'ബെറ്റ് വച്ച യുവാവിനെ കാണാന്‍ കോഴിക്കോട്ടേക്ക്'; ഒമര്‍ ലുലു കൊടുക്കുമോ അഞ്ച് ലക്ഷം
കൊച്ചി: ഐ സി സി ട്വന്റി 20 ലോകകപ്പ് ഫൈനല്‍ ദിവസം സംവിധായകന് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.
'ഗംഭീര മത്സരം ആവട്ടെ ഇന്നത്തെ ഫൈനല്‍, ഇന്ന് Pakistan ജയിക്കും My Prediction' . എന്നായിരുന്നു ആ പോസ്റ്റ്. ഒട്ടേറെ കമന്റുകളാണ് ആ പോസ്റ്റിന് താഴെ വന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കമന്റ് ഇംഗ്ലണ്ട് ജയിക്കും. ബെറ്റ് ഉണ്ടോ അഞ്ച് ലക്ഷത്തിന് എന്നായിരുന്നു. മറ്റൊന്നും ചിന്തിക്കാതെ ഒമര്‍ ലുലു തമ്മതം മൂളി.

എന്നാല്‍ കപ്പ് ഇംഗ്ലണ്ട് കൊണ്ടു പോയതോടെ സോഷ്യല്‍ മീഡിയയില്‍ ഒമര്‍ ലുലുവിനെതിരെ ട്രോളുകളുടെ പൊങ്കാലയാണ്. ബെറ്ര് വച്ചയാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ ബെറ്റ് വച്ച യുവാവിനെ കാണുന്നതിന് വേണ്ടി ഒമര്‍ ലുലു കോഴിക്കോട്ടേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.

ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ബെറ്റ് വച്ച നിഥിനെ കാണാന്‍ കോഴിക്കോട്ടേക്ക് എന്നായിരുന്നു സംവിധായകന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒമര്‍ ലുലു പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുമായി എത്തിയത്.

ചില കമന്റുകള്‍ ഇങ്ങനെയാണ്, നാട്ടില്‍ ഇല്ലാത്തവനെ എങ്ങനെ കാണാന്‍ പോകും, നിധിന് പ്രവാസിയാണ് ഇപ്പോള്‍ നാട്ടില്‍ ഇല്ല.പറ്റിക്കാന്‍ ആണെങ്കിലും ഇങ്ങനൊന്നും പറയല്ലേ സാറേ. ബെറ്റ് വക്കുന്നതും കാഷ് കൊടുക്കുന്നതുമൊക്കെ നിയമവിരുദ്ധമാണ് കേട്ടോ. അണ്ണാ ഒരു ഐഡിയ അവനെ നായകന് ആക്കി ഒരു പടം പിടിക്ക്.......സാലറി ആയി ഈ 5 ലക്ഷം അങ്ങ് കൊടുത്തമതി. ഇതിപ്പോ ലാഭം ആയീല്ലോ - എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വന്ന കമന്റുകള്‍.

ഭാഗ്യത്തിന് ആ ചെങ്ങായി 5 ലക്ഷത്തിനു പകരം 5 കോടി പറഞ്ഞിരുന്നെങ്കില്‍ നിങ്ങള്‍ പെട്ടുപോയിരുന്നു ഒമര്‍ ഭായ്. അല്ല മന്സാ നിങ്ങളിങ്ങനെ റിയാക്ട് ചെയ്യുമെന്നറിഞ്ഞെങ്കില് ഞാന്‍ വെക്കുമായിരുന്നില്ലേ ഇതിലും നല്ലൊരു ബെറ്റ്- ഇങ്ങനെയുള്ള രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.

അതേസമയം, ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് കപ്പ് സ്വന്തമാക്കിയത്. പാകിസ്ഥാന്റെ ബോളിംഗ് തന്ത്രങ്ങലെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications