കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് പ്രതിയെന്ന് ഗണിച്ച് കണ്ടെത്തിയവർ,പീഡനക്കേസ് പ്രതിയുടെ കുറ്റസമ്മതത്തിന് ലൈക്കടിക്കുന്നു';ഒമർ ലുലു

ദിലീപ് പ്രതിയെന്ന് ഗണിച്ച് കണ്ടെത്തിയവർ,പീഡനക്കേസ് പ്രതിയുടെ കുറ്റസമ്മതത്തിന് ലൈക്കടിക്കുന്നു;ഒമർ

Google Oneindia Malayalam News

കൊച്ചി; ലൈംഗിക അതിക്രമ ആരോപണത്തിന് പിന്നാലെ മലയാളി റാപ്പർ ആയ ഹിരണ്‍ ദാസ് മുരളി(വേടന്‍) കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ വേടൻ ഭാഗമായ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിന്റെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുകയാണെന്ന് സംവിധായകൻ മുഹ്സിൻ പരാരി ഔദ്യോഗികമായി അറിയിച്ച പിന്നാലെയായിരുന്നു വേടൻ ഖേദപ്രകടനം നടത്തിയത്.

Recommended Video

cmsvideo
Omar Lulu slams those actors who supports Vedan in me too allegation | Oneindia Malayalam

പോസ്റ്റിന് പിന്നാലെ താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തിൽ വേടന് 'ലൈക്ക്' അടിച്ച് ചില സിനിമാ താരങ്ങളും എത്തിയതാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണായിരിക്കുന്നത്. താരങ്ങളുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് സംവിധായകൻ ഒമർ ലുലു ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.

ലൈംഗികാരോപണം

വിമൺ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ജൂൺ രണ്ടിനായിരുന്നു വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. പേജിന്റെ അഡ്മിൻ ഒന്നിൽ കൂടുതൽ സ്ത്രീകളുടെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു വേടനെതിരെ പോസ്റ്റ് പങ്കിട്ടത്. എന്നാൽ ആ പോസ്റ്റ് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിരുന്നില്ല.

സംഗീത ആൽബം

ഇതിനിടയിൽ സംവിധായകനും തിരക്കഥ കൃത്തുമായ മുഹ്സിൻ പരാരി വേടനെ ഉൾപ്പെടുത്തി കൊണ്ടുള്ള മ്യൂസിക്കൽ ആൽബം സംബന്ധിച്ച് വീഡിയോ പോസ്റ്റ് പുറത്തിറക്കിയിരുന്നു. തുടർന്ന് നിരവധി പേർ ഈ വീഡിയോയ്ക്ക് താഴെ വേടനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ ചൂണ്ടിക്കാണിച്ചു. വിമർശനം ഉയർന്നതോടെയാണ് സംഗീത ആല്‍ബം നിര്‍ത്തിവയ്ക്കുന്നതായി മുഹ്‌സിന്‍ പരാരി അറിയിച്ചത്.

 ഖേദപ്രകടനം

ഇതിന് പിന്നാലെയായിരുന്നു വേടൻ ഖേദപ്രകടിച്ചത്.തനിക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങളും താഴ്മയോടെ ഉൾക്കൊള്ളുന്നുവെന്നും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാറ്റ് പറയുന്നുവെന്നുമായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ വേടൻ പ്രതികരിച്ചത്. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട എന്നില്‍, സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് ഞാൻ നഷ്ടമാക്കിയതെന്നും വേടൻ പോസ്റ്റിൽ പറയുന്നു.

 സോഷ്യൽ ക്രിമിനൽ

അതേസമയം ലൈംഗിക അതിക്രമങ്ങളിൽ മാപ്പ് പറയുന്നത് ഒരു പരിഹാരമല്ലെന്ന തലത്തിലായിരുന്നു ഇതിനോട് സോഷ്യൽ ലോകം പ്രതികരിച്ചത്. നടി രേവതി സമ്പത്ത് ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ രേവതി സമ്പത്ത് പറഞ്ഞത്.

പ്രതിക്കൊപ്പം നിൽക്കുമോ

അതിനിടെ വേടന്റെ പോസ്റ്റിന് ലൈക്ക് അടിച്ച് സെലിബ്രിറ്റി താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുന്നുണ്ട്. ഫെമിനിസവും തുല്യനീതിയും ആവശ്യപ്പെടുകയും ഇരയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ഇരട്ടത്താപ്പാണ് ഇത് പ്രകടമാക്കുന്നതെന്നാണ് വിമർശനം. നേരത്തേ വൈരമുത്തുവിനെ രംഗത്തെത്തിയ ഇവർ നാളെ ഇത്തരത്തിൽ പീഡനത്തിൽ മാപ്പ് പറയുന്ന പ്രതികൾക്കൊപ്പം നിൽക്കുമോയെന്നും വിമർശകർ ചോദിക്കുന്നു.

പുരോഗമന കോമാളികൾ

സംവിധായകൻ ഒമർ ലുലുവും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്റെ പോസ്റ്റ് വായിക്കാം-ആട്ടിൻതോലിട്ട പുരോഗമന കോമാളികൾ പീഢനാരോപണം നേരിട്ട്‌ അതിനു മാപ്പ്‌ ചോദിച്ചുകൊണ്ട്‌ വേടൻ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിൽ ലൈക്ക്‌ ചെയ്തത്‌ മലയാളത്തിലെ പ്രമുഖരായ 'പുരോഗമന കോമാളികൾ.'
പുരോഗമന കോമാളികൾ എന്ന് തന്നെ വേണം ഇവറ്റകളെ വിശേഷിപ്പിക്കാൻ. അഥവാ ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാർക്കറ്റ്‌ കൂട്ടുകയും ഇഷ്ടക്കാർ പീഢന വിഷയത്തിൽ ഉൾപ്പെടുമ്പോൾ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ മറ്റ്‌ എന്ത്‌ വിളിക്കണം?

ലൈക്കിന് രാഷ്ട്രീയം ഉണ്ടെന്ന്

ദിലീപ്‌ വിഷയത്തിൽ അദ്ദേഹം പ്രതിയാണെന്ന് നേരത്തെ ഗണിച്ച്‌ കണ്ടെത്തിയവർ, അദ്ദേഹം പ്രതിയാകണമെന്ന് ഏറ്റവും കൊതിച്ചിരിക്കുന്നവർ തന്നെയാണ്‌, മറ്റൊരു പീഢനക്കേസ്‌ പ്രതി കുറ്റസമ്മതം നടത്തിയപ്പോൾ അതിനെ ലൈക്കടിച്ച്‌ പിന്തുണക്കുന്നവർ!അല്ലാ, സ്വയം ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞുനടക്കുന്ന പ്രമുഖ മഹിള തന്നെയല്ലേ ഈയിടെ പറഞ്ഞത്‌ ഒരു 'ലൈക്കി'നു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന്?

 ഇരട്ടത്താപ്പ്

അങ്ങനെയെങ്കിൽ നിങ്ങൾ ഇരയ്ക്കൊപ്പമല്ല, മാപ്പ്‌ ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണെന്നല്ലേ തെളിയിച്ചത്‌? 'സ്ത്രീപക്ഷ' നിലപാടുകളുമായി മറ്റുള്ളവരെ പൊട്ടൻ കളിപ്പിക്കുന്നത്‌ നിർത്താൻ സമയമായി.ഇനിയെങ്കിലും ഇവരുടെ ഒക്കെ ഇരട്ടത്താപ്പ് ജനം തിരിച്ച്‌ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.

ലോക്ക് ഡൗൺ; വിദേശത്തുള്ള ദമ്പതികൾക്ക് വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ അനുവദിച്ച് ഹൈക്കോടതിലോക്ക് ഡൗൺ; വിദേശത്തുള്ള ദമ്പതികൾക്ക് വീഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്ട്രേഷൻ അനുവദിച്ച് ഹൈക്കോടതി

English summary
director omar lulu slams those actors who supports vedan in me too allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X