കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളിൽ ചെഗുവേരയുടെ വിഗ്രഹം വക്കേണ്ട ഗതികേട് വരും, ഹിന്ദുവിന് ചോദിക്കാൻ ആരുമില്ല- സംവിധായകൻ

Google Oneindia Malayalam News

Recommended Video

cmsvideo
ഹിന്ദുവിന് ചോദിക്കാൻ ആരുമില്ലെന്ന് സംവിധായകൻ | Oneindia Malayalam

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പലര്‍ക്കും പലവിധ അഭിപ്രായങ്ങളുണ്ട്. സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, കേരളത്തിലെ പലര്‍ക്കും വിധിയെ സ്വാഗതം ചെയ്യാന്‍ ഇനിയും കഴിയുന്നില്ല.

ശബരിമലയില്‍ ഉടന്‍ തന്നെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പിണറായി സർക്കാർ; വിധി നടപ്പാക്കാന്‍ വൈകരുതെന്ന്ശബരിമലയില്‍ ഉടന്‍ തന്നെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പിണറായി സർക്കാർ; വിധി നടപ്പാക്കാന്‍ വൈകരുതെന്ന്

രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും!രാഹുൽ ഈശ്വർ!!! ഒരു രക്ഷയും ഇല്ല... അടപടലം ട്രോളുകൾ; വാവര് പള്ളിയും ചതിച്ചു!!! ശിവസേനയ്ക്ക് മഴവകയും!

സംവിധായകനും ബിജെപിയുടെ മുന്‍ സ്ഥാനാര്‍ത്ഥിയും ഒക്കെ ആയിട്ടുള്ള രാജസേനനും അത് തീരെ അംഗീകരിക്കാന്‍ കഴിയുന്നില്ല. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ നമ്മളെല്ലാവരും ബാധ്യസ്ഥരാണെന്ന് രാജസേനന്‍ സമ്മതിക്കുന്നുണ്ട്. പക്ഷേ, ഈ തീരുമാനത്തിന് പിന്നില്‍ ചില കരങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും , അതിനെ കുറിച്ചാണ് തനിക്ക് പറയാനുള്ളത് എന്നും രാജസേനന്‍ പറയുന്നു.

ഒരു ഫേസ്ബുക്ക് വീഡിയോ ആയിട്ടാണ് രാജസേനന്റെ അഭിപ്രായം പ്രചരിക്കുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അല്ല ഇത് പോസ്റ്റ് ചെയ്തിട്ടുള്ളത്.

നൂറ് കണക്കിന് വര്‍ഷങ്ങള്‍

നൂറ് കണക്കിന് വര്‍ഷങ്ങള്‍

നൂറ് കണക്കിന് വര്‍ഷങ്ങളായിട്ട് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകാറില്ലെന്നാണ് രാജസേനന്‍ പറയുന്നത്. അതിന് പിന്നില്‍ ശാസ്ത്രീയമായിട്ടും ദൈവീകമായിട്ടും ഉള്ള കാരണങ്ങള്‍ ഉണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.

പക്ഷേ, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ഒരുപാട് പുറത്ത് വന്നുകഴിഞ്ഞിട്ടുണ്ട് എന്നത് വേറെ കാര്യം.

പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ന്

പിന്നില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ന്

ചില പുരോഗമന വാദികളുടെ തലയില്‍ തോന്നിയ ഒരു ദുര്‍ബുദ്ധിയാണ് ഇത് കേസാക്കി മാറ്റിയത് എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്‍. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരും ഇതിന് പിന്നില്‍ നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും രാജസേനന്‍ ആരോപിക്കുന്നുണ്ട്.

ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കല്‍

ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കല്‍

ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ രഹസ്യ നയങ്ങളില്‍ ഒന്നാണ് ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ തകര്‍ക്കുക, ക്ഷേത്രങ്ങള്‍ തകര്‍ക്കുക എന്നും രാജസേനന്‍ ആരോപുക്കുന്നുണ്ട്. പക്ഷേ, സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളാണ് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം എന്നും അദ്ദേഹം പറയുന്നുണ്ട്.

ഹിന്ദുക്കള്‍ക്ക് ആരും ഇല്ല

ഹിന്ദുക്കള്‍ക്ക് ആരും ഇല്ല

ഇസ്ലാമിന് ഒരു പ്രശ്‌നം വന്നാല്‍ അവരുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ പള്ളിയുണ്ട്, മതമേലാളന്‍മാരുണ്ട്.ക്രിസ്ത്യാനിക്ക് ഒരു പ്രശ്‌നം വന്നാല്‍ നോക്കാന്‍ പോപ്പ് ഉണ്ട്. ഹിന്ദുക്കളുടെ പ്രശ്‌നം വരുമ്പോള്‍ അത് കോടതി തീരുമാനിക്കും- രാജസേനന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ഹിന്ദുവിന് ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടാണ് ഇത് എന്നാണ് വാദം. ചോദിക്കാനും പറയാനും ഒരു ആള് വേണം എന്ന ആഗ്രഹം ഹിന്ദുവിന് ഇല്ലെന്നും അദ്ദേഹം പറയുന്നു. ഇത് ആണത്രെ ഇന്ന് ഭാരതത്തിലെ ഹിന്ദുക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.

കുടുംബത്തില്‍ പിറന്ന ആരും പോവില്ല

കുടുംബത്തില്‍ പിറന്ന ആരും പോവില്ല

കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും പത്തിനും അമ്പതിനും ഇടയില്‍ ശബരിമലയില്‍ പോകും എന്ന് താന്‍ കരുതുന്നില്ലെന്ന് കൂടി അദ്ദേഹം പറയുന്നുണ്ട്. പുരോഗമനത്തിന്റെ ലേബലില്‍ നടക്കുന്ന, സദാചാരത്തിന്റെ യാതൊരു മുഖങ്ങളും ഇല്ലാത്ത ചിലരുണ്ട്... അവര്‍ക്ക് ചിലപ്പോള്‍ ഇതൊക്കെ ചെയ്യാന്‍ പറ്റും എന്നുകൂടി പറയുന്നു രാജസേനന്‍.

ചെഗുവേരയുടെ വിഗ്രഹം വച്ച് പൂജിക്കേണ്ടി വരും

ചെഗുവേരയുടെ വിഗ്രഹം വച്ച് പൂജിക്കേണ്ടി വരും

ഇക്കണക്കിന് പോയാല്‍, ദേവീക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും അയ്യപ്പ ക്ഷേത്രത്തിലും ഒക്കെ ചെഗുവേരയുടെ വിഗ്രഹം കൂടി വച്ച് പൂജിക്കേണ്ട ഗതികേട് ഭാരതത്തിലെ ഹിന്ദുക്കള്‍ക്കുണ്ടാകും എന്നും രാജസേനന്‍ പറയുന്നു. സംസ്‌കാരത്തേയും വിശ്വാസത്തേയും എല്ലാം തകര്‍ക്കാന്‍ ഒരു സംഘം കൂടെത്തന്നെയുണ്ട്.

രാജ്യസുരക്ഷയ്ക്ക് വേണ്ടികൂടി!!!

രാജ്യസുരക്ഷയ്ക്ക് വേണ്ടികൂടി!!!

ഇതെല്ലാം മനസ്സിലാക്കി... സ്വയം നശിക്കാതെ എന്തെങ്കിലും ഒരു മാര്‍ഗ്ഗം കണ്ടെത്തി ഹിന്ദു എന്ന മഹാ പ്രസ്ഥാനത്തെ, സംസ്‌കാരത്തെ പിടിച്ചു നിര്‍ത്താന്‍ എങ്കിലും ശ്രമിക്കണം എന്ന് ഹിന്ദുക്കളോട് അപേക്ഷിക്കുന്നും ഉണ്ട് രാജസേനന്‍.

ഒരു ഹിന്ദു ആയതുകൊണ്ട് മാത്രമല്ലത്രെ അദ്ദേഹം ഇങ്ങനെ പറയുന്നത്. ഈ രാജ്യത്തിന്റെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന ഒരു വ്യക്തി ആയതുകൊണ്ട് കൂടിയാണ് തനിക്ക് ഇങ്ങനെ ഒരു അപേക്ഷ സമര്‍പ്പിക്കാന്‍ തോന്നിയത് എന്നും രാജസേനന്‍ പറയുന്നുണ്ട്.

വീഡിയോ കാണാം

രാജസേനന്റെ വീഡിയോ കാണാം....

English summary
Director Rajasenan against Supreme Court Verdict on Sabarimala Woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X