കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റുകാര്‍; ചരിത്രം വളച്ചൊടിക്കും; വിമര്‍ശനവുമായി രാജസേനന്‍

Google Oneindia Malayalam News

കൊച്ചി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം വായരിയം കുന്നന്‍ എന്ന് പേരില്‍ സിനിമയാക്കുന്നുവെന്ന് പ്രഖ്യാപനത്തോടെ വലിയ സംഘപരിവാര്‍ ആക്രമണമാണ് നടക്കുന്നത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന്‍ ആഷിഖ് അബുവിനും നടന്‍ പൃഥ്വിരാജിനും എതിരെയാണ് പ്രധാനമായും സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഇരുവര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. ആഷിഖ് അബുവും പൃഥ്വിരാജും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുട വക്താക്കളാണെന്നും വാരിയം കുന്നന്‍ സിനിമയുമായി ഇവര്‍ മുന്നോട്ട് വന്നാല്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും രാജസേനന്‍ ആരോപിച്ചു.

അവര്‍ കമ്മ്യൂണിസ്റ്റാകാരാണ്

അവര്‍ കമ്മ്യൂണിസ്റ്റാകാരാണ്

'കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിര്‍ത്തവരാണ് ആഷിഖ് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവര്‍ കമ്മ്യൂണിസ്റ്റാകാരാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം ഉണ്ടാകില്ല' രാജസേനന്‍ പറഞ്ഞു

 അവര്‍ക്ക് വോട്ട് കിട്ടില്ല

അവര്‍ക്ക് വോട്ട് കിട്ടില്ല

അവര്‍ക്ക് എന്നും ജനങ്ങള്‍ പട്ടിണിയിലും വിദ്യഭ്യാസം ഇല്ലാതെയും ബുദ്ധി വികാസം ഇല്ലാതെയും ജിവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളരുന്നിടത്ത് കമ്മ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം.

 ചരിത്രം വളച്ചൊടിക്കും

ചരിത്രം വളച്ചൊടിക്കും

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ പൃഥ്വിരാജും ആഷിഖ് അബുവും ആ സിനിമയുടെ ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും രാജസേനന്‍ പറഞ്ഞു. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. കമ്മ്യൂണിസ്റ്റുകാര്‍ ടിവിയിലൊക്കെയിരുന്ന് സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടില്ലേയെന്നും രാജസേനന്‍ ചോദിക്കുന്നു.

Recommended Video

cmsvideo
പൃഥ്വിരാജിന്റെ അമ്മയ്ക്ക് വിളിച്ചവര്‍ക്ക് ചുട്ടമറുപടി | Oneindia Malayalam
 കൊവിഡ് പ്രതിരോധം

കൊവിഡ് പ്രതിരോധം

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തേയും രാജസേനന്‍ രൂക്ഷമായി വിമര്‍ശിച്ചു. ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കൊവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും. എന്നാല്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിമാനം ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്നത് താന്‍ കണ്ടതാണെന്നും രാജസേനന്‍ പറഞ്ഞു.

വിമര്‍ശിക്കാനുള്ള അവകാശം

വിമര്‍ശിക്കാനുള്ള അവകാശം

ഇത്തരം കാരണങ്ങള്‍കൊണ്ടാണ് താന്‍ ഈ സിനിമയും അവര്‍ വളച്ചൊടിക്കുമെന്ന് പറയുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളത് പോലെ തന്നെ നമുക്കിതനെ വിമര്‍ശിക്കാനുള്ള അവകാശവും ഉണ്ട്. രാജസേനന്‍ പ്രതികരിച്ചു.

 സുമേഷ് അച്യൂതന്‍

സുമേഷ് അച്യൂതന്‍

അതേസമയം ചിത്ത്രതിന് പൂര്‍ണ്ണ പിന്തുണയറിച്ച് കോണ്‍ഗ്രസ് ഒബിസി വിഭാഗം സംസ്ഥാന അധ്യക്ഷന്‍ സുമേഷ് അച്യൂതന്‍ രംഗത്തെത്തിയിരുന്നു. സാമ്രാജ്യത്വത്തിന്റെ അനീതി പീഠത്തില്‍ പിടഞ്ഞുവീണ വാരിയം കുന്നത്ത് നായകന്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ ഭയക്കുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചരിത്ര രേഖകളെ കത്തിക്കുകയും ചരിത്ര സ്മാരകങ്ങളെ പേരു മാറ്റുകയും ചെയ്യുന്ന സംഘ പരിവാറിന്റെ ചലചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുളള കൊലവിളി നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

വാരിയം കുന്നന് പുറമേ നാടക കൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര രചിച്ച ഗ ഗ്രേറ്റ് വാരിയം കുന്നത്ത് എന്നി സിനിമയും ഒരുങ്ങുന്നുണ്ട്. ഇതേ പേരില്‍ തന്നെ സംവിധാനം ചെയ്ത നാടകമാണ് സിനിമയാവുന്നത്. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ഷഹീദം വാരിയം കുന്നന്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടന്നിരുന്നു. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന 1921 എന്ന ചിത്രത്തിന്റെ പ്രമേയവും ഇത് തന്നെയാണ

English summary
Director Rajasenan Remark On Ashiq Abu And Prithviraj In Varian Kunnan Controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X