നാദിര്‍ഷയുടെ പേര്‍ഷ്യന്‍ പൂച്ചയുടെ മരണം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്: മരണകാരണം ഇതാണ്
കൊച്ചി: പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു പൂച്ച ചത്ത സംഭവത്തില്‍ സംവിധായകന് നാദിര്‍ഷ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു തെളിയിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പാലാരിവട്ടത്തെ സ്വകാര്യ മൃഗാശുപ്രതിയായ പെറ്റ് ഹോസ്പിറ്റല്‍ അധികൃതരുടെ അനാസ്ഥ മൂലം തന്റെ വളര്‍ത്തു പൂച്ച ചത്തെന്നായിരുന്നു നാദിര്‍ഷയുടെ പരാതി. എന്നാല്‍ പൂച്ചയുടെ മരണം ഹൃദയഘാതം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നാദിര്‍ഷയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടുകൂടി ആശുപത്രിക്കെതിരെയുള്ള നടപടികള്‍ പാലാരിവട്ടം പൊലീസ് അവസാനിപ്പിച്ചു
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം ഉണ്ടാകുന്നത്. നാലുവര്‍ഷമായി കുടുംബത്തിലെ അംഗമായിരുന്നു സ്നോബെല്‍ എന്ന വളര്‍ത്തു പൂച്ച. ഗ്രൂമിങ് ചെയ്യുന്നതിനായാണ് പാലാരിവട്ടത്തെ എറണാകുളം പെറ്റ് ഹോസ്പിറ്റലില്‍ നാദിര്‍ഷ മകള്‍ക്കൊപ്പം പൂച്ചയുമായി എത്തിയത്. ഞങ്ങള്‍ തന്നെ പൂച്ചയെ ഗ്രൂമിങ് ചെയ്യാമെന്ന് പറഞ്ഞ് ഹോസ്പിറ്റലില്‍ ജീവനക്കാര്‍ അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഗ്രൂമിങ് ചെയ്യുന്നതിനായി സെഡേഷന്‍ നല്‍കിയിരുന്നു. പിന്നാലെ പൂച്ചയുടെ ജീവന് നഷ്ടപ്പെട്ടു. മയക്കുന്നതിലുണ്ടായ പിഴവാണ് പൂച്ചയുടെ ജീവന് നഷ്ടപ്പെടാന്‍ കാരണമെന്നായിരുന്നു നാദിര്‍ഷയുടെ പരാതി.

ആക്രമണസ്വഭാവമുള്ള പൂച്ചയാണെന്നും മയക്കാതെ കുളിപ്പിക്കാനാകില്ലെന്നും മകള്‍ ആശുപത്രി ജീവനക്കാരോട് പറഞ്ഞിട്ടും അതു കേള്‍ക്കാതെയാണ് കഴുത്തില്‍ ചരടുകെട്ടി വലിച്ചുകൊണ്ടുപോയത്. കുറച്ചുകഴിഞ്ഞ് പൂച്ച ചത്തെന്ന് ജീവനക്കാര്‍ വന്നറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്കി.
പൂച്ചയുടെ മരണം സംഭവിച്ച് വൈകാരികമായ കുറിപ്പും നാദിര്‍ഷ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഒരുക്കാന്‍ ഏല്‍പ്പിച്ച തന്റെ പൂച്ചയെ ആശുപത്രി അധികൃതര്‍ കൊല്ലുകയായിരുന്നെന്നും വളര്‍ത്തുമൃഗങ്ങളുള്ളവര്‍ ഇവിടേക്ക് പോകരുതെന്നും നാദിര്‍ഷ കുറിപ്പില്‍ പറഞ്ഞിരുന്നു.
എന്നാല്‍ നേരത്തെ ഉണ്ടായിരുന്ന അസുഖങ്ങള്‍ മൂലമാണ് പൂച്ച ചത്തതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. പൂച്ചയെ വലിച്ചിഴച്ചുകൊണ്ട് പോയാല്‍ സംഭിച്ചേക്കാവുന്ന വലിഞ്ഞുമുറുകുന്ന പാടുകള്‍ ഒന്നും തന്നെ കഴുത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ജില്ലാ വെറ്റിനറി ഹോസ്പിറ്റലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പോലീസിന് കൈമാറി.
അതേസമയം തങ്ങള്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ല എന്നായിരുന്നു എറണാകുളം പെറ്റ് ഹോസ്പിറ്റലിന്റെ ആദ്യം മുതലുള്ള നിലപാട്. പൂച്ചയെ മയക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നുവെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications