• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി തോറ്റിട്ടില്ല, കേരളം വീണ്ടും ചെയ്ത കൈയ്യബദ്ധം! വൈകാതെ കേരളം ബിജെപി ഭരിക്കുമെന്ന് രാജസേനൻ!

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലെങ്കിലും വിജയ പ്രതീക്ഷയുണ്ടായിരുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. മഞ്ചേശ്വരം ഒഴികെ എല്ലാ മണ്ഡലത്തിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് വീണു. എല്ലാ മണ്ഡലങ്ങളിലും വോട്ട് ചോർച്ചയുണ്ടായി. കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ രണ്ടാമത് വന്ന വട്ടിയൂർക്കാവിലാണ് ബിജെപിക്ക് കനത്ത നഷ്ടമുണ്ടായത്. ബിജെപിയുടെ വളർച്ചാ ഗ്രാഫ് കേരളത്തിൽ താഴോട്ട് പോവുകയാണെങ്കിലും സംസ്ഥാനത്ത് സമീപ ഭാവിയിൽ തന്നെ അധികാരത്തിലെത്തും എന്ന് പ്രവചിച്ചിരിക്കുകയാണ് സംവിധായകൻ രാജസേനന്‍. ബിജെപി തോറ്റിട്ടില്ലെന്നും രാജസേനൻ ഫേസ്ബുക്ക് വീഡിയോയിൽ പറയുന്നു.

ഉത്തർ പ്രദേശിൽ ഒരു സീറ്റിലും ജയിക്കാതെ കോൺഗ്രസ്, 11ൽ 7ഉം ബിജെപിക്ക്, സന്തോഷമെന്ന് പ്രിയങ്ക ഗാന്ധി!

'ഇത് വെറും സ്വപ്‌നമല്ല, യാഥാര്‍ത്ഥ്യമാകും. ഇവിടെ മതേതരത്വം സംരക്ഷിക്കാന്‍ ഇനി ബിജെപിക്കേ കഴിയൂ' എന്ന കുറിപ്പിനൊപ്പമാണ് രാജസേനന്റെ വീഡിയോ. രാജസേനന്‍ പറയുന്നത് ഇതാണ്: 'ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ഫലം വന്നു. പതിവ് പോലെ കുറേ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളുമൊക്കെ ചേര്‍ന്ന് ബിജെപിയെ തോല്‍പ്പിച്ചു. പക്ഷേ ബിജെപി തോറ്റിട്ടില്ല എന്നും എങ്ങും തോല്‍ക്കില്ല എന്നും ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും റിസല്‍ട്ടുകള്‍ കാണുമ്പോള്‍ ഏത് മലയാളിക്കും മനസ്സിലാകും.

പക്ഷേ മനസ്സിലാകാതെ നടിച്ച് കൊണ്ട്, അല്ലെങ്കില്‍ മനസ്സിലാകാത്തത് കൊണ്ട് വീണ്ടും ചെയ്ത കയ്യബദ്ധം എന്ന് കരുതിയാല്‍ മതി ഇപ്പോഴത്തെ മൂന്ന് സീറ്റിലെ യുഡിഎഫിന്റെ വിജയവും രണ്ട് സീറ്റിലെ എല്‍ഡിഎഫിന്റെ വിജയവും. സുരേന്ദ്രനേയും സുരേഷിനേയും പ്രകാശ് ബാബുവിനേയും ഒക്കെ തോല്‍പ്പിച്ചപ്പോള്‍ ആര്‍ക്കൊക്കെയോ ഉളളില്‍ വളരെ അധികം സന്തോഷം തോന്നിക്കാണും. പക്ഷെ എന്റെ ന്യൂനപക്ഷ സുഹൃത്തുക്കളോട് ഞാന്‍ പറയാം. ഒട്ടും വിദൂരമല്ലാത്ത കാലത്ത് തന്നെ കേരളത്തില്‍ ന്യൂനപക്ഷവും ബിജെപിയും ഒന്നിച്ച് ഭരിക്കുന്ന കാലമുണ്ടാകും. വളരെ അടുത്ത് തന്നെ അത് സംഭവിക്കും.

cmsvideo
  കോന്നിയിൽ ചരിത്രം തിരുത്തി കുറിച്ച് ജനീഷ് കുമാർ | Oneindia Malayalam

  രാജ്യം മുഴുവന്‍ ആര്‍എസ്എസും ബിജെപിയും പടര്‍ന്ന് പന്തലിക്കുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് മാറി നില്‍ക്കാനോ വെറുതേ നോക്കി നില്‍ക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ അവര്‍ സ്വന്തം ഇഷ്ടപ്രകാരം ബിജെപിയെ പിന്തുണച്ച് ഇവിടെ ബിജെപി ഭരിച്ചിരിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇതൊരു ബിജെപിക്കാരന്റെ മാത്രം വാക്കുകള്‍ അല്ല. ഒരു കലാകാരന്റെ ദീര്‍ഘവീക്ഷണമുളള വാക്കുകള്‍ കൂടിയാണ്.. അത് സംഭവിക്കും. സംഭവിച്ചേ പറ്റൂ. അതിന് വേണ്ടി നമുക്ക് കാത്തിരിക്കാം''.

  English summary
  Director Rajasenan's facebook video about BJP's defeate in Kerala By polls 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more