• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധോണിയെയും മോദിയെയും വിമര്‍ശിക്കുന്നത് നിര്‍ത്തണമെന്ന് പ്രിയദര്‍ശന്‍; മറുപടിയായി കിടിലന്‍ കമന്‍റുകള്‍

ലോകകപ്പ് ക്രിക്കറ്റിലെ കഴിഞ്ഞ മത്സരങ്ങളിലെ സ്കോറിങ്ങിലെ വേഗത കുറവിന്‍റെ പേരില്‍ ധോണിക്ക് നേരെ വലിയ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം കിട്ടിയിട്ടും സ്കോര്‍ ഉയര്‍ത്തുന്നതിനായി ആക്രമിച്ചു കളിക്കാന്‍ ധോണിക്ക് സാധിക്കാതെ വന്നതോടെ അദ്ദേഹത്തിന് നേരെയുള്ള വിമര്‍ശനങ്ങളും വളരെയേറെ ശക്തമായി. ബംഗ്ലാദേശിനെതിരെ 39--ാം ഓവറില്‍ ക്രീസിലിലിറങ്ങിയ ധോണി അവസാന ഓവറിലാണ് പുറത്തായത്. 33 പന്തില്‍ 35 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം.

ചത്തീസ്ഗണ്ഡ് പാഠം; കമല്‍നാഥ് ഒഴിയും, മധ്യപ്രദേശിലും വന്‍മാറ്റങ്ങള്‍ക്കൊരുങ്ങി കോണ്‍ഗ്രസ്

അവസാന ഓവറുകളില്‍ സിംഗിളുകളെടുക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച് ഭുവനേശ്വര്‍കുമാറിന് സ്ട്രൈക്ക് കൈമാറാതിരുന്ന ധോണിയുടെ നീക്കവും വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ധോണിയുടെ ബാറ്റിങ്ങിനെ പരിഹസിച്ചു കൊണ്ടുള്ള നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ധോണിയെ ന്യായീകരിച്ചു കൊണ്ട് സിനിമാ സംവിധായകനായാ പ്രിയദര്‍ശന്‍ രംഗത്ത് എത്തുന്നത്..വിശദാംശങ്ങള്‍ ഇങ്ങനെ..

വിമര്‍ശനം ശക്തമായപ്പോള്‍

വിമര്‍ശനം ശക്തമായപ്പോള്‍

ധോണിക്കെതിരെ വിമര്‍ശനം ശക്തമായപ്പോഴാണ് മുന്‍ ഇന്ത്യന്‍ ടീം നായകനായ ധോണിയെ പിന്തുണച്ച് പ്രിയദര്‍ശന്‍ രംഗത്ത് എത്തിയിരിക്കുന്നത്. മോദിയേയും ധോണിയേയും വിമര്‍ശിക്കുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ രണ്ടു പേരും രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താന്‍ അദ്ധ്വാനിക്കുന്നവരാണെന്നമാണെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രിയദര്‍ശന്‍ മോദിയേയും ധോണിയേയും പിന്തുണച്ച് രംഗത്തുവന്നത്.

പ്രതികരണം

പ്രതികരണം

കോളേജ് പഠനകാലത്ത് ക്രിക്കറ്റില്‍ സജീവമായിരുന്ന പ്രിയദര്‍ശന്‍റെ നിലപാടിന് സമ്മിശ്രമായ പ്രതികരണമാണ് അദ്ദേഹത്തിന്‍റെ പോസ്റ്റിന്‍ താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ധോണിയെ വിമര്‍ശിക്കരുതെന്ന പ്രിയന്‍റെ നിലപാടിനോട് യോജിക്കുന്നവരേക്കാന്‍ കുടുതല്‍ വിയോജനം രേഖപ്പെടുത്തുന്ന കമന്‍റുകളാണ് നിറയുന്നത്. 'ധോണി ലോകം കണ്ട മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് ഒരുപക്ഷെ ഏറ്റവും നന്നയി കളിയെ ഒബ്സെർവ് ചെയ്യാൻ കഴിവുള്ള മനുഷ്യൻ.അയാൾക്ക് മോശം ദിവസങ്ങൾ ഉണ്ടായിട്ടുണ്ടാവാം, ചില തീരുമാനങ്ങൾ തെറ്റിപോയിട്ടുണ്ടാവാം. എന്നുവെച്ച് ഇങ്ങനെ വിമര്‍ശിക്കേണ്ടതില്ല' എന്നാണ് പ്രിയന്‍റെ നിലപാടിനോട് യോജിക്കുന്നവരുടെ അഭിപ്രായം.

വിമര്‍ശിക്കാന്‍ പാടില്ല

വിമര്‍ശിക്കാന്‍ പാടില്ല

എന്നാല്‍ ധോണിയേയും മോദിയേയും വിമര്‍ശിക്കാന്‍ പാടില്ലെന്ന പ്രിയന്‍റെ അഭിപ്രായത്തിനെതിരെ ശക്തമായ എതിര്‍പ്പുകളും ഉയരുന്നുണ്ട്. ധോണിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയുന്നതിനിടക്ക് എന്തിനാണ് മോദിയുടെ കാര്യം കൂടി തിരുകി കയറ്റുന്നത് എന്തിനാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. ' ഇതിലും ഭേദം ധോണിയെ വിമർശകർ വിമര്ശിക്കുന്നതാ. അതൊരു സ്‌പോർട്മാൻ സ്പിരിറ്റിൽ ഞങ്ങൾ കണ്ടോളാം.അതിനിടക്ക് മോദിയെ കൂടി തിരുകി കയറ്റിയത് എന്തിനാണെന്നാണ്' ഒരാള്‍ ചോദിക്കുന്നത്.

സാമ്പത്തിക വളർച്ചയെ

സാമ്പത്തിക വളർച്ചയെ

ഒരാൾ ഉയരങ്ങളിലേക്ക് പോകുന്ന റൺറേറ്റിനെ പിടിച്ചു നിർത്തി... മറ്റൊരാൾ സാമ്പത്തിക വളർച്ചയെയും. രണ്ടു പേരുടെയും ഫാൻസിന് ഒന്നും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നാണ് മറ്റൊരാളുടെ കമന്‍റ്. 'ഏറ്റവും ഇഷ്ടമുള്ള സംവിധായകന്റെ ഈ പോസ്റ്റിനോട് ശക്തമായി വിയോജിക്കുന്നു !! ധോണിയേയും മോദിയേയും ഒരുമിച്ച് കമ്പയർ ചെയ്തതിൽ അതിലേറെ വിയോജിപ്പ്'എന്നാണ് മറ്റൊരാളുടെ കമന്‍റ്. 'നിങ്ങൾക്ക് എന്ത് രാഷ്ട്രീയവും പിന്തുടരാനുള്ള അവകാശം ഉണ്ട്. പക്ഷെ ഒരു ജനാധിപത്യ രാജ്യത്തിൽ ചിലരെ ഒന്നും ആരും വിമർശിക്കാൻ പാടില്ല കാരണം അവര് രാജ്യ സ്നേഹികളാണ് എന്ന് പറയുന്നതിന്റെ ലോജിക് മനസിലാവുന്നില്ല. നിങ്ങളൊക്കെ ഇമ്മാതിരി ആയി മാറിയതിൽ വളരെ വിഷമമുണ്ട് പ്രിയൻ സാർ' എന്നാണ് വേറൊരു കമന്‍റ്.

ഇതിലും ഭേദം

ഇതിലും ഭേദം

തുടർച്ചയായി രണ്ട്‌ വർഷം ഐ സി സി ലോകത്തിലെ ഏറ്റവും മികച്ച ഏകദിന കളിക്കാരനായി തിരഞ്ഞെടുത്ത താരമാണ്‌ ധോണി. മൂന്ന് ഐ സി സി ട്രോഫിയിലേക്ക്‌ ടീമിനെ നയിച്ച ക്രിക്കറ്റ്‌ ചരിത്രത്തിലെ ഒരേ ഒരു നായകൻ. ടെസ്റ്റ്‌ ക്രിക്കറ്റിൽ ധോണിയേക്കാൾ കൂടുതൽ റൺസ്‌ നേടിയ വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാന്മാർ ചരിത്രത്തിൽ തന്നെ 3 പേരെ ഉള്ളൂ.ഗില്ലിയും ബൗച്ചറും അലക്‌ സ്റ്റുവേട്ടും. കാര്യം മൂപ്പർക്ക്‌ പ്രായമായി,പഴയതിന്റെ നിഴലാണ്‌ ഇതൊക്കെ സമ്മതിച്ചു.എന്ന് കരുതി രാജ്യത്തിന്‌ ഒരു ഗുണവും ചെയ്യാത്ത ദേശാടനക്കിളികളുടെ പേരിനൊപ്പം ചേർത്ത്‌ വായിക്കേണ്ട പേരല്ല ധോണിയുടേത്‌.ഇതിലും ഭേദം നിങ്ങൾ പിന്തുണയ്ക്കാതിരിക്കുന്നതായിരുന്നെന്നാണ് വേറൊരാള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സച്ചിന്‍റെ പിന്തുണ

സച്ചിന്‍റെ പിന്തുണ

അതിനിടെ ധോണിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സച്ചിനും രംഗത്ത് എത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ ധോണി കളിച്ചത് വളരെ നിര്‍ണ്ണായകമായ ഇന്നിംഗ്സായിരുന്നുവെന്നും സാഹചര്യങ്ങള്‍ അനുസരിച്ചാണ് ധോണി കളിച്ചതെന്നും സച്ചിന്‍ പറഞ്ഞു. അഫ്ഗാനെതിരായ കളിയില്‍ ധോണിയുടെ സ്ട്രൈക്ക് റേറ്റിനെ വിമര്‍ശിച്ച് സച്ചിന്‍ നേരത്തെ രംഗത്തെത്തിയിരുന്നു

English summary
director priyadarshan support narendra modi and dhoni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X