യുവസംവിധായകനെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി; നിര്‍മാതാവിനെ സംശയം, പരാതി
തൃശൂര്‍: യുവസംവിധായകന്‍ നിഷാദ് ഹസനെ യാത്രയ്ക്കിടെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. മുഖംമൂടി ധരിച്ചവരാണ് വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിര്‍മാതാവിനെ സംശയമുള്ളതായും അവര്‍ പറഞ്ഞു. തൃശൂര്‍ പാവറട്ടിയില്‍ വച്ചാണ് സംഭവം.
ബുധനാഴ്ച പുലര്‍ച്ചെ ഭാര്യയ്‌ക്കൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു നിഷാദ് ഹസന്‍. ആക്രമണത്തിനിടെ ഭാര്യയ്ക്കും പരിക്കേറ്റു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകനാണ് നിഷാദ് ഹസന്‍. ഈ സിനിമയുടെ മുന്‍ നിര്‍മാതാവ് സിആര്‍ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പേരാമംഗലം പോലീസാണ് കേസ് അന്വേഷിക്കുന്നത്.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വഴിപാടുകള്‍ നടത്താന്‍ പാവറട്ടി പള്ളിയിലും ഗുരുവായൂരും പോയിവരാമെന്ന് കരുതിയാണ് വീട്ടിനിന്ന് സംവിധായകനും ഭാര്യയും ഇറങ്ങിയത്. ഈ സമയം മറ്റൊരു വണ്ടിയിലെത്തിയവര്‍ ഇവരെ തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.
വിപ്ലവം ജയിക്കാനുണ്ട് എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളുണ്ടായിരുന്നുവത്രെ. മുന്‍ നിര്‍മാതാവുമായിട്ടായിരുന്നു തര്‍ക്കം. തുടര്‍ന്ന് മറ്റൊരു നിര്‍മാതാവിന്റെ സഹായത്തോടെയാണ് സിനിമ റിലീസ് ചെയ്തത്.












Click it and Unblock the Notifications