Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ നിരവധി നടികള്‍!! ഞരമ്പ് രോഗത്തിന് പഴയ ചാനല്‍ രാജി എഴുതി വാങ്ങി!

ഉപ്പും മുളകും സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ നേരത്തേയും സ്ത്രീകള്‍ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് നടി നിഷ സാരംഗ് ആര്‍ ഉണ്ണികൃഷ്ണനെതിരെ പരാതി ഉന്നയിച്ചത്.

സംവിധായകന്‍റെ ദുരുദ്ദേശപരമായ സമീപനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പ്രതികാരമായി തന്നെ സീരിയലില്‍ നിന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് നിഷ സാരംഗ് പറഞ്ഞത്. നിഷയ്ക്ക് പിന്നാലെ നടി രചന നാരായണന്‍ കുട്ടിയും ഉണ്ണികൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തി.

മറിമായത്തില്‍ നിന്ന്

മറിമായത്തില്‍ നിന്ന്

മഴവില്‍ മനോരമയിലെ ജനപ്രിയ സീരിയലായിരുന്ന മറിമായത്തിന്‍റേയും സംവിധായകന്‍ ആയിരുന്നു ഉണ്ണികൃഷ്ണന്‍.
താന്‍ അഭിനയിച്ച് കൊണ്ടിരുന്ന മറിമായം എന്ന ആക്ഷേപ ഹാസ്യപരിപാടിയില്‍ നിന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ തന്നെ ഉണ്ണികൃഷ്ണന്‍ പുറത്താക്കുകയായിരുന്നുവെന്നായിരുന്നു രചനയുടെ വെളിപ്പെടുത്തല്‍.

ഈഗോ

ഈഗോ

താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഉണ്ണികൃഷ്ണന്‍ അനാവശ്യ ഈഗോ കാണിച്ചിരുന്നെന്ന് രചന പറഞ്ഞു. പിന്നീട് ഒരു സുപ്രഭാതത്തില്‍ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടതില്ലെന്ന് ഉണ്ണികൃഷ്ണന്‍ തന്നോട് വിളിച്ച് പറയുകയായിരുന്നു.

വിഷയമാക്കി

വിഷയമാക്കി

തന്നെയും നടന്‍ വിനോദ് കോവൂരിനേയും അത്തരത്തിലാണ് ഒഴിവാക്കിയത്. എന്നാല്‍ ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നെന്നും നടി വെളിപ്പെടുത്തിയിരുന്നു.

നിഷയെ വിളിച്ചിരുന്നു

നിഷയെ വിളിച്ചിരുന്നു

സംവിധായകനെ കുറിച്ച് നിഷ വെളിപ്പെടുത്തല്‍ നടത്തിയ പിന്നാലെ തന്നെ താന്‍ അവരെ വിളിച്ചിരുന്നു. നിഷ ചേച്ചിയെ വിളിച്ച് താന്‍ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ ചേച്ചിയെ വിളിച്ചതെന്നും രചന പറഞ്ഞിരുന്നു.

നേരത്തേയും

നേരത്തേയും

അതേസമയം നാടകങ്ങളിലൂടെ കലാരംഗത്ത് എത്തിയ
ആര്‍ ഉണ്ണികൃഷ്ണന് നേരെ നേരത്തേയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ആദ്യം ഉണ്ണികൃഷ്ണന്‍ അമൃതാ ടിവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് മഴവില്‍ മനോരമയിലേക്ക് മാറി.

തട്ടിയും മുട്ടിയും

തട്ടിയും മുട്ടിയും

തട്ടിയും മുട്ടിയും എന്ന സീരിയയിലെ നടിയോട് ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടായിരുന്നത്രേ. ഇതോടെ ചാനല്‍ ഇയാളില്‍ നിന്ന് രാജി എഴുതി വാങ്ങി പുറത്താക്കുകയായിരുന്നുത്രേ.

പിന്നീട് ഫ്ളവേഴ്സില്‍

പിന്നീട് ഫ്ളവേഴ്സില്‍

മഴവില്‍ മനോരമയില്‍ നിന്ന് പുറത്താക്കിയപ്പോഴാണ് ഇയാള്‍ ഫ്ളവേഴ്സ് ചാനലിന്‍റെ ഭാഗമാകുന്നത്. 2015 മുതല്‍ ഇയാള്‍ സീരിയിലില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഇതിനിടെയാണ് സംവിധായകന് നേരെ നിഷ സാരംഗ് പരാതിയുമായി എത്തിയത്.

അനുവാദമില്ലാതെ

അനുവാദമില്ലാതെ

മദ്യപിച്ച് സെറ്റിൽ തന്റെ ശരീരത്തിൽ അനുവാദമില്ലാതെ ഉണ്ണികൃഷ്ണൻ സ്പർശിച്ചിട്ടുണ്ട്. അത് എതിർത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. മദ്യപിച്ചാണ് പലപ്പോഴും ഇയാൾ സെറ്റിലെത്തുന്നത്. സെറ്റിലുള്ള മറ്റ് അഭിനേതാക്കളെയും മോശമായ രീതിയിലാണ് ഇയാൾ അഭിസംബോധന ചെയ്യുന്നതെന്നും നിഷ ആരോപിച്ചിരുന്നു.

പുറത്താക്കി

പുറത്താക്കി

സംഭവത്തില്‍ ഉണ്മികൃഷ്ണനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണനെ ചാനല്‍ പരിപാടിയില്‍ നിന്ന് പുറത്താക്കിയതായും നടിയോട് വീണ്ടും പരിപാടിയുടെ ഭാഗമാകാന്‍ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+