• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സാറിന്റെ പടത്തിൽ നല്ലൊരു വേഷം കൊടുക്കൂ, നന്നായി അഭിനയിക്കും', പ്രിയദർശന് പൊങ്കാല

Google Oneindia Malayalam News

കൊച്ചി: പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മഴയത്ത് കുടപിടിച്ച് മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രധാനമന്ത്രിയുടെ ലാളിത്യത്തെ ആണിത് കാണിക്കുന്നതെന്ന് മന്ത്രി വി മുരളീധരന്‍ മുതലുളള ബിജെപി പ്രതിനിധികള്‍ പറയുന്നു.

ബിജെപി അനുഭാവി കൂടിയായ നടി കങ്കണ റണാവത്തും മോദിയെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. മോദിയുടെ ലാളിത്യമെന്ന് പുകഴ്ത്തിയ സംവിധായകന്‍ പ്രിയദര്‍ശന് ഫേസ്ബുക്കില്‍ പൊങ്കാല ഇടുകയാണ് മലയാളികള്‍.

സ്ത്രീപഥം ഫെയിം ആലീസ് ക്രിസ്റ്റി ഗോമസിന്‍റെ മനോഹരമായ ചിത്രങ്ങള്‍

1

ആരുടേയും സഹായം ഇല്ലാതെ സ്വന്തമായി കുട പിടിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്ന മോദിയുടെ ചിത്രം പ്രിയദര്‍ശന്‍ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഈ ലാളിത്യത്തെ അഭിനന്ദിക്കുന്നു എന്നും പ്രിയദര്‍ശന്‍ ചിത്രത്തിനൊപ്പം കുറിച്ചു. ഇതോടെയാണ് നിരവധി പേര്‍ പ്രിയദര്‍ശനെ വിമര്‍ശിച്ചും ട്രോളിയുമടക്കം രംഗത്ത് വന്നിരിക്കുന്നത്.

2

പ്രിയദര്‍ശന്റെ പോസ്റ്റിന് ലഭിച്ച ചില പ്രതികരണങ്ങള്‍ ഇങ്ങനെ: അല്പൻ അര്ദ്ധ രാത്രിയും കുട പിടിക്കും എന്ന് കേട്ടിട്ടുണ്ട് ( താങ്കളെ ഉദ്ദേശിച്ചാണ് കേട്ടോ) പെട്രോള് ഒക്കെ അടിക്കാറുണ്ടായിരിക്കും അല്യോ?? എന്നാണ് ഒരു കമന്റ്. ഒരു മനുഷ്യൻ മഴയത്ത് നനയാ തിരിക്കാൻ സ്വന്തമായി കുട ചൂടിയാൽ അതിന്റെ പേര് സിംപ്ലിസിറ്റി! എന്റെ പൊന്നോ എന്ന് മറ്റൊരാൾ. സാറിന്റെ വീട്ടിൽ ED വരാതെ നോക്കേണ്ട ഉത്തരവാദിത്വം സാറിന് മാത്രമാണ് എന്നും കമന്റുണ്ട്.

3

പ്രൈം മിനിസ്റ്റർ സിമ്പിൾ ആയതിനൊപ്പം നമ്മളെയും സിമ്പിൾ ആയി ജീവിക്കാൻ പഠിപ്പിച്ചു.. അതാണ്‌ ആ മനുഷ്യന്റെ മഹത്വം.. പണ്ടൊക്കെ സ്‌കൂട്ടറിൽ പോയിരുന്ന സ്ഥലങ്ങളിൽ ഞാൻ ഇപ്പൊ നടന്നാണ് പോകുന്നത്.. എന്നും കമന്റിൽ പരിഹാസമുണ്ട്. നരേന്ദ്ര മോദി സ്വന്തം പേര് തുന്നിയ കോട്ട് ധരിച്ചതും 4 കോടിയിലധികം വിലയുളള കോട്ട് ഗിന്നസ് ബുക്കിൽ കയറിയതുമെല്ലാം ആളുകൾ കമന്റിൽ സൂചിപ്പിക്കുന്നുണ്ട്.

5

മറ്റൊരു കമന്റ് ഇങ്ങനെ: ''മൂപ്പര് കഴിക്കുന്ന കൂണിൻ്റെ വില, ഇടുന്ന വസ്ത്രങ്ങളുടെ വില, ലോകം ചുറ്റിയതിൻ്റെ expenses, etc. എല്ലാം ചേർത്ത് നല്ലൊരു amount ആണ് ജനങ്ങളുടെ നെഞ്ചത്ത് കയറ്റി വച്ച ഭാരം. നികുതി അടയ്ക്കുന്ന താങ്കൾക്ക് ഒരു propriety interest ഇല്ലാത്ത കാരണമോ അല്ലെങ്കിൽ, താങ്കൾക്ക് അതൊരു തുക അല്ലാത്ത കാരണമോ ആകാം, ഇങ്ങനെ മോദി simple ആണെന്ന് ഒക്കെ തള്ളാൻ പറ്റുന്നത്''.

5

'' സാറെ, സാറിന്റെ പടത്തിൽ നല്ലൊരു വേഷം കൊടുക്കൂ, നന്നായി അഭിനയിക്കും.. പടത്തിന്റെ പേര് അൽപ്പന് അർത്ഥം കിട്ടിയാൽ എന്ന് കൂടി ആണെങ്കിൽ പൊളിക്കും'' എന്നാണ് ഒരു കമന്റ്. '' മീറ്ററിന് പതിനായിരങ്ങൾ കൊടുത്തു വാങ്ങി തുന്നിയ ഡ്രെസ്സ് ഇട്ടു നിൽക്കുന്ന മോദിജിയെ നോക്കി പ്രിയദർശൻ ജീ ഹൌ സിമ്പിൾ ഹീ ഈസ്'' എന്നാണ് മറ്റൊരാൾ പരിഹസിച്ചിരിക്കുന്നത്.

7

ചിലർ പ്രധാനമന്ത്രിക്ക് മറ്റ് ചില സന്ദർഭങ്ങളിൽ മറ്റുളളവർ കുട പിടിച്ച് കൊടുക്കുന്നതിന്റെ ചിത്രങ്ങളും കമന്റ് ബോക്സിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. നടി കങ്കണ റണാവത്തും മോദിയെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു. മോദിയുടെ ചിത്രത്തിനൊപ്പം കങ്കണ കുറിച്ചിരിക്കുന്നത് ഇതാണ്: '' പുതിയ കാലത്തെ അമ്മമാര്‍ മനസ്സിലാക്കേണ്ട കാര്യമാണിത് സുഖസൗകര്യങ്ങളും ആഢംബരങ്ങളും ആരെയും നല്ല മനുഷ്യരാക്കില്ല. അതിന് സ്വഭാവഗുണവും സത്യനിഷ്ഠയുമാണ് വേണ്ടത്''.

ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍

cmsvideo
  Priyadarshan praises Narendra modi's simplicity | Oneindia Malayalam

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Director Priyadarshan trolled for praising Narendra Modi who holds the umbrella himself
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X