• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷെയിനിനെ വിലക്കിയ സംഭവം; അച്ചടക്ക ലംഘനം ന്യായീകരിക്കില്ല, പക്ഷേ.. "അത്" തെറ്റായ നടപടി!

നടൻ ഷെയിൻ നിഗത്തിനെ വിലക്കിയ പ്രൊഡ്യുസേർസ് അസോസിയേഷന്റെ വിലക്കിൽ പ്രതികതരണവുമായി പ്രമുഖർ. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങൾ പുറത്ത് വരുന്നുണ്ട്. കിസ്മത്തിന്റെ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടിയും സംവിധായകൻ ബൈജു കൊട്ടാരക്കരയും തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ഷെയിൻ നിഗത്തിന്റെ അനുകൂലിച്ച് പ്രതികരണം പോസ്റ്റ് ചെയ്തിരുന്നു.

ഞാൻ തല മൊട്ടയടിക്കാം എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ ബൈജു കൊട്ടാരക്കര തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്. ഇയാളെ വിലക്കാൻ നിർമാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയിൽ വിലക്കുകൾ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാർ സുകുമാരൻ വിനയൻ ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാൻ ഇവർ തയ്യാറായിട്ടുണ്ടെന്നായിരുന്നു ബൈജു കൊട്ടാരക്കര പ്രതികരിച്ചിരുന്നത്.

നിറയെ സ്നേഹമുള്ള മനുഷ്യൻ

നിറയെ സ്നേഹമുള്ള മനുഷ്യൻ

എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും. കാരണം എന്റെ സ്വപ്നം "കിസ്മത്ത്" സാക്ഷാത്കരിക്കാൻ "കാരവാൻ" ഇല്ലാതെ "ഏ സി സ്യൂട്ട് "റൂമില്ലാതെ "പ്രതിഫലം" വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ .. എന്ന് തുടങ്ങുന്നതായിരുന്നു സംവിധായകൻ ഷാനവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അച്ചടക്ക ലംഘനം ന്യായീകരിക്കില്ല

അച്ചടക്ക ലംഘനം ന്യായീകരിക്കില്ല

ഇതിന് പിന്നാലെ സംവിധായകനും ഛായാഗ്രഹനുമായ രാജീവ് രവിയും പ്രതികരണവുമായി രംഗത്ത് വന്നു. ഷെയ്ൻ അച്ചടക്ക ലംഘനം നടത്തിയെങ്കിൽ അതിനെ ന്യായീകരിക്കാൻ തയ്യാറല്ല. എന്നാൽ അതിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുക എന്നത് തീർത്തും തറ്റായ നടപടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. വെറും 22 വയസാണ് ഷെയിനിന് എന്നത് നിങ്ങൾ ഓർക്കണം. ചെറിയ പയ്യനാണ്. അച്ചടക്ക നടപടി ലംഘിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് ന്യായീകരിക്കില്ല. പക്ഷേ അതിന്റെ പേരിൽ വിലക്കേണ്ടതില്ലെന്ന് രാജീവ് രവി പറഞ്ഞതായി ഐഇ മലയാളം റിപ്പോർട്ട് ചെയ്യുന്നു.

ഗ്രൂം ചെയ്യുകയാണ് വേണ്ടത്

ഗ്രൂം ചെയ്യുകയാണ് വേണ്ടത്

ഷെയ്ൻ നിഗത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ എല്ലാം അവന്റെ സ്വന്തം കാര്യമാണ്. അത് അവൻ പറയുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല. വളരെ കഴിവുള്ള ഒരു നടനാണ്. അവനെ ജനങ്ങളെ കൈവിടില്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രാജീവ് രവി പറഞ്ഞു. ഷെയ്നിന്റെ പ്രായം മനസിലാക്കി ഗ്രൂം ചെയ്യുകയാണ് വേണ്ടത്. അല്ലാതെ മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാകാരനാണ്... പ്രകോപിതനാകും

കാലാകാരനാണ്... പ്രകോപിതനാകും

ഇതൊന്നും ചെയ്യാതെ ഒരു കൊച്ചു പയ്യന്റെ മേൽ ചാടി കയറുന്നതിൽ‌ കാര്യമില്ല. അവൻ ഒരു കലാകാരനാണ്. അതുകൊണ്ട് തന്നെ അവൻ പ്രകോപിതനാകും, ആകണം. അവനെ വിലക്കിയാൽ അവനെ ഞാനെന്റെ അസിസ്റ്റന്റ് ആക്കും. 50-60 വയ്യുള്ളവർ 22 വയസ്സുള്ള ഒരു പയ്യനെ വിദിക്കുമ്പോൾ, അവരൊക്കെ ആ പ്രായത്തിൽ എന്തൊക്കെയാണ് ചെയ്തിരുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

cmsvideo
  ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | Oneindia Malayalam
  എന്റെ അസിസ്റ്റന്റാക്കും...

  എന്റെ അസിസ്റ്റന്റാക്കും...

  അവനെ ഞാൻ എന്റെ അസിസ്റ്റന്റാക്കും, അവനെ വെച്ച് ഞാൻ സിനിമ ചെയ്യും. എന്തിനാണ് ഇതിൽ ഇത്ര വാശി പിടിക്കുന്നത്. ഈഗോ കളഞ്ഞ് അവനെ വിളിച്ചു വരുത്തി സംസാരിചചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിന് പകരം എല്ലാവരും കൂടി ഒരു കാലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. തല്ലിക്കെടുത്താതെ കൈപിടിച്ച് കൊണ്ടു വരികയാണ് വേണ്ടത്. കഴിവുള്ള നടനാണ്. അതുകൊണ്ട് തന്നെ പലർക്കും പേടിയുണ്ടാകും. അവനെ ആർക്കും വിലക്കാൻ പറ്റില്ല. വിലക്കുന്നവർ തന്നെ അവനെ വെച്ച് സിനിമ ചെയ്യുമെന്നും രാജീവ് രവി പറഞ്ഞു.

  English summary
  Director Rajeev Ravi's response on Shane Nigam issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X