രാജേഷ്പിള്ള സിനിമയ്ക്ക് വേണ്ടി ജീവിച്ച സംവിധായകന്‍,ഒടുവില്‍ സിനിമയ്ക്ക് വേണ്ടി ചോദിച്ച് വാങ്ങിയ മരണം

കൊച്ചി: മലയാളത്തിന് ഏറെ നഷ്ടങ്ങളാണ് 2016. ഒന്നിനു പുറകെ ഒന്നൊന്നായുള്ള മരണങ്ങള്‍. കല്‍പ്പനയുടെയും ഒഎന്‍വിയുടെയും, ആനന്ദ് അപ്പുക്കുട്ടന്റെയും, ഷാനിന്റെയും മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറു മുന്‍പാണ് സിനിമാ പ്രേക്ഷകരെ കരയിപ്പിക്കുന്ന അടുത്ത വാര്‍ത്ത എത്തിയത്. ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച മലയാളത്തിന്റെ പ്രിയ സംവിധായകന്‍ രാജേഷ് പിള്ളയാണ് ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്.

രാജേഷ് പിള്ളയ്ക്ക് സിനിമ എപ്പോഴും ജീവിതത്തേക്കാള്‍ വലുതായിരുന്നു. തന്റെ സിനിമയാണ് ജീവിതമെന്ന് സംവിധായകന്‍ എപ്പോഴും ഊന്നി ഊന്നി പറയുമായിരുന്നു. അദ്ദേഹത്തിന്റെ ശ്വാസത്തിലും ഉച്ഛാസത്തിലും എപ്പോഴും സിനിമയായിരുന്നു, രോഗങ്ങള്‍ കാര്‍ന്നു തിന്നുന്നതിനിടയിലും സിനിമയ്ക്കായി ജീവിച്ച മനുഷ്യന്‍ എന്നു തന്നെ പറയാം. ഒരുപിടി നല്ല ചിത്രങ്ങള്‍ നല്‍കിയാണ് അദ്ദേഹം യാത്രയായത്.

 സിനിമയ്ക്ക് വേണ്ടി ജീവിച്ച സംവിധായകന്‍

സിനിമയ്ക്ക് വേണ്ടി ജീവിച്ച സംവിധായകന്‍

രാജേഷ് പിള്ളയ്ക്ക ജീവിതത്തേക്കാള്‍ ഏറെ പ്രിയം സിനിമയോടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി വച്ചത് സിനിമയ്ക്ക് വേണ്ടിയായിരുന്നു. ഒടുവില്‍ സിനിമയ്ക്കായി തന്നെ മരിച്ചു എന്നും പറയാം.

കര്‍ശന നിര്‍ദേശം

കര്‍ശന നിര്‍ദേശം

ഗുരുതര രോഗത്തെ തുടര്‍ന്ന് രാജേഷ് പിള്ളയ്ക്ക് ഡോക്ടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ശ്ര്ദ്ധിക്കാതെ സിനിമയ്ക്ക് വേണ്ടി ജീവിതം മാറ്റി വയ്്ക്കുകയായിരുന്നു.

രോഗങ്ങളെ ശ്രദ്ധിക്കാതെ

രോഗങ്ങളെ ശ്രദ്ധിക്കാതെ

രോഗങ്ങളെ ശ്രദ്ധിക്കാതെ എന്തിനാണ് സിനിമയെടുക്കാന്‍ പോകുന്നതെന്ന സഹപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി രാജേഷ് പിള്ള ഇങ്ങനെയാണ് പറഞ്ഞത്, സിനിമ തന്റെ ജോലിയല്ല ഇത് തന്റെ ജീവനാണെന്നായിരുന്നു.

മുന്നോട്ടു നയിക്കുന്ന വെളിച്ചം

മുന്നോട്ടു നയിക്കുന്ന വെളിച്ചം

സിനിമ തന്നെ മുന്നോട്ടു നയിക്കുന്ന വെളിച്ചമാണെന്ന് രാജേഷ് പിള്ള എപ്പോഴും പറഞ്ഞിട്ടുള്ളത്. ഇത് വിട്ടിട്ട് വീട്ടിലിരിക്കാന്‍ തനിക്ക് ഒരിക്കലും പറ്റില്ല. സിനിമ വിട്ട് രോഗത്തിന്റെ ്പുറകെ പോകാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മത്തു പിടിപ്പിക്കുന്നു

സിനിമ മത്തു പിടിപ്പിക്കുന്നു

രാജേഷ് പിള്ള എന്ന സംവിധായകന്‍ മദ്യം കൈകൊണ്ട് തൊട്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തെ മത്തു പിടിപ്പിച്ചത് സിനിമ തന്നെയായിരുന്നു.

രോഗത്തെ അവഗണിച്ചു

രോഗത്തെ അവഗണിച്ചു

ശരീരവും ആരോഗ്യവും ഭക്ഷണവും ശ്രദ്ധിക്കാതായതോടെ നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് അദ്ദേഹത്തെ വലിഞ്ഞു മുറുക്കി. എന്നിട്ടും തളരാതെ സിനിമയില്‍ മാത്രം ശ്രദ്ധിക്കുകയായിരുന്നു.

 സിനിമയ്ക്കു് വേണ്ടി എന്തും ചെയ്യും

സിനിമയ്ക്കു് വേണ്ടി എന്തും ചെയ്യും

സിനിമയ്ക്കു് വേണ്ടി എത്ര സമയം മാറ്റി വയ്ക്കാനും അദ്ദേഹം തയാറായിരുന്നു. ഇത് പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ത് ബുദ്ധിമുട്ടു നേരിടാനും തയാറാകുന്നു മനുഷ്യനാണ്.

 വ്യക്തമായ ധാരണ

വ്യക്തമായ ധാരണ

ഓരോ കഥാപാത്രവും എങ്ങനെയിരിക്കണമെന്നതില്‍ വ്യക്തമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

രോഗ കിടക്കയിലും സിനിമ

രോഗ കിടക്കയിലും സിനിമ

വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രമായ വേട്ടയുടെ ചിത്രീകരണ വേളയില്‍ അദ്ദേഹത്തിന് പല തവണ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു. എന്നാല്‍ തന്റെ സര്‍ഗ്ഗ ശേഷിയെ രോഗം കീഴ്‌പ്പെടുത്താതിരിക്കാന്‍ അദ്ദേഹം ആവുന്നതും ശ്രമിച്ചു.

അതീവ ഗുരുതരം

അതീവ ഗുരുതരം

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമ്പോയഴേക്കും അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ കിടക്കുമ്പോഴും ചിത്രത്തിന്റൈ എഡിറ്റിംഗിനെ കുറിച്ചും മറ്റു ജോലികളെ കുറിച്ചും മാത്രമായിരുന്നു സംസാരം. കഷ്ടപ്പെട്ടാണ് അദ്ദേഹം വേട്ട പൂര്‍ത്തിയാക്കിയത്. അപ്പോഴേക്കും രോഗം കാര്‍ന്നു തിന്നിരുന്നു.

അവസാനം വരെ സിനിമയ്ക്കു വേണ്ടി

അവസാനം വരെ സിനിമയ്ക്കു വേണ്ടി

വെള്ളിയാഴ്ച റിലീസ് ചെയ്യേണ്ട ചിത്രത്തിന്റെ സെന്‍സറിംഗ് ബുധനാഴ്ച നടക്കുമ്പോള്‍ വരെ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന വ്യാഴാഴ്ച തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കരിയറിലെ മികച്ച സിനിമ

കരിയറിലെ മികച്ച സിനിമ

ആശുപത്രിയില്‍ നിന്നും വേട്ടയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആദി മുഴുവന്‍. വേട്ട കരിയറിലെ മികച്ച സിനിമയാകുമെന്നും കുഞ്ചാക്കോ ബോബന്‍ ഞെട്ടിക്കുമെന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.

ആദ്യ സിനിമ

ആദ്യ സിനിമ

2005 ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായ ഹൃദയത്തില്‍ സൂക്ഷിക്കാനായിരുന്നു രാജേഷ് പിള്ളയുടെ ആദ്യ സിനിമ. എന്നാല്‍ ഇത് ബോക്‌സോഫീല്‍ അത്ര തിളങ്ങിയിരുന്നില്ല. പിന്നീടാണ് മലയാളികള്‍ ഞെഞ്ചേറ്റിയ ട്രാഫിക് സംവിധാനം ചെയ്തത്.

താമസം മാറിയത്

താമസം മാറിയത്

2011 ല്‍ ഹിറ്റായ ട്രാഫിക് ഹിന്ദിയില്‍ സംവിധാനം ചെയ്തതോടെ അദ്ദേഹം മുംബൈയിലേക്ക് താമസം മാറേണ്ടി വന്നു. എന്നാല്‍ ആ ചിത്രം റിലീസ് ചെയ്തിരുന്നില്ല. പിന്നീട് മലയാളത്തിലേക്ക് വീണ്ടുമെത്തി 2015 ല്‍ മിലി സംവിധാനം ചെയ്തു. ഇതിനിടയിലും ഡോകടര്‍മാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+