കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അർഹിക്കുന്നതിനും മുകളിൽ, പരിഗണന കിട്ടുന്നില്ല പോലും, മാങ്ങാത്തൊലി', വിജയ് യേശുദാസിനെതിരെ സംവിധായകൻ

Google Oneindia Malayalam News

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ സംഗീത ലോകത്തെ അമ്പരിപ്പിച്ച പ്രഖ്യാപനം ഗായകന്‍ വിജയ് യേശുദാസ് നടത്തിയത്. ഇനി മലയാള സിനിമകളില്‍ താന്‍ പാടില്ലെന്നാണ് വിജയ് പ്രഖ്യാപിച്ചത്.

മലയാളത്തില്‍ പിന്നണി ഗായകര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നാണ് വിജയ് യേശുദാസിന്റെ ആരോപണം. വിജയ് യേശുദാസിന്റെ ഈ തീരുമാനത്തോടുളള സംവിധായകന്‍ നജീം കോയയുടെ പ്രതികരണം വൈറലാകുന്നു. വിജയ് യേശുദാസിനെ രൂക്ഷമായി വിമർശിച്ചാണ് നജീം കോയ രംഗത്ത് വന്നിരിക്കുന്നത്.

നിങ്ങൾ അർഹിക്കുന്നതിനും മുകളിൽ

നിങ്ങൾ അർഹിക്കുന്നതിനും മുകളിൽ

നജീം കോയയുടെ പ്രതികരണത്തിന്റെ പൂർണരൂപം: '' വിജയ് യേശുദാസ് നിങ്ങൾക്കു എന്താണ് പ്രശ്നം... അർഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങൾ അർഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ... അത് മലയാളികളുടെ സ്നേഹമായി കണ്ടാൽ മതി, മാർക്കോസ്, ജി വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവൻ മണിയോ, കുട്ടപ്പൻ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങൾ മലയാള സിനിമയ്ക്കു തന്നിട്ടില്ല...

നിങ്ങൾ വിഴുങ്ങി കളയാറില്ലേ..

നിങ്ങൾ വിഴുങ്ങി കളയാറില്ലേ..

പിന്നെ നിങ്ങൾ പറഞ്ഞതായി ഞാൻ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്ന്... സിനിമയിൽ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിർമാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആർട്ട്‌ ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റുo ചെയുന്ന, എന്തിനു സിനിമ സെറ്റിൽ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടൻമാരുടെ കഷ്ടപാടുകളെ പോലും നിങ്ങൾ ആ പടത്തിൽ പാടിയ പാട്ടു കൊണ്ട് നിങ്ങൾ വിഴുങ്ങി കളയാറില്ലേ..

നിങ്ങൾക്കു എന്നെ അറിയുമോ

നിങ്ങൾക്കു എന്നെ അറിയുമോ

ഒറ്റക്ക് ഇരിക്കുമ്പോൾ ഒന്ന് ഓർത്തു നോക്കു.... ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങൾ എന്റെ പടത്തിൽ പാടിയിട്ടുണ്ട്... നിങ്ങൾക്കു എന്നെ അറിയുവോ... ഞാൻ ആ സിനിമയ്ക്കു വേണ്ടി എത്ര നാൾ ഞാൻ അലഞ്ഞിട്ടുണ്ടെന്ന് ... നടന്ന് തീർത്ത വഴികളും, കാർവാനിനു മുന്നിൽ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങൾക്കു പാട്ടു പാടാൻ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങൾക്കു അറിയുവോ....

ആ കഷ്ടപ്പാടുകൾ എല്ലാം കഴിഞ്ഞു..

ആ കഷ്ടപ്പാടുകൾ എല്ലാം കഴിഞ്ഞു..

ഒരു എഴുത്തുകാരൻ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു.. (അത് തന്നെ എത്ര നാൾ നടനിട്ടു..) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു.. പിന്നെയാണ് അലച്ചിൽ.. നടൻമാരുടെ പുറകെ... ആ കഷ്ടപ്പാടുകൾ എല്ലാം കഴിഞ്ഞു.. ഒരു മ്യൂസിക് ഡയറക്ടർ കണ്ടെത്തി.. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു..

പാട്ടും പാടി കാശും വാങ്ങി പോകും

പാട്ടും പാടി കാശും വാങ്ങി പോകും

വരികൾ എഴുതൽ.. മാറ്റി എഴുതൽ.. വീണ്ടും എഴുതൽ.. അങ്ങനെ എഴുതി വാങ്ങി... ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങൾ വന്നു പാട്ടും പാടി കാശും വാങ്ങി പോകും. ആ പടം വിജയിച്ചോ, ആ സംവിധായകൻ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരൻ ആരാണ്‌.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല.. ആ ഹിറ്റ്‌ പാട്ടും കൊണ്ടു നിങ്ങള് പോയി... പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവൻ കറക്കം, കാണുന്ന ചാനലിൽ കേറി ആ പാട്ടിനെ പറ്റി വീമ്പു പറച്ചിൽ...

പരിഗണന, മാങ്ങാത്തൊലി

പരിഗണന, മാങ്ങാത്തൊലി

നിങ്ങൾക്കു ആ പാട്ടു പാടാൻ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ.. ഏതെങ്കിലും സ്റ്റേജിൽ സന്തോഷത്തോടെ രണ്ടു വാക്കു.....നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സുഖലോലുപത ഉണ്ടലോ അത് ഈ മലയാളികൾ തന്നതാ അത് മറക്കണ്ട... "പരിഗണന കിട്ടുന്നില്ല പോലും "" പരിഗണന "" ""മാങ്ങാത്തൊലി ""!!!'' എന്നാണ് കുറിപ്പ്.

അര്‍ഹിക്കുന്ന വില കിട്ടുന്നില്ല

അര്‍ഹിക്കുന്ന വില കിട്ടുന്നില്ല

വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് മലയാള സിനിമയില്‍ പാടുന്നത് താന്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംഗീത സംവിധായകരും പിന്നണി ഗായകരും അടക്കമുളളവര്‍ക്ക് മലയാള സിനിമാ രംഗത്ത് അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്ന് വിജയ് യേശുദാസ് ആരോപിച്ചു. അതേസമയം തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് ഈ പ്രശ്‌നമില്ല.

പിന്നണി ഗാനരംഗത്ത് 20 വര്‍ഷം

പിന്നണി ഗാനരംഗത്ത് 20 വര്‍ഷം

മലയാളം സിനിമയിലെ പിന്നണി ഗാനരംഗത്ത് 20 വര്‍ഷം തികച്ചിരിക്കുകയാണ് യേശുദാസിന്റെ മകന്‍ കൂടിയായ വിജയ് യേശുദാസ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ മലയാളത്തിന് സമ്മാനിച്ചിട്ടുളള വിജയ് യേശുദാസ് തമിഴിലും തെലുങ്കിലും തിരക്കുളള ഗായകനാണ്. 20 വര്‍ഷമായി മലയാളത്തില്‍ പാടുന്ന തനിക്ക് ഇപ്പോഴും കിട്ടുന്നത് ചെറിയ പ്രതിഫലമാണെന്നും വിജയ് ആരോപിച്ചു.

അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി

അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി

മലയാളത്തിലെ അനുഭവം മടുപ്പിച്ചെന്നും സെലക്ടീവ് ആയിപ്പോയും പിന്നണി ഗാനരംഗത്ത് തുടരാന്‍ താല്‍പര്യം ഇല്ലെന്നും വിജയ് യേശുദാസ് വ്യക്തമാക്കി. അവഗണിക്കപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് തന്റെ ഈ തീരുമാനം എന്നും വിജയ് യേശുദാസ് പറഞ്ഞു. താന്‍ ആരേയും കുറ്റപ്പെടുത്തുകയല്ല. അച്ഛന്‍ യേശുദാസിന് പോലും മോശം അനുഭവമുണ്ടെന്നും വിജയ് പറഞ്ഞു.

Recommended Video

cmsvideo
Vijay Yesudas is quitting from Malayalam Music Industry
 അത് വലിയ തുകയാണ്

അത് വലിയ തുകയാണ്

അരനൂറ്റാണ്ടിലധികമായി പാടുന്ന യേശുദാസ് ആറക്ക സംഖ്യ പ്രതിഫലമായി ചോദിക്കുമ്പോള്‍ പോലും അത് വലിയ തുകയാണ് എന്നാണ് പറയുന്നതെന്ന് വിജയ് ആരോപിച്ചു. അടുത്തിടെ യേശുദാസിനെ കൊണ്ട് പാടിക്കാനായി ഒരു നിര്‍മ്മാതാവ് വിളിക്കുകയും പ്രതിഫലം പറഞ്ഞപ്പോള്‍ അത് കൂടുതലാണല്ലോ എന്ന് മറുപടി നല്‍കുകയുമാണ് ഉണ്ടായതെന്നും വിജയ് അഭിമുഖത്തില്‍ പറയുകയുണ്ടായി.

English summary
Director Najeem Koya criticising Vijay Yesudas' decision of quitting from Malayalam Playback Singing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X