കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഞ്ചനമാലയുടെ ജീവിതം ത്യാഗനിര്‍ഭരമായിട്ടു വലിയ കാര്യമില്ലെന്ന് വിമല്‍

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: എന്നു നിന്റെ മൊയ്തീന്റെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും സിനിമയുടെ അണിയറപ്രവര്‍ത്തകരും കാഞ്ചനമാലയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇത് സിനിമയുടെ തുടക്കം മുതല്‍ക്കേ ഉണ്ട്. എന്നാല്‍ ഇത്രയും ദിവസം മൗനം പാലിച്ച സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമല്‍ ഒരു തുറന്നു പറച്ചിലൂമായി രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചില്‍.

ത്യാഗനിര്‍ഭരമായ ജീവിതം എന്നുപറഞ്ഞതുകൊണ്ടായില്ല അതു പ്രവൃത്തിയിലും വേണമെന്ന് സംവിധായകന്‍ പറയുന്നു. കോടികണക്കിന് സ്വത്തുക്കള്‍ ഉള്ള കാഞ്ചനമാല ഒരു മെഴുക് തിരിപോലും മൊയ്തിന് വേണ്ടി കത്തിച്ചു വച്ചിട്ടില്ല. താന്‍ ആയിരുന്നെങ്കില്‍ സ്വത്ത് സേവാമന്ദിറിന് വേണ്ടി ഉപയോഗിച്ചേനെ എന്നും സംവിധായകന്‍ പറഞ്ഞു.

സഹായപ്രവാഹം

സഹായപ്രവാഹം

എന്നു നിന്റെ മൊയ്തീന്‍ സിനിമ ഇറങ്ങുന്നതിന് മുന്‍പ് കാഞ്ചനമാലയും മൊയ്തീന്‍ സേവാസമിതിയും മുക്കത്ത് ഉണ്ടായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് ശേഷമാണ് സഹായപ്രവാഹം എത്തിയത്.

സംവിധായകനെ അവഹേളിക്കുന്നു

സംവിധായകനെ അവഹേളിക്കുന്നു

സിനിമ ഇറങ്ങിയിട്ട് ഇത്രയും സഹായപ്രവാഹം എത്തിയിട്ടും തന്നെയും തന്റെ സിനിമയെയും കിട്ടുന്ന അവസരങ്ങളിലെല്ലാം അവഹേളിക്കുന്നു. ഇങ്ങനെ അവഹേളിക്കുകയും ചീത്ത പറയുകയും ചെയ്തിട്ട് സിനിമയുടെ ഗുണഭോക്തമാവുന്നത് ഇരട്ടത്താപ്പാണ്.

കാഞ്ചനമാലയെ കാണണമെങ്കില്‍ ടോക്കണ്‍ എടുക്കണം

കാഞ്ചനമാലയെ കാണണമെങ്കില്‍ ടോക്കണ്‍ എടുക്കണം

സിനിമ ഇറങ്ങിയതിന് ശേഷം കാഞ്ചനമാലയെ കാണണമെങ്കില്‍ ടോക്കണ്‍ എടുക്കണം കാണാന്‍ ചെല്ലുന്നവര്‍ സഹായം നല്‍കും.

ഏത് പരിപാടിയിലും കാഞ്ചനമാല ഉണ്ടാകും

ഏത് പരിപാടിയിലും കാഞ്ചനമാല ഉണ്ടാകും

സിനിമ ഇറങ്ങിയതിന് ശേഷം കോഴിക്കോട് നടക്കുന്ന ഏത് സാംസ്‌കാരിക പരിപാടിയിലും കാഞ്ചനമാല ഇന്നുണ്ടാകാറുണ്ട്.

സിനിമ നല്‍കിയ മൈലേജ്

സിനിമ നല്‍കിയ മൈലേജ്

എല്ലാം സാംസ്‌കാരിക പരിപാടിയിലും പങ്കെടുക്കും, മാധ്യമങ്ങളില്‍ എന്തിനും ഏതിനെകുറിച്ചും അഭിപ്രായങ്ങള്‍ പറയും ഇത് കാഞ്ചനമാലയ്ക്ക് സിനിമ നല്‍കിയ മൈലേജ് ആണ്.

സിനിമ ഇറങ്ങുന്നതിന് മുന്‍പ് പറഞ്ഞത്

സിനിമ ഇറങ്ങുന്നതിന് മുന്‍പ് പറഞ്ഞത്

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്റെ കഥയല്ലെന്നാണ് കാ
ഞ്ചനമാല പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ നിലപാടില്‍ അല്ല അവര്‍ നില്‍ക്കുന്നത്. അല്ലെങ്കില്‍ ആദ്യത്തെ നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കണം.

 സൗജന്യങ്ങള്‍ വാങ്ങുന്നത് എന്തിന്

സൗജന്യങ്ങള്‍ വാങ്ങുന്നത് എന്തിന്

സിനിമയെടുക്കുന്നതിന് മുന്‍പ് തന്റെ കഥയല്ല എന്നായിരുന്നു കാഞ്ചനമാലയുടെ നിലപാട്. അങ്ങനെയെങ്കില്‍ ആളുകള്‍ നല്‍കുന്ന സൗജന്യങ്ങള്‍ എന്തിനാണ് വാങ്ങുന്നതെന്നാണ് ആര്‍ എസ് വിമലിന്റെ ചോദ്യം.

മൊയ്തീനോട് യഥാര്‍ഥ സ്‌നേഹമുണ്ടെങ്കില്‍ സൗജന്യം നിരസിക്കും

മൊയ്തീനോട് യഥാര്‍ഥ സ്‌നേഹമുണ്ടെങ്കില്‍ സൗജന്യം നിരസിക്കും

തന്റെ കഥയല്ല സിനിമയെന്നും പറഞ്ഞ കാഞ്ചനമാല ആളുകള്‍ നല്‍കുന്ന സൗജന്യങ്ങള്‍ വാങ്ങുന്നുണ്ട്. എന്നാല്‍ മൊയ്തീനോട് യഥാര്‍ഥ സ്‌നേമുണ്ടെങ്കില്‍ ഇത് നിരസിക്കുകയാണ് വേണ്ടതെന്ന് വിമല്‍ പറയുന്നു.

അവകാശികളില്ലാത്ത സ്വത്തുക്കള്‍

അവകാശികളില്ലാത്ത സ്വത്തുക്കള്‍

കാഞ്ചനമാലയ്ക്ക് കോടികണക്കിന് സ്വത്തുക്കളുണ്ട്. ഇത് അവര്‍ തന്നെയാണ് സംവിധായകന് കാണിച്ചു കൊടുത്തിട്ടുള്ളത്. അവകാശികളില്ലാതെയാണ് കോടികണക്കിനുള്ള സ്വത്തുക്കളുള്ളത്.

ഒരുമെഴുക് തിരി പോലും കത്തിച്ചിട്ടില്ല

ഒരുമെഴുക് തിരി പോലും കത്തിച്ചിട്ടില്ല

കാഞ്ചനമാല സ്വന്തം സ്വത്തില്‍ നിന്ന് പണമെടുത്ത് ഒരു മെഴുകുതിരി പോലും മൊയ്തീനു വേണ്ടി കത്തിച്ചു വച്ചിട്ടില്ല. കഞ്ചനമാലയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ സ്വത്തില്‍ നിന്നെടുത്ത് സേവാമന്ദിറിന് വേണ്ടി ഉപയോഗിക്കുമായിരുന്നു.

മൊയ്തിനോട് കാഞ്ചനമാല നീതി പുലര്‍ത്തിയോ?

മൊയ്തിനോട് കാഞ്ചനമാല നീതി പുലര്‍ത്തിയോ?

വാതോരാതെ മൊയ്തീനെ കുറിച്ച് സംസാരിക്കുന്ന കാഞ്ചനമാല മൊയ്തീനോട് നീതി പുലര്‍ത്തേണ്ടത് ഇങ്ങനെയല്ലയെന്നും സംവിധായകന്‍ പറയുന്നു. ത്യാഗനിര്‍ഭരമായ ജിവിതം കൊണ്ടുമാത്രമായില്ല. അത് പ്രവർത്തിയിലും വേണമെന്ന് സംവിധായകന്‍ പറയുന്നു.

കാഞ്ചനമാല- മൊയതീന്‍ പ്രണയത്തിന് വേണ്ടി വിമല്‍ ത്യാഗം ചെയ്തു

കാഞ്ചനമാല- മൊയതീന്‍ പ്രണയത്തിന് വേണ്ടി വിമല്‍ ത്യാഗം ചെയ്തു

കാഞ്ചനമാലയ്ക്കും- മൊയ്തീനും അവരുടെ പ്രണയത്തിനും വേണ്ടി താന്‍ ത്യാഗം ചെയ്തുവെന്ന് സംവിധായകന്‍ പറയുന്നു.

കാഞ്ചനമാലയെ സിനിമ വിശുദ്ധയാക്കി

കാഞ്ചനമാലയെ സിനിമ വിശുദ്ധയാക്കി

സിനിമയെടുക്കുമ്പോള്‍ തന്നെയും അണിയറ പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തിയെങ്കിലും സിനിമ അവരെ വിശുദ്ധയാക്കുകയാണ് ഉണ്ടായത്.

പാർവ്വതിയുടെ മികച്ച അഭിനയം

പാർവ്വതിയുടെ മികച്ച അഭിനയം

തന്ർറ കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വ്വതിയുടെ മികച്ച അഭിനയം മുലമാണ് ഇന്ന് കാഞ്ചനമാലയ്ക്ക് കിട്ടുന്ന സ്‌നേഹവും സഹതാപവുമെല്ലാം . ഇത് താന്‍ വളര്‍ത്തെയെടുത്ത കാഞ്ചന മാലയുടെ മുഖത്ത് കാറിത്തുപ്പുകയാണ് യഥാര്‍ഥ കാഞ്ചനമാല ചെയ്യുന്നത്.

വക്കീല്‍ നോട്ടീസ് കിട്ടിയത്

വക്കീല്‍ നോട്ടീസ് കിട്ടിയത്

സിനിമയെ കുറിച്ച് വിമര്‍ശിക്കുന്നതും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതുമെല്ലാം കാഞ്ചനമാല തനിയെ ചെയ്യുന്നതെല്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഏഷണി കൂട്ടാന്‍ ആളുകള്‍ കൂടെയുണ്ട്. തിരക്കഥയുടെ സമയത്തും സിനിമാ തുടക്കത്തിലും കാഞ്ചനമാലയ്ക്ക് പൂര്‍ണ യോജിപ്പായിരുന്നു. എന്നാല്‍ സിനിമ 90 ശതമാനം പൂര്‍ത്തിയായപ്പോഴാണ് വക്കീല്‍ നോട്ടിസ് ലഭിക്കുന്നത്.

പടം നിര്‍ത്തിവയ്ക്കാന്‍

പടം നിര്‍ത്തിവയ്ക്കാന്‍

കാഞ്ചനമാലയുടെ കുടുംബാംഗങ്ങളും ചേര്‍ന്ന് ഒപ്പിട്ടാണ് വക്കീല്‍ നോട്ടിസ് അയച്ചത്. പടം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.പാറശ്ശാല, നെയ്യാറ്റിന്‍കര,വഞ്ചിയൂര്‍ എന്നീ കോടതികളിലെല്ലാം ഉറക്കമൊഴിഞ്ഞ് കവിയറ്റ് ഫയല്‍ ചെയ്താണ് ഷൂട്ടിംഗ് തുടര്‍ന്നത്. ഇതറിഞ്ഞ കാഞ്ചനമാല കോടതിയില്‍ നേരിട്ട് പോയിരുന്നു.

കേസ് പിന്‍വലിച്ചുവെന്ന്

കേസ് പിന്‍വലിച്ചുവെന്ന്

ഈയിടെ കാഞ്ചനമാല കേസ് പിന്‍വലിക്കുന്നുവെന്ന് പറഞ്ഞിരുന്നു. കോടതി തള്ളിയ കേസ് എന്തിന് പിന്‍വലിക്കണമെന്നാണ് സംവിധായകന്റെ ചോദ്യം.

സിനിമ സ്വതന്ത്ര മാധ്യമം

സിനിമ സ്വതന്ത്ര മാധ്യമം

സിനിമ സ്വതന്ത്ര മാധ്യമമാണ്. അതിനാല്‍ ഇവര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം വച്ചുക്കൊണ്ട് സിനിമ ചെയ്യാന്‍ കഴിയില്ല.
മുക്കത്തു നിന്നും കാഞ്ചനമാലയില്‍ നിന്നുമെല്ലാം അറിഞ്ഞ വിവരങ്ങള്ർ ചേര്ർത്ത് തയാറാക്കിയ പ്രണയബിംബങ്ങളാണ് സിനിമയിലെ കഥാപാത്രങ്ങള്‍.

ഏറ്റവും വലിയ ഗുണഭോക്താവ്

ഏറ്റവും വലിയ ഗുണഭോക്താവ്

കോടതിയില്‍ പറഞ്ഞിരുന്നു സിനിമ ഇറങ്ങുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്തമാവ് കാഞ്ചനമാലയായിരിക്കുമെന്ന്.

കാഞ്ചനമാലയുടെ കുടുംബം ആത്മഹത്യ ചെയ്‌തേനെ

കാഞ്ചനമാലയുടെ കുടുംബം ആത്മഹത്യ ചെയ്‌തേനെ

കാഞ്ചനമാലയുടെ കുടുംബത്തെ കുറിച്ച് പറയുന്ന വീഡിയോ തന്റെ പക്കലുണ്ട്. എന്നാല്‍ അതൊക്കെ സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നെങ്കില്‍ അവരുടെ കുടുംബം ആത്മഹത്യം ചെയ്‌തേനെയെന്നും സംവിധായകന്ർ പറയുന്നു.

അച്ഛനായി അഭിനയിക്കുന്നത് ആരെന്ന ചോദ്യം

അച്ഛനായി അഭിനയിക്കുന്നത് ആരെന്ന ചോദ്യം

സിനിമാ ഷൂട്ടിംഗിന്റെ ഓരോ ദിവസവും വിളിക്കാറുണ്ട്. പിന്നിട് ആരാണ് തന്റെ അച്ഛനായി അഭിനയിക്കുന്നതെന്നായിരുന്നു കാഞ്ചനമാലയുടെ ചോദ്യം പ്രമുഖ മാധ്യമപ്രവര്‍ത്തകനും സിനിമാ താരവുമാണെന്നു പറഞ്ഞപ്പോള്‍ ആ കോന്തനാണോ എന്നായിരുന്നു മറുപടി. ഇങ്ങനെ സ്വയം വിലകളയുകയാണ് കാഞ്ചനമാല.

സേവാമന്ദിറിന് നല്‍കിയത്

സേവാമന്ദിറിന് നല്‍കിയത്

സിനിമ തുടങ്ങുന്നതിന് മുന്‍പ് 5 ലക്ഷം രൂപ ബി പി മൊയ്തീന്‍ സേവാമന്ദിറിന് വേണ്ടി നല്‍കിയിരുന്നു.

അമ്മയുടെ സ്ഥാനത്ത് കാണുന്നു

അമ്മയുടെ സ്ഥാനത്ത് കാണുന്നു

കാഞ്ചനമാല തന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെങ്കിലും അമ്മയെ പോലെയാണ് കാണുന്നതെന്ന് ആര്‍ എസ് വിമല്‍ പറയുന്നു.

English summary
Director R S Vimal revealed about kanchanmala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X