'ഒമറിക്കാ... ആ അഞ്ച് ലക്ഷം കൊടുത്തേക്ക്...', ബെറ്റില്‍ തോറ്റ് ഒമര്‍ ലുലു, ഫേസ്ബുക്കില്‍ കമന്റുകളുടെ പൂരം
ഞായറാഴ്ച നടന്ന ടി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് കിരീടം ചൂടിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി 20 ലോകകപ്പ് ആണിത്. നേരത്തെ 2010 ലും ടീം വിജയിച്ചിരുന്നു. കൂടാതെ ഒരേ കാലയളവില്‍ ഏകദിന, ടി 20 ലോകകപ്പ് വിജയിച്ച ഏക ടീം എന്ന ഖ്യാതിയും ഇംഗ്ലണ്ടിന് കൈവന്നിരിക്കുകയാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഇംഗ്ലണ്ടിന്റെ വിജയം ഇരുട്ടടിയായിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലുവിന്. എങ്ങനെ എന്നല്ലേ. ഇന്ന് രാവിലെ മത്സരത്തില്‍ ആരും ജയിക്കും എന്ന് പറഞ്ഞ് കമന്റിട്ടയാളുമായി ബെറ്റ് വെച്ചതായിരുന്നു ഒമര്‍ ലുലു. എന്നാല്‍ ആ ബെറ്റ് വെറുമൊരു ബെറ്റായിരുന്നില്ല. അതാണ് ഒമര്‍ ലുലുവിന് ഇപ്പോള്‍ പണിയായിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം സൂപ്പര്‍ സണ്‍ഡേ ആയിരുന്നു ഇന്ന്. ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ടി 20 ലോകകപ്പിന് അത്രയും ആവേശത്തിലായിരുന്നു എല്ലാവരും കാത്തിരുന്നത്. ആ ആവേശം സോഷ്യല്‍ മീഡിയയിലും പ്രകടമായിരുന്നു. അതിന് ചുവടുപിടിച്ച് ഇന്നത്തെ ഫൈനലില്‍ താന്‍ പാകിസ്ഥാനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. ഇന്ന് പാകിസ്ഥാന്‍ ജയിക്കും എന്നായിരുന്നു ഒമര്‍ ലുലു ഇട്ട പോസ്റ്റ്.

ഇതിന് താഴെ നിഥിന്‍ നാരായണന്‍ എന്നയാള്‍ ഇംഗ്ലണ്ട് ജയിക്കും ബെറ്റ് ഉണ്ടോ 5 ലക്ഷത്തിന്.. ധൈര്യം ഉണ്ടെങ്കില്‍ ബെറ്റ് വെച്ചാ മതി എന്ന് പറഞ്ഞ് കമന്റിട്ടിരുന്നു. ഇതിന് ഡണ്‍ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ മറുപടി. ഇതിന് ശേഷം പാകിസ്ഥാനെ സപ്പോര്‍ട്ട് ചെയ്തതില്‍ ചിലര്‍ ഒമര്‍ ലുലുവിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും ദേശസ്‌നേഹവും രണ്ടാണ് എന്ന് പറഞ്ഞ് ഒമര്‍ ലുലു മറ്റൊരു പോസ്റ്റും പങ്കുവെച്ചിരുന്നു.

ഏതായാലും കളി കഴിഞ്ഞ് ഇംഗ്ലണ്ട് ജയിച്ചതോടെ എല്ലാവരും വീണ്ടും ഒമര്‍ ലുലുവിന്റെ ബെറ്റിന് താഴെ തന്നെ എത്തി. വാക്ക് പാലിക്കണം എന്നും ബെറ്റില്‍ തോറ്റ സ്ഥിതിക്ക് അഞ്ച് ലക്ഷം കൊടുക്കണം എന്നുമാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍. ഇതിനോട് ഒമര്‍ ലുലു ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ വരുന്ന ചില കമന്റുകള്‍ നോക്കാം

'ലെ ഒമര്‍ ഇക്ക -'എന്താണ് 5 ലക്ഷം ഒക്കെ ചോദിച്ചുവെന്ന് കേട്ടു.. നാണ്, പ്രിത്വി രാജ്, അനൂപ് മേനോന്, ഉണ്ണി മുകുന്ദന്.....'
'മോദി ഷji ക്ക് ശേഷം ആദ്യം ആയിട്ട് ഒരാളോട് നാട്ടുകാര്‍ 5 ലക്ഷം കൊടുക്ക് എന്ന് കമന്റ് ഇടുന്നത് കാണുന്നത്. ??
നവ മോഡി ജി ഒമര്‍ ജി'
'ആ അഞ്ചു ലക്ഷം അങ്ങ് കൊടുത്തേക്ക്.. വാക്ക് പറഞ്ഞാ പാലിക്കണം.. വെറുതെ മലയാളികളുടെ വാക്കിന്റെ വില കളയരുത്'
'അണ്ണാ അണ്ണന്‍ നാണംകെടുന്നത് ഞങ്ങ ഫാന്‍സിന് സഹിക്കില്ല അതോണ്ട് ആ അഞ്ചുലക്ഷം അങ്ങ് കൊടുത്തേക്ക്'

'5 ലക്ഷം കൊടുത്തില്ലേല്‍ നാണക്കേട് ആണേ ...'
'അപ്പൊ എങ്ങന omare കാര്യങ്ങള്‍ ????
ചെക്ക് ആയിട്ടാണോ ക്യാഷ് ആയിട്ടാണോ അതോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ആണോ ബേം ആകട്ടെ'
'5 ലക്ഷം കൊടുക്കുന്ന ആദ്യ സെലിബ്രിറ്റി ആണ് ഇക്ക '












Click it and Unblock the Notifications