കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാര്‍മ്മികത എന്നൊന്ന് ഉണ്ട് ദീപാ നിശാന്ത്! രൂക്ഷമായി പ്രതികരിച്ച് സംവിധായകന്‍.. ഫേസ്ബുക്ക് പോസ്റ്റ്

  • By Aami Madhu
Google Oneindia Malayalam News

എ കലേഷിന്‍റെ കവിത മോഷ്ടിച്ച സംഭവത്തില്‍ ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കോപ്പിയടി തെളിവുകള്‍ സഹിതം കൈയ്യോടെ പിടിക്കപ്പെട്ടതോടെ പല പൊതുപരിപാടികളില്‍ നിന്നും ദീപാ നിശാന്തിനേയും ദീപയുടെ കൂട്ടുപ്രതി ശ്രീചിത്രനേയും മാറ്റി നിര്‍ത്തിയിരുന്നു.

midhunmandeepa-1544351387.j

എന്നാല്‍ പ്രതിഷേധങ്ങള്‍ അടങ്ങും മുന്‍പ് തന്നെ കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിധി കര്‍ത്താവായി ദീപ നിശാന്ത് എത്തിയിരുന്നു. എന്നാല്‍ ദീപയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാരും എബിവിപിക്കാരും കെഎസ്യുക്കാരും പ്രതിഷേധിച്ച് രംഗത്തെത്തി. അതേസമയം പോലീസ് അകമ്പടിയില്‍ മൂല്യ നിര്‍ണയം നടത്തി ദീപ മടങ്ങി.എന്നാല്‍ ദീപയുടെ നടപടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്.

'ധാർമികത എന്നൊന്ന് ഉണ്ട് ദീപ നിശാന്ത് ..!! വിധി കർത്താവാകുന്നതിൽ നിന്നും സ്വയം മാറി നിൽക്കാമായിരുന്നു..!! നിങ്ങൾ ഒരിക്കൽ എങ്കിലും സംസ്ഥാന കലോത്സവത്തിൽ / സർവകലാശാലാ സോണൽ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ആളാണ് എങ്കിൽ ഈ അവസരത്തിൽ വിധി കർത്താവിന്റെ വേഷം എടുത്തണിയില്ലായിരുന്നു..!! Just stating a fact.., that's all..!!' എന്നായിരുന്നു മിഥുന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്.

അതിനിടെ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയത് വിവാദമായ സാഹചര്യത്തില്‍ ദീപ നടത്തിയ മൂല്യ നിര്‍ണ്ണയം റദ്ദാക്കിയിട്ടുണ്ട്. പകരം ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി.

English summary
director midhun manuval thomas against deepa nishanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X