കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രോതാവിനെ പരിഗണിക്കാതെ പാടുന്ന യേശുദാസ്,വാശി പിടിച്ചാൽ മാത്രം പോര.. കൊടുത്താലേ കിട്ടൂ,';സംവിധായകൻ

Google Oneindia Malayalam News

കൊച്ചി; കഴിഞ്ഞ ദിവസമാണ് ഗായകൻ വിജയ് യേശുദാസ് ആ ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്, മലയാളി ഗായകർക്ക് അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നും ഇനി മലയാളത്തിൽ പാടില്ലെന്നുമായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്. അതേസമയം വിജയിയുടെ തിരുമാനത്തിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ പിജി പ്രേംലാൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

യേശുദാസിനെ കുറിച്ച് തന്നെ പറയാം

യേശുദാസിനെ കുറിച്ച് തന്നെ പറയാം

വിജയ് യേശുദാസിന് കാര്യം പിടി കിട്ടാത്തതുകൊണ്ടാണ്.വിജയിന് മലയാളം അദ്ദേഹം 'അർഹിക്കുന്ന' പരിഗണന നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവിന് അതിലുമെത്രയോ മടങ്ങ് പരിഗണനയും സ്നേഹവും നൽകിയിട്ടുമുണ്ട്.
പക്ഷേ, ആ പരിഗണന തിരിച്ച് ശ്രോതാക്കൾക്ക് ലഭിച്ചിട്ടുണ്ടോ? സാക്ഷാൽ യേശുദാസിനെക്കുറിച്ചു തന്നെ പറയാം.

വ്യത്യാസം തിരിച്ചറിഞ്ഞ് നിരാശപ്പെട്ടിട്ടുണ്ട്

വ്യത്യാസം തിരിച്ചറിഞ്ഞ് നിരാശപ്പെട്ടിട്ടുണ്ട്

അദ്ദേഹം ലോകോത്തര ഗായകനാണ്. ചലച്ചിത്രഗാനങ്ങളുടെ ഒറിജിനൽ വേർഷനിലൂടെ മാത്രമല്ല, സ്റ്റേജ് പരിപാടികളിലൂടെയും ദാസേട്ടന്റെ പാട്ടുകൾ മലയാളികൾ കേട്ടിട്ടുണ്ട്. പക്ഷേ അവ രണ്ടും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് നിരാശപ്പെട്ടിട്ടുമുണ്ട്. ഒരു കഥയോ നോവലോ കവിതയോ എഴുതി പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അതിന്മേലുള്ള അനുഭവത്തിന്റെ അവകാശം വായനക്കാരന്റേതാണ്.

ശ്രോതാവ് പ്രതീക്ഷിക്കുന്നുണ്ട്

ശ്രോതാവ് പ്രതീക്ഷിക്കുന്നുണ്ട്

ഒരു പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞാൽ നൂറുകണക്കിനോ ആയിരക്കണക്കിനോ പ്രാവശ്യം അതു കേൾക്കുന്ന ഒരു ശ്രോതാവിന് ആ പാട്ടിന്മേൽ ഒരു അനുഭവം, വൈകാരികത...ഒക്കെ സ്വന്തമാകുന്നുണ്ട്. ആ പാട്ട് അത് പാടിയ ഗായകൻ തന്നെ സ്റ്റേജിൽ പാടുമ്പോഴും അതേ അനുഭവം ശ്രോതാവ് പ്രതീക്ഷിക്കുന്നുണ്ട്.

തനിക്ക് ഇഷ്ടമുള്ളത് പോടെ പാടാം എന്ന മനോഭാവം

തനിക്ക് ഇഷ്ടമുള്ളത് പോടെ പാടാം എന്ന മനോഭാവം

പക്ഷേ, യേശുദാസ് എന്ന ഗായകൻ തന്റെ സ്റ്റേജ് പരിപാടികളിൽ ശ്രോതാവിനോട്, ഗാനത്തോടുള്ള അയാളുടെ അനുഭവത്തോട്, വേണ്ടത്ര പരിഗണന നൽകാറുണ്ടോ?'താൻ പാടിയ പാട്ടാണ്, അത് തനിക്കിഷ്ടമുള്ളതുപോലെ സ്റ്റേജിൽ പാടാം' എന്ന ഉപേക്ഷാ മനോഭാവത്തോടെ സ്റ്റേജിൽ പാടുന്ന യേശുദാസിനെയാണ് മലയാളിക്ക് പരിചയം.

എസ്പിയെ കണ്ടിരിക്കുന്നു

എസ്പിയെ കണ്ടിരിക്കുന്നു

എന്നാൽ അതേ മലയാളിക്ക് SP ബാലസുബ്രഹ്മണ്യം എന്ന, നാല്പതിനായിരത്തിൽ പരം പാട്ടുകൾ പാടിയ ഗായകനേയും പരിചയമുണ്ട്. താൻ തന്നെ പാടിയ പാട്ട് വീണ്ടും സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ ഒറിജിനൽ പോലെ തന്നെ പാടാൻ ശ്രമിക്കുന്ന SPB-യെ എത്രയെത്ര വേദികളിൽ നാം കണ്ടിരിക്കുന്നു.

വാശി പിടിച്ചാൽ പോര

വാശി പിടിച്ചാൽ പോര

ശ്രോതാവ് കേട്ടുശീലിച്ച ഗാനത്തോട്, അയാളുടെ ഗാനാനുഭവത്തോട് നീതി കാണിക്കണമെന്ന നിഷ്ക്കർഷയുള്ള മഹാഗായകരും ഉണ്ട് എന്ന് സൂചിപ്പിച്ചുവെന്ന് മാത്രം. അത് തനിക്ക് പരിഗണന വേണമെന്ന് സ്വയം വാശി പിടിച്ചാൽ മാത്രം പോരാ, ശ്രോതാവിന് പരിഗണന നൽകാനുള്ള ഉത്തരവാദിത്വം ഗായകനെന്ന നിലയിൽ തനിക്കുമുണ്ടെന്ന് തിരിച്ചറിയുന്ന നിലപാടിന്റെ വിഷയമാണ്.

80 വയസായ യേശുദാസിനോട്

80 വയസായ യേശുദാസിനോട്

തന്റെ പിതാവിന് ആറക്ക പ്രതിഫലം കിട്ടാൻ അർഹതയുണ്ടെന്ന് വിജയ് സൂചിപ്പിക്കുന്നു. തീർച്ചയായും അങ്ങനെ കരുതുന്നതിൽ തെറ്റില്ല. പക്ഷേ ലതാമങ്കേഷ്ക്കറിന് പ്രായമായിയെന്നും അവർ പാട്ടു നിർത്തണമെന്നും പണ്ടു പറഞ്ഞ യേശുദാസിനെ മലയാളി കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ 80 വയസ്സുള്ള ദാസേട്ടനോട് 'പാട്ടു നിർത്തൂ' എന്ന് ഒരു മലയാളിയും പറയുമെന്ന് ഞാൻ കരുതുന്നില്ല.

ദാസേട്ടനുണ്ട്

ദാസേട്ടനുണ്ട്

അദ്ദേഹം ഇനിയുമിനിയും പാടിക്കൊണ്ടേയിരിക്കണമെന്നാണ് സാമാന്യമലയാളി ആഗ്രഹിക്കുന്നത്. എന്നാൽ തന്റെ ശബ്ദത്തിനെയും സംഗീതത്തെയും പ്രായത്തിന്റെ അസ്കിതകൾ ബാധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയാനും അത് പ്രകൃതിസഹജമാണെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള ഉത്തരവാദിത്വം ദാസേട്ടനുമുണ്ട്.

നസീറിന്റെ പ്രതിഫലം

നസീറിന്റെ പ്രതിഫലം

നായകനായും സൂപ്പർസ്റ്റാറായും പതിറ്റാണ്ടുകൾ തിളങ്ങി നിന്ന സാക്ഷാൽ പ്രേംനസീർ പിന്നീട് ലാലേട്ടന്റെയും മമ്മൂക്കയുടെയുമൊക്കെ ചിത്രങ്ങളിൽ താരതമ്യേന ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആ ചിത്രങ്ങളിൽ തന്റെ പഴയ സൂപ്പർസ്റ്റാർകാലത്തെ പ്രതിഫലം അദ്ദേഹം വാങ്ങിച്ചിട്ടുണ്ടാകാൻ ഇടയില്ല എന്ന് സിനിമയുടെ സാമാന്യ വാണിജ്യയുക്തി അറിയുന്നവർക്ക് പറയാൻ കഴിയുമെന്നു മാത്രം സൂചിപ്പിക്കുന്നു.

 യേശുദാസിന്റെ സ്വഭാവം കണ്ട് അന്തം വിട്ടിട്ടുണ്ട്

യേശുദാസിന്റെ സ്വഭാവം കണ്ട് അന്തം വിട്ടിട്ടുണ്ട്

ഏതുവേദിയിലും സ്നേഹത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പാടുന്ന ദാസേട്ടൻ മൊബൈൽ ഫോണിൽ തന്റെ ഫോട്ടോ എടുത്തയാളെ അടുത്തേക്ക് വിളിച്ച് ഫോണിൽ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്യുന്ന കാഴ്ചകണ്ട് അന്തംവിട്ടുപോയിട്ടുണ്ട് മലയാളി. ഒരു സാധാരണ ആരാധകനെ പോലും സമീപത്തേക്കു വിളിച്ച് തോളിൽ കയ്യിട്ട് പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്യുന്ന SPB - യെ കണ്ടും ഞങ്ങൾ അന്തം വിട്ടിട്ടുണ്ട്.

പറയാതെ വയ്യ

പറയാതെ വയ്യ

പെരുമാറ്റത്തിന്റെയും സാമൂഹ്യ ഇടപെടലിന്റെയും മനുഷ്യത്വത്തിന്റെയുമൊക്കെ കാര്യത്തിൽ SP ബാലസുബ്രഹ്മണ്യത്തെ പോലുള്ളവർ നാലു ചുവടു മുമ്പിൽ നില്ക്കുന്നുവെന്ന് പറയാതെ വയ്യ.

 വിജയ് ഇനിയും സംഗതികൾ പഠിക്കാനുണ്ട്

വിജയ് ഇനിയും സംഗതികൾ പഠിക്കാനുണ്ട്

സ്നേഹം, ബഹുമാനം, പരിഗണന... ഇതൊക്കെ കൈക്കോട്ടു കൊണ്ട് ഒരിടത്തേക്കു മാത്രം മണ്ണു വാരിക്കൂട്ടുന്നതു പോലെ നേടാൻ പറ്റുന്ന സംഗതികളല്ല ; കൊടുത്താലേ കിട്ടൂ. വിജയ് ഇനിയും സംഗതികൾ പഠിക്കാനുണ്ട്.

കോണ്‍ഗ്രസ് സീറ്റുകളില്‍ കണ്ണുവച്ച് മുസ്ലീം ലീഗ്; തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസ്, പ്രതീക്ഷ ജോസഫിൽകോണ്‍ഗ്രസ് സീറ്റുകളില്‍ കണ്ണുവച്ച് മുസ്ലീം ലീഗ്; തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസ്, പ്രതീക്ഷ ജോസഫിൽ

 ഹൈക്കോടതിയിൽ സിബിഐയ്ക്ക് തിരിച്ചടി; ലൈഫ് മിഷൻ കേസിൽ വേഗം വാദം കേൾക്കണമെന്ന ഹർജി തള്ളി ഹൈക്കോടതിയിൽ സിബിഐയ്ക്ക് തിരിച്ചടി; ലൈഫ് മിഷൻ കേസിൽ വേഗം വാദം കേൾക്കണമെന്ന ഹർജി തള്ളി

കൊട്ടിയം കേസ്; നടി ലക്ഷ്മി പ്രമോദും ഭർത്താവും അറസ്റ്റിലേക്ക്? മൂൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതികൊട്ടിയം കേസ്; നടി ലക്ഷ്മി പ്രമോദും ഭർത്താവും അറസ്റ്റിലേക്ക്? മൂൻകൂർ ജാമ്യം സ്റ്റേ ചെയ്ത് ഹൈക്കോടതി

Recommended Video

cmsvideo
Vijay Yesudas is quitting from Malayalam Music Industry

English summary
Director PG premlal about Vijay Yesudas's decision on singing and singer Yesudas's charecter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X