കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന തൊഴിലാളികളെ ഓടിക്കണം,ഇവർ നാടിന് ആപത്ത്;വിദ്വേഷ പരാമര്‍ശവുമായി രാജസേനൻ

Google Oneindia Malayalam News

തിരുവനന്തപുരം; ജൻമനാട്ടിലേക്ക് തിരിച്ച് പോകാൻ സഹായമൊരുക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പായിപ്പാട് അതിഥി തൊഴിലിളികൾ പ്രതിഷേധിച്ചത്. ആയിരത്തോളം വരുന്ന തൊഴിലാളികളായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ട് റോഡിൽ ഉപരോധം ഇരുന്നത്. എന്നാൽ സംഭവം വഷളായതോടെ വിഷയത്തിൽ ജില്ലാ ഭരണകുടം ഇടപെട്ടു, തിരിച്ച് പോക്ക് സാധ്യമല്ലെന്ന് ഇവരെ ബോധ്യപ്പെടുത്തി താമസവും ഭക്ഷണസൗകര്യങ്ങളും ഉറപ്പ് നൽകി ഇവരെ തിരിച്ചയക്കുകയായിരുന്നു.അതേസമയം തൊഴിലാളികൾ കൂട്ടമായി പുറത്തിറങ്ങിയ സംഭവത്തിന് പിന്നിൽ വൻ ഗൂഢാലോന നടന്നിട്ടുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണ് പോലീസ്. ഇത് സംബന്ധിച്ചുള്ള അന്വേഷണവും സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
Rajasenan criticizes migrant workers | Oneindia Malayalam

അതിനിടെ അതിഥി തൊഴിലാളികളെ കേരളത്തില്‍ നിന്ന് ഓടിക്കണമെന്ന വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. ഇവർ നാടിന് ആപത്താണെന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ രാജസേനൻ പറയുന്നത്. രാജസേനന്റെ വാക്കുകളിലേക്ക്

 അതിഥി തൊഴിലാളികൾ ആക്കി

അതിഥി തൊഴിലാളികൾ ആക്കി

നമസ്കാരം ,21 ദിവസം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞതനുസരിച്ച് മലയാളി എല്ലാ നഷ്ടങ്ങളും സഹിച്ച് വീട്ടിനുള്ളിൽ അടച്ച് ഇരിക്കുകയാണ്. അപ്പോഴാണ് ഒരു സംഘം ആൾക്കാർ ഭക്ഷണമില്ല, വെള്ളമില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്യാൻ തുടങ്ങിയത്. അവരെ നമ്മൾ മുമ്പ് വിളിച്ചിരുന്നത് അന്യസംസ്ഥാന തൊഴിലാളികൾ എന്നാണ്. എന്നാൽ ഇന്നലെ പെട്ടന്ന് ചില ചാനലുകൾ ഇന്നലെ ഇവരെ അതിഥി തൊഴിലാളികൾ ആക്കി.

 ശമ്പളം കൊടുത്തിട്ടാണോ?

ശമ്പളം കൊടുത്തിട്ടാണോ?

അതിഥി എന്ന വാക്കിന്റെ അർഥം അപ്രതീക്ഷിതമായി വീട്ടിൽ വരുന്ന വിരുന്നുകാരെയാണ്. അതിഥികളെ വീട്ടിലേയ്ക്കു ക്ഷണിക്കുന്നത് ശമ്പളം കൊടുത്തിട്ടാണോ? അല്ലല്ലോ? ഇവരെ മറ്റു പലകാര്യങ്ങൾക്കും വേണ്ടി നമ്മുടെ നാട്ടിലെ ചിലർ ഉപയോഗിക്കുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.പ്രത്യേകിച്ച് പൗരത്വബില്ലിനെതിരെ ഇവർ നടത്തിയ സമരം, ഇന്നലെ ഇവർ കാട്ടിക്കൂട്ടിയത്.

 വ്രതം പോലെ

വ്രതം പോലെ

ഇത്രയും സ്ട്രിക്റ്റായി ഒരു വ്രതം പോലെ നമ്മള്‍ 21 ദിവസം വീട്ടില്‍ ഇരിക്കുമ്പോള്‍ അതിനെയെല്ലാം കാറ്റത്ത് പറത്തിക്കൊണ്ടല്ലേ അവര്‍ ഈ കാണിച്ച കോപ്രായങ്ങള്‍. അപ്പോ അവരുടെ ലക്ഷ്യം എന്താണ്, ആഹാരവും വെളളവുമൊന്നും അല്ലാ, മറ്റെന്തോ ആണ്.

 വൃത്തിഹീനമായി

വൃത്തിഹീനമായി

ഒരു പത്ത് വര്‍ഷം മുമ്പ് നമ്മള്‍ ആലോചിച്ച് നോക്കിയാല്‍ നമ്മൾ ഏത് ഹോട്ടലില്‍ നിന്ന് ഫുഡ് കഴിച്ചാലും നമുക്ക് ഒരു അസുഖവും വരില്ലായിരുന്നു. പക്ഷേ ഇപ്പോ അങ്ങനെയല്ലാ, ഈ അന്യസംസ്ഥാന തൊഴിലാളികളെ ഹോട്ടലില്‍ കയറ്റിയതോട് കൂടി ഹോട്ടലിന്റെ അന്തരീക്ഷം വളരെ വൃത്തിഹീനമായി എന്ന് തന്നെ പറയാം.
അത്രയും മോശമായ അന്തരീക്ഷത്തിലാണ് പല ഹോട്ടലുകളിലും ഭക്ഷണം ഉണ്ടാക്കുന്നത്.

 തുച്ഛമായ ശമ്പളം കൊടുത്താല്‍

തുച്ഛമായ ശമ്പളം കൊടുത്താല്‍

കാരണം ഇവര്‍ക്ക് തുച്ഛമായ ശമ്പളം കൊടുത്താല്‍ ഇവര്‍ നിന്നുകൊളളും. നമ്മള്‍ ആലോചിക്കേണ്ടത് ഓരോ മലയാളിയുടെയും തൊഴില്‍ സാധ്യതയാണ് നമുക്ക് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. അത് മറക്കരുത്. എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരു അപേക്ഷയുണ്ട്, ദയവായി അങ്ങ് ഇവിടുന്ന് ഇവരെ പുറത്താക്കണം.

 സത്യമാവുകയാണ്

സത്യമാവുകയാണ്

അതിന് ഇതിലും വലിയ ഒരു സന്ദര്‍ഭം ഇനിയും കിട്ടത്തുമില്ല. അങ്ങയുടെ കൂടെയുളളവര്‍ ചിലപ്പോള്‍ ചിലരെങ്കിലും അങ്ങയെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടാകും. പക്ഷേ ദവായി ഞാൻ വീണ്ടും ആവർത്തിക്കുകയാണ്, ഈ അന്യ സംസ്ഥാന തൊഴിലാളികള്‍ നാടിന് ആപത്താണ്.ഞാൻ മുൻപും ഇതൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.

ഓടിക്കണം

അതുകൊണ്ട് ഇവരം എത്രയും പെട്ടെന്ന് വേണ്ടതൊക്കെ കൊടുത്ത് ഇവരെ ഈ നാട്ടിൽ നിന്നും ഓടിക്കണം എന്നാണ് അങ്ങയോട് പറയാനുള്ളത്. ഇതൊരു അപേക്ഷയായി എടുത്ത് അങ്ങ് ചെവിക്കൊള്ളണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു..

English summary
Director Rajasenan against migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X