കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംവിധായകന്‍ രാജേഷ് പിള്ള അന്തരിച്ചു? മാധ്യമങ്ങളില്‍ വാര്‍ത്ത, പ്രമുഖര്‍ അനുശോചിച്ചു, സത്യമെന്ത്?

Google Oneindia Malayalam News

കൊച്ചി: മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ രാജേഷ് പിള്ള മരിച്ചതായി വാര്‍ത്തകള്‍. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ആഷിക് അബുവിനെ പോലുള്ള പ്രമുഖ സിനിമ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ അനുശേചനവും രേഖപ്പെടുത്തി.

എന്നാല്‍ പ്രതികരണങ്ങള്‍ വന്ന് ഏറെ നേരത്തിന് ശേഷമാണ് ആശുപത്രി അധികൃതര്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ പിവിഎസ് ആശുപത്രിയിലാണ് രാജേഷ്‌ പിള്ളയെ പ്രവേശിപ്പിച്ചത്.

ഇതിനിടയിലാണ് കടുത്ത ന്യുമോണിയ ബാധ ഉണ്ടായത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വേട്ടയാണ് അവസാനം സംവിധാനം ചെയ്ത സിനിമ. ആശുപത്രിക്കിടയില്‍ വച്ചാണ് രാജേഷ് പിള്ള ഈ സിനിമ പൂര്‍ത്തിയാക്കിയത്. തെറ്റായ ഭക്ഷണക്രമമാണ് രാജേഷ് പിള്ളയ്ക്ക് കരള്‍ രോഗം വരുത്തി വച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയ സംവിധായകന്‍

പ്രിയ സംവിധായകന്‍

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് രാജേഷ് പിള്ള എന്ന സംവിധായകന്‍ പ്രശസ്തനാകുന്നത്. മലയാളികള്‍ ഏറെ സ്വീകരിച്ച സിനിമയായിരുന്നു ട്രാഫിക്.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഫെബ്രുവരി 27 ന് രാവിലെ ആണ് രാജേഷ് പിള്ള അന്തരിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയത്. പിന്നീട് സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പ്രചരിച്ചു.

മനോരമയും മാതൃഭൂമിയും

മനോരമയും മാതൃഭൂമിയും

മനോരമയും മാതൃഭൂമിയും അടക്കമുള്ള മുന്‍നിര പത്രങ്ങള്‍ പോലും അവരുടെ ഓണ്‍ലൈന്‍ എഡിഷനില്‍ മരണവാര്‍ത്ത നല്‍കി. ദേശാഭിമാനിയുടെ ഓണ്‍ലൈനിലും വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീട് പലരും വാര്‍ത്ത പിന്‍വലിച്ചു.

ഓണ്‍ലൈനില്‍

ഓണ്‍ലൈനില്‍

പല ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളും വാര്‍ത്ത നല്‍കി. സിനിമ മേഖലയുമായി ഏറെ അടുത്ത് നില്‍ക്കുന്ന പോര്‍ട്ടലുകളിലും വാര്‍ത്ത പ്രത്യക്ഷപ്പെട്ടപ്പോള്‍ പലരും അത് വിശ്വസിച്ചു.

മനോരമയുടെ തിരുത്ത്

മനോരമയുടെ തിരുത്ത്

ഏറെ നേരം മരണ വാര്‍ത്ത തന്നെ ആയിരുന്നു മനോരമയുടെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് വ്യാജ വാര്‍ത്ത പ്രചരിയ്ക്കുന്നു എന്ന രീതിയില്‍ ആണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

സംവിധാകന്‍ രാജേഷ് പിള്ള അന്തരിച്ചു? പ്രമുഖര്‍ അനുശോശിച്ചു, സത്യമെന്ത്?

സംവിധാകന്‍ രാജേഷ് പിള്ള അന്തരിച്ചു? പ്രമുഖര്‍ അനുശോശിച്ചു, സത്യമെന്ത്?

രാജേഷ് പിള്ള മരിച്ചു എന്ന വ്യാജ വാര്‍ത്ത ആദ്യം കൊടുത്തവരില്‍ പ്രധാനികളാണ് മനോരമക്കാര്‍. എന്നിട്ട് ഇപ്പോള്‍ അവര്‍ തന്നെ പറയുന്നു ഇത്തത്തില്‍ വ്യാജവാര്‍ത്ത പ്രചരിയ്ക്കുന്നു എന്ന്.

ആശുപത്രിയില്‍ നിന്ന്

സോഹന്‍ സീനുലാല്‍ അയച്ച വാട്സ് അപ്പ് മെസേജ് ഷിബു ഗംഗാധരന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നു. താന്‍ പിവിഎസ് ആശുപത്രിയിലാണ് ഉള്ളത്. രാജേഷ് പിള്ള ഇപ്പോഴും ജീവനോടെ ഉണ്ടെന്നും സീനുവിന്‍റെ വാട്സ് ആപ്പ് മെസേജില്‍ പറയുന്നു.

കൈരളിയില്‍ ചര്‍ച്ച

കൈരളിയില്‍ ചര്‍ച്ച

മിക്ക വാര്‍ത്താ ചാനലുകളും മരണ വാര്‍ത്ത കൊടുത്തിരുന്നില്ല. എന്നാല്‍ കൈരളി പീപ്പിള്‍ ടിവിയില്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ രാജീവിന്‍റെ നേതൃത്വത്തില്‍ വലിയ ചര്‍ച്ച തന്നെ നടന്നു.

ആഷിക് അബു

ആഷിക് അബു

മരണ വാര്‍ത്ത പ്രചരിച്ച ഉടന്‍ തന്നെ ആഷിക് അബു ഫേസ്ബുക്കില്‍ അനുശോചനം അറിയിച്ചു. എന്നാല്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ ആ പോസ്റ്റ് അപ്രത്യക്ഷമായി.

ജൂഡ് ആന്‍റണി ജോസഫ്

ജൂഡ് ആന്‍റണി ജോസഫ്

ജൂഡ് ആന്‍റണി ജോസഫ് ഫേസ്ബുക്കിലെ തന്റെ പ്രൊഫല്‍ ചിത്രം പൂര്‍ണമായും കറുപ്പാക്കി.

English summary
Director Rajesh Pillai in hospital kochi: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X