'ഭക്ഷണം മുസ്ലീങ്ങൾക്ക് മാത്രമെന്ന് ബോർഡ് വെയ്ക്കൂ'; നോമ്പുകാലത്തെ ഹോട്ടൽ അടച്ചിടലിനെതിരെ ഒമർ ലുലു
കൊച്ചി; നോമ്പുകാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരായ സംവിധായകൻ ഒമർ ലുലുവിന്റെ പോസ്റ്റിനെതിരെ വിമർശം.
നോമ്പ് ആയതിനാൽ തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കിട്ടാനില്ലെന്ന് പറഞ്ഞ് ഒമർ ലുലു ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കിട്ടിരുന്നു. നോമ്പിന് രാത്രി ഏഴ് മണി വരെ കട അടച്ചിടുന്ന മുസ്ലീം സഹോദരൻ ഇവിടെ ഭക്ഷണം മുസ്ലീം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന് കടക്ക് പുറത്ത് ഒരു ബോർഡ് വെയ്ക്കണമെന്നായിരുന്നു ലുലുവിന്റെ കുറിപ്പ്. ഇതിനെതിരെയാണ് വിമർശനങ്ങൾ.
'അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ

ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ, നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി 7മണി വരേ കട അടച്ചിടുന്ന മുസ്‌ളീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണ് എന്ന്, എന്നായിരുന്നു ഒമർ ലുലുനിന്റെ കുറിപ്പ്.

നിരവധി പേരാണ് സംവിധായകനെതിരെ ഇതോടെ രംഗത്തെത്തിയത്. മുസ്ലീം വിരുദ്ധതയാണ് ഒമർ പറയുന്നതെന്ന വിമർശനമാണ് പലരും ഉയർത്തിയത്. റീച്ച് കൂടാനുള്ള തന്ത്രമാണെന്നുള്ള വിമർശനവും ചിലർ ഉയർത്തുന്നുണ്ട്. അതേസമയം ഒമർ പറയുന്നത് ശരിയാണെന്നും ഹോട്ടൽ എല്ലാവർക്കും വേണ്ടിയാകണമെന്നും ചിലർ കുറിക്കുന്നുണ്ട്. വിമർശനം കടുത്തതോടെ ഒമർ ലുലു മറ്റൊരു പോസ്റ്റ് പങ്കിട്ടു.

പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോൾ ഞാന്‍ വർഗ്ഗിയ വാദിയായി. ഞാൻ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട് പറഞ്ഞോ നോമ്പ് എടുത്താലും ഹോട്ടൽ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു. നോമ്പ് എടുത്തു ഹോട്ടൽ തുറന്ന് ചിരിച്ച് കൊണ്ട് എല്ലാവർക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ. ഹോട്ടൽ (കൂടുതൽ വഴിയാത്രക്കാർ ആണ് വരുന്നത് പൈസ വാങ്ങി കൊണ്ട് ഭക്ഷണം കൊടുക്കുന്നു എന്നാലും ഒരു സേവനമാണ്)', എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്.

നോമ്പിനിടയിൽ മലപ്പുറത്ത് തുറന്ന് പ്രവർത്തിക്കുന്ന ചില ഹോട്ടലുകളുടെ പേരുകളും സംവിധായകൻ പങ്കുവെച്ചു. തുടർന്ന് മറ്റൊരു പോസ്റ്റും ഒമർ ലുലു പങ്കിട്ടു. അതിങ്ങനെ-തെറ്റ് എന്റെ ഭാഗത്താണ് സിനിമാ തീയേറ്റർ തുറക്കാത്തതും ഹോട്ടൽ തുറക്കാത്തതും ഒരേപോലെ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു.ഞാൻ ഇന്നലെ എനിക്ക് നിഷ്കളങ്കമായി മനസ്സിൽ തോന്നിയ ഒരു കാര്യം പറഞ്ഞൂ എന്റെ ഉമ്മ വരേ ഇന്നലെ എന്നെ തള്ളി പറഞ്ഞു അതോടെ ഞാന്‍ ഒന്ന് ഒറപ്പിച്ചു എന്റെ ഉമ്മയെ എനിക്ക് വേണം മതമില്ലാത്ത എന്നെ ഉമ്മച്ചിക്ക് പോലും വേണ്ട ഇനി മുതൽ ഇസ്ലാം മതം ഒന്ന് പഠിക്കാൻ തീരുമാനിച്ചു.

Happy Wedding എന്ന എന്റെ ആദ്യ സിനിമ തന്നെ നോമ്പ് കാരണം മറ്റ് റിലീസുകൾ വരാത്ത കാരണം രക്ഷപ്പെട്ട സിനിമയാണ് ആ ഞാന്‍ അത് ഒരിക്കലും മറക്കാൻ പാടില്ലായിരുന്നു.ഇപ്പോ തന്നെ എന്റെ FB,Insta followers കുറഞ്ഞു മൊത്തം എനിക്ക് നഷ്ടം മാത്രം ,എന്നായിരുന്നു കുറിപ്പ്. എന്തായാലും ഇപ്പോഴും സംവിധായകന്റെ പോസ്റ്റിന് കീഴെ വിമർശനങ്ങളും കമന്റുകളും നിറയുകയാണ്. ഇവയ്ക്ക് ഒമർ മറുപടി നൽകുന്നുമുണ്ട്












Click it and Unblock the Notifications