കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതവികാരം വ്രണപ്പെടുത്തുന്നെങ്കിൽ ഏതു ശിക്ഷക്കും തയ്യാർ; ഈശോ എന്ന ടൈറ്റിൽ മാറ്റാൻ ഉദ്ദേശിക്കുന്നില്ല: നാദിർഷ

Google Oneindia Malayalam News

കൊച്ചി: അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഈശോ. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിനെതിരെ ചില ക്രിസ്തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ബോള്‍ഡ് ലുക്കില്‍ പുതിയ ഫോട്ടോഷൂട്ടുമായി പ്രയാഗ മാര്‍ട്ടിന്‍; നവരസക്കായുള്ള കാത്തിരിപ്പിലാണെന്ന് ആരാധകര്‍

കാത്തിരിപ്പിനും മറ്റൊരു സീസണിനും അവസാനം കുറിച്ച് ബിഗ് ബോസ്; വിജയ നിമിഷത്തിൽ പൊട്ടിക്കരഞ്ഞ മണിക്കുട്ടൻ പറഞ്ഞത്,കാത്തിരിപ്പിനും മറ്റൊരു സീസണിനും അവസാനം കുറിച്ച് ബിഗ് ബോസ്; വിജയ നിമിഷത്തിൽ പൊട്ടിക്കരഞ്ഞ മണിക്കുട്ടൻ പറഞ്ഞത്,

1

ഈശോ എന്ന് ചിത്രത്തിന് പേര് നല്‍കിയതും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈനും ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആരോപണം. എന്നാല്‍ ഇപ്പോഴിതാ ഇക്കര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ നാദിര്‍ഷ. ഫേസ്ബുക്ക് പോസ്റ്റിലാണ് നാദിര്‍ഷയുടെ വിശദീകരണം.

2

ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലാണ് ഏറ്റവും കൂടുതല്‍ ആരോപണം ഉയരുന്നത്. ഈശോ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് അങ്ങനെ ഒരു ടാഗ് ലൈനിന്റെ ആവശ്യമില്ലെന്ന് കാത്തലിക് വൈദികനായ സെബാസ്റ്റ്യന്‍ ജോണ്‍ കിഴക്കേതില്‍ പറഞ്ഞു. എന്തായാലും ക്രിസ്ത്യാനികള്‍ നാദിര്‍ഷായെ വെട്ടാനും കൊല്ലാനും ഒന്നും വരില്ല. യേശു, യാസു, യേശുദാസ് അങ്ങനെ എത്രയോ പേരുകള്‍ ക്രിസ്താനികളുടെ ഇടയിലുണ്ടെന്നും ഫാദര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

3

എന്നാല്‍ ഇക്കാര്യത്തില്‍ നാദിര്‍ഷ നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ്, ഞാന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്ന് നാദിര്‍ഷ പറയുന്നു. ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്ന് നാദിര്‍ഷ പറയുന്നു.

4

തല്‍ക്കാലം ഈശോ എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥന്‍ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള, എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍ മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍- നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.

5

കേശു ഈ വീടിന്റെ നാഥന്‍, ഈശോ എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കണമെന്നും നാദിര്‍ഷ വ്യക്തമാക്കുന്നു. ഈശോ എന്ന സിനിമയുടെ രണ്ടാമത്തെ മോഷന്‍ പോസ്റ്റര്‍ ബുധനാഴ്ച പുറത്തിറങ്ങുമെന്നും നാദിര്‍ഷ വ്യക്തമാക്കി.

6

അതേസമയം, ഈ ആരോപണത്തിന്റെ മറവില്‍ ഒരുവിഭാഗം കൃത്യമായ വര്‍ഗീയ പ്രചരണവും നടത്തുന്നുണ്ട്. നാദിര്‍ഷായേയും അദ്ദേഹത്തിന്റെ ഇസ്ലാം മത വിശ്വാസി എന്ന ഐഡന്റിറ്റിയുമാണ് അതിനായി ഒരു വിഭാഗം കൂട്ടുപിടിക്കുന്നത്. ഇസ്ലാം മത വിശ്വാസിയായ നാദിര്‍ഷ ക്രിസ്ത്യന്‍ വിശ്വാസത്തെ അപമാനിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം ആളുകള്‍ ആരോപിക്കുന്നത്.

Recommended Video

cmsvideo
Nadirshah recovers lost bag with gold,says thanks to Murali who found it

ജയസൂര്യ-നാദിര്‍ഷ ചിത്രം യേശു ക്രിസ്ത്രീയ വിശ്വാസത്തെ വൃണപ്പെടുത്തുന്നു;വിമര്‍ശനവും വര്‍ഗീയ പ്രചരണവുംജയസൂര്യ-നാദിര്‍ഷ ചിത്രം യേശു ക്രിസ്ത്രീയ വിശ്വാസത്തെ വൃണപ്പെടുത്തുന്നു;വിമര്‍ശനവും വര്‍ഗീയ പ്രചരണവും

സമവായമുണ്ടായില്ലെങ്കില്‍ ഐഎന്‍എല്‍ മുന്നണിയ്ക്ക് പുറത്ത്; കാസിമിന് മുന്നില്‍ എന്ത് വഴി? വഹാബിന്റെ സാധ്യതകള്‍..സമവായമുണ്ടായില്ലെങ്കില്‍ ഐഎന്‍എല്‍ മുന്നണിയ്ക്ക് പുറത്ത്; കാസിമിന് മുന്നില്‍ എന്ത് വഴി? വഹാബിന്റെ സാധ്യതകള്‍..

English summary
Director Nadhirshah Says, does not intend to change the title Jayasurya's New Movie Eesho
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X