കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏത് കാര്യത്തിലും മതം കാണുന്നവർ കമ്മ്യൂണിസ്റ്റും കോൺഗ്രസും; ഞാനൊരു ബിജെപിക്കാരനെന്ന് രാജസേനൻ!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് വഴിവെക്കുന്നതായിരുന്നു ഈ വർഷത്തെ ദേശീയ ചലച്ചിത്ര ആവാർഡ് ദാന ചടങ്ങ്. രാഷ്ട്രപതി പതിനൊന്ന് പേർക്ക് മാത്രമേ അവാർഡ് നൽകുകയുള്ളൂ എന് പ്രഖ്യാപനത്തോടെ അറുപത്തെട്ടോളും പേർ ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. ബഹിഷ്ക്കരിച്ച കലാകാരന്മാർക്കെതിരെ രൂക്ഷ വിമർശനവുമായായിരുന്നു സംവിധായകൻ രാജസേനൻ രംഗത്തെത്തിയിരുന്നത്.

ഇവരൊന്നും സ്വയം വളര്‍ന്നുവന്നവരല്ല ഇവരെയൊക്കെ വളര്‍ത്തിവിടുന്ന നിരവധി പേരുണ്ട്. സിനിമയ്ക്ക് വേണ്ടി പൈസ മുടക്കുന്ന നിര്‍മാതാക്കളും കഴിവുള്ള ക്യാമറാമാനും സംവിധായകന്‍മാരും തിരക്കഥാകൃത്തുക്കളുമുണ്ട്. പിന്നെ ഇവരുടെയൊക്കെ സിനിമ തിയേറ്ററില്‍ കയറി കണ്ട് കയ്യടിച്ചുവിടുന്ന പൊതുജനമുണ്ട്. ഇവരെയൊക്കെ കഴുതകളാക്കിയിട്ട്, കിട്ടുന്ന പുരസ്‌കാരങ്ങള്‍ വേണ്ടെന്ന് വെക്കുന്ന സമ്പ്രദായം വെറും രാഷ്ട്രീയപരമായ മുതലെടുപ്പിന് മാത്രമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഒരു മാറ്റവും വന്നിട്ടില്ല

ഒരു മാറ്റവും വന്നിട്ടില്ല

രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്ന രീതിയില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. പല വര്‍ഷങ്ങളിലും ചിലര്‍ക്ക് രാഷ്ട്രപതി നല്‍കും മറ്റുള്ളവര്‍ക്ക് മന്ത്രിമാര്‍ നല്‍കും. അങ്ങനെ ഒരു കീഴ് വഴക്കം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ ഇത്തവണ മാത്രം ചില കലാകാരന്‍മാര്‍, ചില രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലൊക്കെ വിശ്വസിക്കുന്ന ചിലരാണെന്ന് വേണമെങ്കില്‍ നമുക്ക് കരുതാം അവര്‍ അവരുടെ ഒരു നിഷേധവും, വേണ്ട എന്ന് പറയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട് എന്നു തുടങ്ങുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ കമന്റ്.

സ്വാധാനിച്ച് വാങ്ങാൻ‍ പറ്റുന്ന സർക്കാരല്ല

സ്വാധാനിച്ച് വാങ്ങാൻ‍ പറ്റുന്ന സർക്കാരല്ല


കഴിവുള്ള ക്യാമറാമാനും സംവിധായകന്‍മാരും തിരക്കഥാകൃത്തുക്കളുമുണ്ട്. പിന്നെ പൊതുജനമുണ്ട്. ഇവരുടെയൊക്കെ സിനിമ തിയേറ്ററില്‍ കയറി കണ്ട് കയ്യടിച്ചുവിടുന്ന പൊതുജനമുണ്ട്. ഇവരെയൊക്കെ കഴുതകളാക്കിയിട്ട് കിട്ടുന്ന പുരസ്‌കാരങ്ങള്‍ വേണ്ടെന്ന് വെക്കുന്ന സമ്പ്രദായം വെറും രാഷ്ട്രീയപരമായ മുതലെടുപ്പിന് മാത്രമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും മലയാളത്തിന്റെയല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ ദാസേട്ടനും സംവിധായകന്‍ ജയരാജും അവാര്‍ഡ് സ്വീകരിച്ചതില്‍ വളെരെയധികം സന്തോഷം ഉണ്ട്. നമ്മുടെ മാനം കാത്തത്തില്‍ അവരെ ഞാന്‍ അഭിനന്ദിക്കുന്നു. പിന്നെ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ എന്നുപറയുന്നത് അങ്ങനെ ആര്‍ക്കും സ്വാധീനിച്ചൊന്നും വാങ്ങാന്‍ പറ്റുന്ന സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരോഗ്യമല്ലാത്ത കാര്യങ്ങൾ

ആരോഗ്യമല്ലാത്ത കാര്യങ്ങൾ

എന്നാൽ അദ്ദേഹം കഴിഞ്ഞ ദിവസം ഇട്ട വീഡിയോയ്ക്ക് പല തരത്തിലുള്ള കമന്റുകളും വന്നിരുന്നു. അതിൽ പ്രധാനം അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയായിരുന്നു. ഇതിനും മറുപടിയുമായി അദ്ദേഹം വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ നിലപാടുകളോട് എതിര്‍ത്തവരും അനുകൂലിച്ചവരും ഉണ്ടെന്നും അതില്‍ ആരോഗ്യകരമല്ലാത്ത കാര്യങ്ങളും അക്കൂട്ടത്തില്‍ ചിലർ പറഞ്ഞിട്ടുണ്ടെന്ന് രാജസേനൻ പറയുന്നു.

ഫഹദ് ഫാസിലല്ല വിഷയം

ഫഹദ് ഫാസിലല്ല വിഷയം

ഫഹദ് ഫാസില്‍ അവാര്‍ഡ് നിഷേധിച്ചതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത് എന്നാണ് ചിലര്‍ പറഞ്ഞത്. അങ്ങനെയല്ല. നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അതില്‍ മുസ്‌ലീമായ ഫഹദ് ഫാസിലുണ്ട്, അല്ലാത്ത ഹിന്ദുക്കളായിട്ടുള്ളവരും ക്രിസ്ത്യാനിയായിട്ടുള്ളവരും ഉണ്ട്. അതുകൊണ്ട് അതിനെ അങ്ങനെ കാണേണ്ടതില്ല. മാത്രമല്ല എന്റെ ഇഷ്ടനടന്‍ ഫഹദ് ഫാസിലാണ്. അയാളെ അത്രയ്ക്ക് ഇഷ്ടമാണെന്നും രാജസേനൻ വ്യക്തമാക്കുന്നു.

തനി സംഘി

തനി സംഘി

ഏത് കാര്യത്തിലും രാഷ്ട്രീയവും മതവും കാണുന്ന ആളാണ് ഞാനെങ്കില്‍ ഞാനൊരു കമ്യൂണിസ്റ്റുകാരനോ കോണ്‍ഗ്രസുകാരനോ ആവണമായിരുന്നു. എന്നാല്‍ ഇതുരണ്ടുമല്ല. ഞാനൊരു കറകളഞ്ഞ ബി.ജെ.പിക്കാരനാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ആർഎസ്എസിനെ മനസിൽവെച്ച് പൂജിക്കുന്ന സംഘി എന്ന് തന്നെ അദ്ദേഹം തുറന്നടിച്ചു.

പൊള്ളയായ കപടതകൾ വിലപ്പോവില്ല

ട്രോള്‍ ചെയ്യുമ്പോള്‍ ആരോഗ്യകരമായി ട്രോള്‍ ചെയ്യണം. എന്നെ ഒരു വര്‍ഗീയവാദിയാക്കി മുദ്രകുത്താനൊന്നും നിങ്ങള്‍ നോക്കേണ്ട. കേരളത്തില്‍ അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ മലയാളികള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയമാണ് ഇത്. പൊള്ളയായ കപടതകള്‍ മലയാളികളുടെ ഇടയില്‍ ഇനി വിലപ്പോവില്ലെന്നും അദ്ദേഹം പറയുന്നു.

പ്രേംനസീറും ദാസേട്ടനും ഹിന്ദുക്കളല്ല

ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ ആരാധിക്കുന്ന രണ്ട് പേരാണ് പ്രേംനസീറും ദാസേട്ടനും. ഇരുവരേയും എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. എന്നുവെച്ച് സെല്‍ഫിയെടുത്ത ആളുടെ മൊബൈല്‍ പിടിച്ചുവാങ്ങി അത് ഡിലീറ്റ് ചെയ്ത ദാസേട്ടന്റെ നടപടിയോടൊന്നും ഞാന്‍ യോജിക്കുന്നുമില്ല. ഇവര്‍ രണ്ടും ഹിന്ദുക്കളല്ല. ഞാന്‍ അവരെ ആരാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫഹദ് മുസ്ലീമായതുകൊണ്ട് മാത്രമാണ് രാജസേനൻ പ്രതികരിച്ചതെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

English summary
Director Rajasenan's comment about national film award controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X