്ളതാണ്. പട്ടാളത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് വെച്ചിട്ട് പോലും ഒരു റെസ്‌പെക്ടും കിട്ടാത്ത സ്ഥലമായിരുന്നു യുപി.

ഗുണ്ടായിസം അത്രയും വാണിരുന്ന സ്ഥലമായിരുന്നു. എന്റെ ഓഫീസറുടെ പൈസ മുഴുവന്‍ കട്ടോണ്ട് പോയ സമയത്ത് ചീഫ് മിനിസ്റ്ററുടെ അടുക്കല്‍ പോയപ്പോള്‍ ഇല്ല അങ്ങേരൊന്നും ഇവിടില്ല എന്ന് പറഞ്ഞ് തിരിച്ചയച്ചു. കട്ടവനെ അവന്‍ ആ വീട്ടില്‍ കണ്ടിരുന്നു. ഇതായിരുന്നു യുപി. ആ സ്ഥലത്താണ് ഇദ്ദേഹം വന്നിട്ട് ഇന്ന് യുപിക്ക് അകത്ത് നിന്ന് ഒരു ഗുണ്ടായിസത്തെ കുറിച്ചും കേള്‍ക്കില്ല.

നിങ്ങള്‍ വെറുതെയിരുന്ന് ഏതെങ്കിലും കേസിനെ കുറിച്ച് പറയുന്നതല്ല. എന്നും നടന്നിരുന്ന ഗുണ്ടായിസം, തോക്കും കൈയില്‍ വെച്ച് നടന്നിരുന്ന ഒരു യുപിക്കാലമുണ്ടായിരുന്നു. ഇന്ന് ഒരുത്തന്റെ കൈയിലും തോക്ക് കാണാനില്ല. അങ്ങനെ കൊണ്ടുവരാന്‍ ഈ ഒരു വ്യക്തിക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. എനിക്ക് പിണറായി സഖാവിനേയും ഒന്ന് ഇന്റര്‍വ്യൂ ചെയ്യണം എന്നുണ്ട്.

എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കാനുണ്ട്. അദ്ദേഹം അതിന് മറുപടി പറയുമോ ഇല്ലയോ എന്നുള്ളതല്ല. ഞാന്‍ വിത്ത് റെസ്‌പെക്ട് ആയിരിക്കും ചോദിക്കുന്നത്. നിങ്ങള്‍ ഉത്തരം പറഞ്ഞാല്‍ ദാറ്റ്‌സ് ഗുഡ് ഫോര്‍ യൂ. അത്തരം ചില ആള്‍ക്കാരെ ഇന്റര്‍വ്യൂ ചെയ്യണം എന്നുണ്ട്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+